Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിക്രമം അബദ്ധത്തില്‍ സംഭവിച്ചത്; പെണ്‍കുട്ടിയെ മുമ്പ് പരിചയമില്ല'; നൗഫല്‍ കസറ്റഡിയില്‍ തുടരും

പത്തനംതിട്ട: കൊവിഡ് രോഗികളെ കൊണ്ട് പോകുന്ന ആംബുലന്‍സില്‍ യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കേസില്‍ പ്രതിയെ ഞായറാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയില്‍ വീട്ട് നല്‍കി. കായം കുളം കീരിക്കാട് പനയ്ക്കച്ചിറയില്‍ നൗഫലിനെയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. പൊലീസ് പ്രതിയുടെ മൊഴിയെടുക്കുകയാണ്. അതിക്രമം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

വെള്ളിയാഴ്ച്ചയാണ് നൗഫലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കൊവിഡ് പരിശോധനകള്‍ക്ക് ശേഷം കൊട്ടാരക്കര സബ് ജയിലില്‍ കഴിയുന്ന നൗഫലിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്്.

വീണ്ടും തെളിവെടുപ്പ്

വീണ്ടും തെളിവെടുപ്പ്

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതികൂട്ടിയല്ലെന്നായിരുന്നു പ്രതി നൗഫലിന്റെ മൊഴി. അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും നൗഫല്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ മുമ്പ് പരിചയമില്ലെന്നും നൗഫല്‍ പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ആവശ്യാനുസരണം വീണ്ടും തെളിവെടുപ്പ് നടത്തിയേക്കാം.

ആത്മഹത്യ

ആത്മഹത്യ

കൊവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു കുട്ടിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയത്. സെപ്തംബര്‍ 5 ന് രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് പോകവെ ആംബുലന്‍സ് ആറന്മുളയിലെ വിജനമായ സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു. അതിനികെ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

Recommended Video

cmsvideo
    Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam
    പെണ്‍കുട്ടിയുടെ മൊഴി

    പെണ്‍കുട്ടിയുടെ മൊഴി

    പെണ്‍കുട്ടി തന്നെയാണ് പീഡന വിവരം ആശുപത്രി അധികൃതരോട് പറയുന്നത്. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നൗഫലാണ് പ്രതിയെന്ന തിരിച്ചറിഞ്ഞതോടെ അടൂര്‍ ആശുപത്രിയിലെത്തി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതിക്രമം നടത്തിയ ശേഷം നൗഫല്‍ കുറ്റം സമ്മതം നടത്തിയതിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+