കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ മലയാളികള്‍ക്ക് തീവ്രവാദികളുടെ ഉറപ്പ്

  • By Soorya Chandran
Google Oneindia Malayalam News

തിക്രിത്: ഇറാഖില്‍ കുടുങ്ങിയ മലയാളികളായ നഴ്‌സുമാര്‍ക്ക് തീവ്രവാദികള്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ആശുപത്രികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് സുന്നി തീവ്രവാദികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടത്രെ.

ആശുപത്രികളില്‍ നിന്ന് പുറത്തിറങ്ങുക അപകടകരമായതിനാല്‍ തീവ്രവാദികളുടെ ഉറപ്പിനെ മുഖവിലക്കെടുക്കാതെ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ് നഴ്‌സുമാര്‍. പെട്ടെന്ന് ജോലി വിട്ട് തിരിച്ചുവരുന്നതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും നഴ്‌സമുമാരെ ഇറാഖില്‍ തന്നെ തങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

Iraq

സുരക്ഷയും ജോലിയും നിലവിലെ ശമ്പള വ്യവസ്ഥയും ആണ് സുന്നി തീവ്രവാദികള്‍ വാഗ്ദാനം ചെയ്യുന്നത്. തിക്രിത് ഇപ്പോഴും തീവ്രവാദികളുടെ കയ്യില്‍ ആയതിനാല്‍ മറ്റ് ഇടപെടലുകള്‍ പ്രതീക്ഷിക്കാനും കഴിയില്ല. റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

ആഭ്യന്തര സംഘര്‍ഷത്തില്‍ ഇറാഖ് ഇപ്പോള്‍ അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമേരിക്കന്‍ സേന ഇനിയും ഒരിക്കല്‍ കൂടി ഇറാഖില്‍ കാല് കുത്തിയാല്‍ കാര്യങ്ങള്‍ വീണ്ടും വഷളാകും എന്നാണ് ആശുപത്രികളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഭയം.

ആശുപത്രികളില്‍ നിന്ന് വിമാനത്താവളം വരെ എത്തിക്കുന്നത് അപകടകരമായതിനാലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇടപെടാത്തതെന്നാണ് വിവരം. ഇന്ത്യന്‍ പൗരന്‍മാരെ രക്ഷിക്കാന്‍ സൗന്യത്തെ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും അത് കൂടുതല്‍ അപകടം വിതക്കുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ നടപടികളൊന്നും എടുക്കാത്തതെന്നും വാര്‍ത്തകളുണ്ട്.

English summary
Terrorist assured security to Malayali nurses in Iraq: Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X