തലശേരി-മാഹി ബൈപാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ക്ക് വിപണി വില ഉറപ്പാക്കണം

  • Posted By:
Subscribe to Oneindia Malayalam

വടകര : തലശേരി-മാഹി ബൈപാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ക്ക് വിപണിവിലയും പുനരധിവാസവും ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അഴിയൂര്‍ മുതല്‍ കക്കടവ് വരെ രണ്ടര കിലോമീറ്റര്‍ ദൂരപരിധിയില്‍ ബൈപാസിനായി നഷ്ടം നേരിടുന്നവര്‍ക്ക് റവന്യു വകുപ്പ് 
പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. 
റവന്യു വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.  വടകര എല്‍എ തഹസില്‍ദാര്‍(എന്‍എച്ച്) ഓഫീസിലെ ജീവനക്കാര്‍ നഷ്ടപ്പെടുന്നവരെഭീഷണിപ്പെടുത്തി രേഖകള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നു.

ത്യാഗരാജ കീർത്തനം മുറിഞ്ഞു; ദൂരദർശനെ വിറപ്പിച്ച് നിർമ്മല സീതാരാമൻ

വില നിര്‍ണ്ണയം നടത്തിയത് സുതാര്യമല്ലെന്ന് ആരോപണവും യോഗത്തില്‍ 
ചര്‍ച്ചയായി. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള മാഹിയില്‍ നഷ്ടം 
നേരിട്ടവര്‍ക്ക് നല്‍കിയ മാതൃകയില്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരവും 
പുനരധിവാസ പാക്കേജും പ്രഖ്യാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. 
വിപണി വില നല്‍കാതെ സ്ഥലം പദ്ധതിക്കായി വിട്ടുനല്‍കില്ലെന്ന് കര്‍മസമിതി 
ബൈപാസ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. 

ayiyoor

ഈ കാര്യങ്ങള്‍ നിയമസഭയിലും മുഖ്യമന്ത്രിയെയും ധരിപ്പിക്കുമെന്ന് സികെ നാണു എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി. പെരുമണ്ടശേരി-മുള്ളന്‍മുക്ക്-ആയഞ്ചേരി ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിക്കുന്നതിലെ തടസം നീക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരാന്‍ തീരുമാനിച്ചു.  കല്ലാച്ചി മിനി സിവില്‍ സ്‌റ്റേഷന്‍ റോഡില്‍ ബസ്
സ്‌റ്റോപ്പ് പുതുതായി അനുവദിക്കുന്ന കാര്യം പരിശോധിക്കാന്‍ ആര്‍ടിഒവിനെ 
ചമുതലപ്പെടുത്തി. കുഞ്ഞിപ്പള്ളി-കുന്നുമ്മക്കര പിഡബ്ല്യുഡി റോഡിലെ അറ്റകുറ്റപണി നടത്താന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. പുതുതായി പണി നടന്ന ദേശീയപാതയിലെ റോഡിന് ഇരുവശത്തെയും താഴ്ചകളുള്ള സ്ഥലത്ത് മണ്ണിടല്‍ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരുന്നതായി അധികൃതര്‍ യോഗത്തെ അറിയിച്ചു.സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇടി അയ്യൂബ്(അഴിയൂര്‍), എംകെ ഭാസ്‌കരന്‍(ഏറാമല), ജില്ലാ പഞ്ചായത്തംഗങ്ങളായ എടി ശ്രീധരന്‍, ടികെ രാജന്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎച്ച് ബാലകൃഷ്ണന്‍, സമിതിയംഗങ്ങളായ പ്രദീപ് ചോമ്പാല, പിഎം അശോകന്‍, ആവോലം രാധാകൃഷ്ണന്‍, ടിപി ബാലകൃഷ്ണന്‍, സികെ കരീം, കളത്തില്‍ ബാബു,അഡ്വ.ഇഎം ബാലകൃഷ്ണന്‍, പികെ ഹബീബ്, തഹസില്‍ദാര്‍ ടികെ സതീശ് സംസാരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thalassery-Mahi bypass; Azhiyur landlords should fix their market rate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്