തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതി; സംഘങ്ങളെ പിടികൂടി കാസര്‍കോട് പൊലീസ്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: തീവ്രവാദ സംഘങ്ങളെ പിടികൂടാന്‍ മോക് ഡ്രില്‍ നടത്തി കാസര്‍കോട് പൊലീസ്. രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതിയുമായി തീവ്രവാദ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന പൊലീസ് ഉന്നതങ്ങളില്‍ നിന്നുള്ള സന്ദേശമാണ് കഴിഞ്ഞ രണ്ട് ദിവസമായി സേനയുടെ ഉറക്കം കെടുത്തിയത്. സംഘത്തില്‍ ഇരുപത് പേര്‍ ഉണ്ടെന്നും സൂചന നല്‍കി. ഇതോടെയാണ് പരിഭ്രാന്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയിലായത്.

ദിലീപ് എട്ടാം പ്രതി, താന്‍ മുഖ്യസാക്ഷി... മഞ്ജു അറിഞ്ഞത് കാസര്‍കോട്ട് വച്ച്, നടി സംഘാടകരോട് പറഞ്ഞത്

കടലോര ജാഗ്രതാ സമിതികളുടെയും തീരദേശ പൊലീസിന്റെയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ഒടുവില്‍ കാസര്‍കോട് കീഴൂര്‍ കടപ്പുറത്ത് നിന്നും സംശാസ്പദമായ സാഹചര്യത്തില്‍ മൂന്നു പേര്‍ പിടിയിലായി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ബോംബാക്രമണ പദ്ധതിയുമായി എത്തിയത് തങ്ങളാണെന്ന് സമ്മതിച്ചു. കാസര്‍കോട് ഭെല്ലിലും നഗരത്തിലെ ഒരു തിയേറ്ററിലുമാണ് സ്ഫോടനം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഇവരെ ബേക്കല്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

arrest

തീവ്രവാദ ആക്രമങ്ങളെ നേരിടുന്നതിന് സേനയെ സുസജ്ജമാക്കുന്നതിനോടൊപ്പം കടലോര ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമായാണ് സാഗര്‍ കവചം പദ്ധതിയുടെ ഭാഗമായി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ഇതിനായി റെഡ് വളന്റിയേഴ്‌സ് എന്ന പേരിലുള്ള പ്രത്യേക പരിശീലനം നേടിയ സംഘങ്ങളെയാണ് രംഗത്തിറക്കിയത്. ഇവരെ പിടികൂടാനായതിലൂടെ സുരക്ഷാ സംവിധാനങ്ങളിലെ സേനയുടെ നേട്ടവും കടലോര ജാഗ്രത സമിതിയുടെ പ്രവര്‍ത്തന മികവുമാണ് വിലയിരുത്തപ്പെടുന്നത്.

English summary
terrorist groups planned for coastal area bomb blast is under police custody

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്