കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്യാഗരാജ കീർത്തനം മുറിഞ്ഞു; ദൂരദർശനെ വിറപ്പിച്ച് നിർമ്മല സീതാരാമൻ

ചിന്താശുന്യമായ നടപടിയെന്നായിരുന്നു മന്ത്രി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ദൂരദർശനെതിരെ വിമർശനവുമായി പ്രതിരോധമന്ത്രി നിർമ്മല സീതാരാമാൻ. ത്യാഗരാജ കീർത്തനം മുറിച്ച് പരസ്യ സംപ്രേഷണം ചെയ്തതിനാണ് ദൂരദർശനെ മന്ത്രി ശകാരിച്ചത്. തിരുവായൂർ ത്യാഗരാജ സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന തത്സമയ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു സംഭവം. ചിന്താശുന്യമായ നടപടിയെന്നായിരുന്നു മന്ത്രി ഇതിനെ കുറിച്ച് പ്രതികരിച്ചത്. പഞ്ചരത്ന കീർത്തനം പാടി പരിപാടി അവസാനിപ്പിക്കാൻ കാത്തിരിക്കവെയാണ് സംഭവം നടന്നത്.

nirmala seetharaman

പ്രധാനമന്ത്രി അപേക്ഷ പരിഗണിച്ചില്ല; വ്യവസായി ബിജെപി ഓഫിസിലെത്തി വിഷം കഴിച്ചുപ്രധാനമന്ത്രി അപേക്ഷ പരിഗണിച്ചില്ല; വ്യവസായി ബിജെപി ഓഫിസിലെത്തി വിഷം കഴിച്ചു

മന്ത്രിയുടെ ശകാരത്തിനു പിന്നാലെ സംഭവത്തിന് മറുപടിയുമായി പ്രസാദ് ഭാരതി സിഇഒ എസഎസ് വെമ്പട്ടി രംഗത്തെത്തിയിരുന്നു. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. കുറ്റക്കാർക്കെതിരെ ഉടൻ തന്നെ നടപടിയെടുക്കുമെന്ന് വെമ്പട്ടി അറിയിച്ചു. ഇതോടെ മന്ത്രി അയയുകയായിരുന്നു.

 പാകിസ്താനെതിരെ ആരോപണവുമായി രാജ്നാഥ് സിങ്; ഇന്ത്യക്കെതിരെ കല്ലെറിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു പാകിസ്താനെതിരെ ആരോപണവുമായി രാജ്നാഥ് സിങ്; ഇന്ത്യക്കെതിരെ കല്ലെറിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു

സംഗീത പരിപാടി ലൈവ് സംപ്രേഷണം ചെയ്ത ദൂരദർശനെ മന്ത്രി മന്ത്രി നിർമ്മല സീതാരാമാൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഗീത പരിപാടി യുവ സംഗീത പ്രേമികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. തിരുവായൂരിൽ ജനുവരി മുതൽ ഫെബ്രുവരിവരെയാണ് ത്യാഗരാജ സംഗീതോത്സവം നടക്കുന്നത്. സംഗീതജ്ഞനായ ത്യാഗരാജ സ്വാമികളെ ആദരിക്കുന്ന പരിപാടിയാണിത്. എല്ലാവർഷവും രാജ്യത്തിന്റെ വിവിധഭാഗത്തുള്ള പ്രശസ്ത സംഗീതജ്ഞരാണ് സംഗീത പരിപാടിയിൽ പങ്കെടുക്കുന്നത്.

English summary
Defence Minister Nirmala Sitharaman on Saturday slammed Doordarshan for abruptly cutting off the live telecast of the annual Tyagaraja Aradhana to air an advertisement and termed it "thoughtless" and "insensitive".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X