ദിലീപ് എട്ടാം പ്രതി, താന്‍ മുഖ്യസാക്ഷി... മഞ്ജു അറിഞ്ഞത് കാസര്‍കോട്ട് വച്ച്, നടി സംഘാടകരോട് പറഞ്ഞത്

  • Posted By: Desk
Subscribe to Oneindia Malayalam

കാസര്‍കോഡ്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഏവരും ഉറ്റുനോക്കിയത് മഞ്ജു വാര്യരുടെ പ്രതികരണമായിരുന്നു. ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു ഇതേക്കുറിച്ച് എന്തായിരിക്കും പ്രതികരിക്കുകയെന്നാണ് പലരും കാത്തിരുന്നത്. ദിലീപുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം മഞ്ജു സിനിമയിലും പൊതുപരിപാടികളിലും സജീവമാണ്.

650 പേജുകളുള്ള കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്. ദിലീപ് കേസിലെ എട്ടാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമാണ്. പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ അതേ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യമാണ് സുനിക്ക് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

 മഞ്ജു അപ്പോള്‍ കാസര്‍കോട്ട്

മഞ്ജു അപ്പോള്‍ കാസര്‍കോട്ട്

ബുധനാഴ്ച വൈകീട്ട് അന്വേഷണസംഘം അങ്കമാലി കോടതിയിലെത്തി കുറ്റപത്രം കൈമാറുമ്പോള്‍ മഞ്ജു കാസര്‍കോട്ടായിരുന്നു. നാടകാചാര്യനായ എന്‍എന്‍ പിള്ള നാടകോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു മഞ്ജു ഇവിടെത്തിയത്.
എന്‍ എന്‍ പിള്ളയുടെ മകനും സിനിമാ താരവുമായ വിജയരാഘവനും മഞ്ജുവിനൊപ്പം ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

വന്‍ വരവേല്‍പ്പ്

വന്‍ വരവേല്‍പ്പ്

വിവാഹ മോചനത്തിനുശേഷം മഞ്ജു മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പല പൊതുവേദികളിലും ആളുകള്‍ ഇതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടന്ന ചടങ്ങിലും മഞ്ജുവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിജയരാഘവനോടൊപ്പം മഞ്ജു വേദിയിലേക്ക് കയറിയപ്പോള്‍ കാണികള്‍ ആര്‍പ്പുവിളികള്‍ മുഴക്കി.

 മഞ്ജു സന്തോഷവതി

മഞ്ജു സന്തോഷവതി

ദിലീപിനെ കേസിലെ എട്ടാം പ്രതിയാക്കിയും മഞ്ജുവിനെ പ്രധാന സാക്ഷിയാക്കിയുമാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ സമയത്ത് വേദിയിലായിരുന്ന മഞ്ജുവിന്റെ മുഖത്ത് ഇതിന്റെ അസ്വസ്ഥതയൊന്നുമുണ്ടായില്ല. സന്തോഷവതിയായാണ് നടി കാണപ്പെട്ടത്.

മാധ്യമങ്ങള്‍ പ്രതികരണമെടുക്കാന്‍ ശ്രമിച്ചു

മാധ്യമങ്ങള്‍ പ്രതികരണമെടുക്കാന്‍ ശ്രമിച്ചു

ചടങ്ങ് കഴിഞ്ഞ് മഞ്ജു വേദിയില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ പ്രതികരണമെടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് സംഘാടകര്‍ മുഖേന മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
മാത്രമല്ല മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്നും മഞ്ജു സംഘാടകരോട് ആവശ്യപ്പെട്ടതായാണ് വിവരം. പരിപാടിക്കു ശേഷം മഞ്ഡു പാലക്കാട്ടേക്കു പോവുകയും ചെയ്തു.

 650 പേജുകളടങ്ങിയ കുറ്റപത്രം

650 പേജുകളടങ്ങിയ കുറ്റപത്രം

650 പേജുകളടങ്ങിയതാണ് അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുന്ന പുതിയ കുറ്റപത്രം. 1452 അനുബന്ധ രേഖകളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ രേഖകളടക്കം ഗൂഡാലോചന തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ചു കഴിഞ്ഞു.
സിനിമാ മേഖലയില്‍ നിന്നു ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും സാക്ഷികളാവും. ആകെ 355 സാക്ഷികളാണ് കറ്റപത്രത്തിലുള്ളത്. 33 പേരുടെ രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്.

സമര്‍പ്പിച്ചത് അഞ്ച് പകര്‍പ്പുകള്‍

സമര്‍പ്പിച്ചത് അഞ്ച് പകര്‍പ്പുകള്‍

കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണ് അന്വേഷണസംഘ ഉദ്യോഗസ്ഥനായ സിഐ ബിജു പൗലോസ് അങ്കമാലി കോടതിയില്‍ ബുധനാഴ്ച വൈകീട്ട് സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമേ കുറ്റപത്രം ഫയലില്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ അങ്കമാലി കോടതി തീരുമാനമെടുക്കുകയുള്ളൂ.
കുറ്റപത്രത്തില്‍ പിഴവുകളുണ്ടെന്ന് കണ്ടെത്തിയാല്‍ കോടതി ഇതു മടക്കുകയും ചെയ്യും. എന്നാല്‍ പിഴവുകളൊന്നുമില്ലെങ്കില്‍ കോടതി ഇതു ഫയലില്‍ സ്വീകരിക്കുകയും തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യും.

ജീവപര്യന്തം, അല്ലെങ്കില്‍ 20 വര്‍ഷം

ജീവപര്യന്തം, അല്ലെങ്കില്‍ 20 വര്‍ഷം

ജീവപര്യന്തമോ 20 വര്‍ഷമോ വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരേ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കൂട്ടബലാല്‍സംഗത്തിനുള്ള ഐപിസി 376 ബി എന്ന വകുപ്പാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ക്രിമിനല്‍ ഗൂഡാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ലൈംഗിക ദൃശ്യങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Manju warrier response after chargesheet submitted in actress attacked case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്