കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടിയന്റവിട നസീറിനെ രക്ഷപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തിയതിങ്ങനെ, പോലിസും പ്രതികളാകുമോ?

  • By Super Admin
Google Oneindia Malayalam News

കൊച്ചി : ബെംഗളൂരു ബോംബ് സ്‌ഫോടന കേസിലെ തടിയന്റവിട നസീറിനെ രക്ഷപ്പെടുത്താന്‍ നീക്കങ്ങള്‍ നടന്നതായി പോലിസിന് വിവരം ലഭിച്ചു. നസീറിന്റെ പ്രധാന സഹായി പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസിനെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് തെളിവുകള്‍ പോലിസിന് ലഭിച്ചത്.

ഇയാളുടെ വീട്ടില്‍ നിന്നും കൈവിലങ്ങിന്റെ താക്കോലും ഫോണുകളും സിംകാര്‍ഡുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. ഷഹനാസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമേ വ്യക്തമായ തെളിവുകള്‍ ലഭിക്കുകയുള്ളുവെന്ന് പോലിസ് പറഞ്ഞു. ഇതിനായി കര്‍ണാടക പോലിസ് കൊച്ചിയിലെത്തിയിട്ടുണ്ട്. ഷഹനാസിന് നസീറുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാകുന്നത്തതിന് കര്‍ണാടക പോലിസില്‍ ചിലര്‍ സഹായിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ഷഹനാസിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളു.

ഷഹനാസിന്റെ വീട്ടില്‍ റെയ്ഡ്

ഷഹനാസിന്റെ വീട്ടില്‍ റെയ്ഡ്

തടിയന്റെവിട നസീറിന്റെ പ്രധാന സഹായി ഷഹനാസിനെ പോലിസ് അറസ്റ്റ് ചെയ്തതോടെ നിര്‍ണായക തെളിവുകള്‍ പോലിസിന് ലഭിച്ചു. കൈവിലങ്ങിന്റെ താക്കോല്‍ ഇയാളുടെ വീട്ടില്‍ നിന്നും പോലിസിന് ലഭിച്ചിട്ടുണ്ട്.

കൈവിലങ്ങിന്റെ താക്കോല്‍ എത്തിച്ചത്

കൈവിലങ്ങിന്റെ താക്കോല്‍ എത്തിച്ചത്

നസീറിന്റെ വിചാരണ വേളയില്‍ ബന്ധു വഴി താക്കോല്‍ ഷഹനാസിന്റെ കൈയില്‍ എത്തിക്കുകയായിരുന്നു.

ആദ്യ അന്വേഷണം

ആദ്യ അന്വേഷണം

കൈവിലങ്ങിന്റെ താക്കോല്‍ വ്യാജമാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. എന്നാല്‍ കണ്ടെത്തിയ ഉടനെ യഥാര്‍ഥ താക്കോല്‍ തന്നെയാണെന്ന് സ്ഥീരികരിച്ചു. താക്കോല്‍ നസീറിന് കിട്ടിയതിന് പിന്നില്‍ കര്‍ണാടക പോലിസിലെ ചിലരാണെന്നാണ് സൂചന.

ഫോണുകളും സിം കാര്‍ഡും

ഫോണുകളും സിം കാര്‍ഡും

ബെംഗളൂരു ജയിലില്‍ തന്നെ കാണാനെത്തിയ ബന്ധുക്കള്‍ വഴി രണ്ട് ഫോണുകളും സിംകാര്‍ഡുകളും നസീര്‍ ഷഹനാസിന് കൈമാറിയിരുന്നു.

ഫോണുകള്‍ ലഭിച്ചത്

ഫോണുകള്‍ ലഭിച്ചത്

നസീറിന് ഫോണുകളും സിംകാര്‍ഡുകളും ലഭിച്ചതിന് പിന്നില്‍ കര്‍ണാടക പോലിസ് തന്നെയാണെന്നാണ് സൂചന. ഇതില്‍ ചിലരുടെ സഹായം ലഭിച്ചതായി സൂചന പോലിസിന് ലഭിച്ചിട്ടുണ്ട്.

വിവരങ്ങള്‍ ചോര്‍ന്നത്

വിവരങ്ങള്‍ ചോര്‍ന്നത്

നസീറിനെ വിചാരണയ്ക്ക് കൊണ്ടുപോകുന്ന സമയവും സ്ഥലവുമെല്ലാം ചോര്‍ന്നു കിട്ടിയത് കര്‍ണാടക പോലിസില്‍ നിന്നാണെന്ന് ഷഹനാസ് പോലിസിന് മൊഴിനല്‍കി.

നസീറിനെ രക്ഷപ്പെടുത്താന്‍ ശ്രമം

നസീറിനെ രക്ഷപ്പെടുത്താന്‍ ശ്രമം

വിചാരണയ്ക്ക് നസീറിനെ കൊണ്ടുപോകുന്ന വഴി ആക്രമണം നടത്തി നസീറിനെ രക്ഷപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് കൈവിലങ്ങ് കൈക്കലാക്കിയതെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഉന്നത സംഘം കൊച്ചിയില്‍

ഉന്നത സംഘം കൊച്ചിയില്‍

നസീറിന്റെ സഹായി ഷഹനാസ് അറസ്റ്റിലായ വിവ രം അറിഞ്ഞ് കര്‍ണാടക ഉന്നത പോലിസ് സംഘം കൊച്ചിയിലെത്തി. കൊച്ചിയിലെ അന്വേഷണ സംഘവുമായി ഞാറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

സാക്ഷികളെ കൂറുമാറ്റുന്നത് ഷഹനാസ്

സാക്ഷികളെ കൂറുമാറ്റുന്നത് ഷഹനാസ്

സ്‌ഫോടനക്കേസില്‍ സാക്ഷികളെ കൂറുമാറ്റുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും നസീര്‍ നടത്തിയ നീക്കങ്ങള്‍ക്കും സഹായിച്ചത് ഷഹനാസ് ആണെന്ന് കര്‍ണാടക പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട് ഈ സാഹചര്യത്തിലാണ് പോലിസ് കൊച്ചിയിലെത്തിയത്.

English summary
thadiyantavida naseer tries to escape from police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X