അറുപതിനായിരം രൂപയുടെ കള്ളനോട്ട്; ഉറവിടം തേടി പോലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി : കൊടുവള്ളിയില്‍ അറുപതിനായിരം രൂപയുടെ കള്ളനോട്ടുമായി യുവാവ് പിടിയിലായ സംഭവത്തില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും. കൊടുവള്ളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് ദിവസങ്ങളായി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.

കിഴക്കോത്ത് എളേറ്റില്‍ വട്ടോളിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് 500ന്റെ കള്ളനോട്ട് നല്‍കി ഇന്ധനം നിറക്കാന്‍ ശ്രമിച്ച പൂനൂര്‍ പറയരുകണ്ടി സി എം സാബു(46)വിനെ കഴിഞ്ഞ ദിവസം കൊടുവള്ളി പൊലീസ് പിടികൂടിയിരുന്നു. തബലിസ്റ്റ് ആയ ഇയാള്‍ കുട്ടികളെ പഠിപ്പിക്കുന്ന പൂനൂരിലെ സ്ഥാപനത്തില്‍ നിന്ന് 500ന്റെ 10 കള്ളനോട്ടുകളും വീട്ടില്‍ നിന്ന് 500ന്റെ 100 കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു.

kallanottu

ആശാരി പണിക്കാരനായ സാബു സിനിമാ മേഖലയില്‍ സെറ്റ് വര്‍ക്കുകള്‍ക്ക് സഹായിക്കാറുണ്ട്. ഈ ബന്ധമുപയോഗിച്ച് എറണാകുളം സ്വദേശി വഴിയാണ് ഇയാള്‍ക്ക് കള്ളനോട്ട് ലഭിച്ചെതെന്നാണ് വിവരം. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ്.

fake

സാബുവില്‍ നിന്ന് പിടിച്ചെടുത്ത 500ന്റെ കള്ളനോട്ടില്‍ റിസര്‍വ് ബാങ്ക് എന്നെഴുതിയതില്‍ എസ് കഴിഞ്ഞിട്ട് 'ഇ'ക്ക് പകരം 'യു' ആണ് ഉപയോഗിച്ചിരിക്കുന്നത്. നോട്ടിലെ ഗാന്ധി ചിത്രത്തിനും അപാകതയുണ്ട്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Thamarassery; Police in search of fake notes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X