കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തളിപ്പറമ്പ് നഗരസഭ ബജറ്റ് അവതരണ യോഗത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി

  • By Sanoop Pc
Google Oneindia Malayalam News

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയും സംഘർഷവും. ബജറ്റ് ചർച്ചക്കിടെയാണ് രൂക്ഷമായ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നത്.വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകരൻ അവതരിപ്പിച്ച ബജറ്റ് എട്ടുകാലി മമ്മൂഞ്ഞ് ചമയലാണെന്ന് ചർച്ചക്കിടെ പ്രതിപക്ഷ കൗൺസിലർ എം.ചന്ദ്രൻ ആരോപിച്ചിരുന്നു.

മലപ്പുറം കൊണ്ടോട്ടിയിൽ വൻ സ്ഫോടക വസ്തു വേട്ട.. കോഴിവളത്തിൽ ഒളിപ്പിച്ച് കടത്തൽമലപ്പുറം കൊണ്ടോട്ടിയിൽ വൻ സ്ഫോടക വസ്തു വേട്ട.. കോഴിവളത്തിൽ ഒളിപ്പിച്ച് കടത്തൽ

ചർച്ചയിൽ അവസാനം സംസാരിച്ച വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ലീഗ് കൗൺസിലറുമായ പി.കെ സുബൈർ ഇതിന് മറുപടി പറഞ്ഞു. എട്ടുകാലി മമ്മൂഞ്ഞ് സ്ഥലം എം.എൽ.എയാണെന്ന് സുബൈർ തിരിച്ചടിച്ചു. ഇത് പ്രതിപക്ഷത്തെ പ്രകോപിതരാക്കി. പ്രതിപക്ഷ നേതാവ് കെ.മുരളീധരനും സുബൈറും തമ്മിൽ വാക്കേറ്റം ആരംഭിച്ചു. ഇത് ഭരണ-പ്രതിപക്ഷാംഗങ്ങളിൽ ചിലർ കൂടി ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. പ്രതിപക്ഷ അംഗങ്ങൾ സീറ്റ് വിട്ട് വിട്ട് എഴുന്നേറ്റ് യോഗ ഹാളിന്റെ മധ്യത്തിലറങ്ങിയതോടെ ലീഗ് കൗൺസിലർമാർ പ്രതിരോധിച്ചു.

thlprmb

തുടർന്ന് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം ഇടപെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നിട് മറ്റ് കൗൺസിലർമാർ ഇടപെട്ടാണ് സംഘർഷത്തിൽ ഏർപ്പെട്ടവരെ പിടിച്ചു മാറ്റി യോഗം തുടരാനായത്. ബജറ്റ് ചർച്ചയെ രാഷ്ട്രീയ തർക്കങ്ങൾക്ക് വേദിയാക്കിയ ഇരു വിഭാഗം അംഗങ്ങളുടെയും നടപടിയിൽ അദ്ദേഹം നീരസം പ്രകടിപ്പിക്കുകയും ചെയ്തു. എം.എൽ.എക്കും വൈസ് ചെയർപേഴ്സണും എതിരായ പരാമർശങ്ങളോടുള്ള വിയോജിപ്പും ചെയർമാൻ അറിയിച്ചു.

കേന്ദ്രമന്ത്രിയെ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കീഴാറ്റൂരിലെ കര്‍ഷകരെ കാണണം: പികെകേന്ദ്രമന്ത്രിയെ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കീഴാറ്റൂരിലെ കര്‍ഷകരെ കാണണം: പികെ

English summary
thaliparamb municipality budget; opposition party and ruling party fights each other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X