കാട്ടുകുക്കെയില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം ജില്ലാ പൊലീസ് മേധാവി പരിശോധിച്ചു; അന്വേഷണം ഊര്‍ജിതമാക്കി്

  • Posted By:
Subscribe to Oneindia Malayalam

പെര്‍ള: അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ പെര്‍ള കാട്ടുകുക്കെ പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്ത് എന്നിവര്‍ പരിശോധിച്ചു. കൊല സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഗുര്‍മീതിന്റെ അനുയായിക്ക് പെണ്‍വാണിഭ കേന്ദ്രവും, പോലീസെത്തിയപ്പോള്‍ കണ്ടം വഴി ഓടി

ഒരാഴ്ചമുമ്പാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പരിയാരത്ത് തന്നെ സംസ്‌കരിക്കുകയായിരുന്നു. കൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും മൃതദേഹം ഇതുവരേയും തിരിച്ചറിയാത്തത് പൊലീസിനെ കുഴക്കിയിട്ടുണ്ട്. തലയുടെ പിറകിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. തലയോട്ടി പൊട്ടിയ നിലയിലായിരുന്നു.

policecap

തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹമെന്ന സംശയത്താല്‍ ഈ ഭാഗത്ത് ജോലിചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും പൊലീസിന് യാതൊരു സൂചനയും ലഭിച്ചില്ലെന്നാണറിയുന്നത്. ആദ്യം അ സ്വാഭാവിക മരണത്തിനായിരുന്നു ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നത്. എന്നാ ല്‍ കൊലയെന്ന് പോസ്റ്റ്‌മോര്‍ ട്ടത്തില്‍ തെളിഞ്ഞതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The anonymous deadbody case investigation going strong

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്