കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഹയര്‍സെക്കന്റഡറി ഡയറക്ടര്‍ക്കു നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നു. ഇതിനായി പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി അടുത്തമാസം അഞ്ചിന് വിധി പറയും. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.

പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഹയര്‍സെക്കന്റഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. 2012ല്‍ ആണ് സംഭവം നടക്കുന്നത്. ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചെത്തിയ കെഎസ്‌യു പ്രവര്‍ത്തകരുമായി ഡയറക്ടര്‍ സൗമ്യമായി നടത്തിയ ചര്‍ച്ചക്കിടെയാണ് പ്രവര്‍ത്തകര്‍ കേശവേന്ദ്ര കുമാറിനു മേല്‍ പെട്ടെന്ന് കരിഓയില്‍ ഒഴിക്കുന്നത്.

ksu

പ്രതിഷേധവുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5ലക്ഷം രൂപ കെട്ടിവച്ചതിനുശേഷമാണ് അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങിയത്. അറസ്റ്റിലായ ഇവരെ കെഎസ്‌യുവില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

2013ല്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി ഹിയറിങ് നടത്തി. അടുത്തമാസം അഞ്ചിന് കോടതി കേസിന്റെ വിധി പറയും.

English summary
Higher secondary education director Keshvendra Kumar drenched in black oil spilled by KSU activists issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X