മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് എസ്എച്ച്ഒ മാർ, ഡിവൈഎസ്പിമാർ എന്നിവരെ ഒഴിവാക്കി
തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗത്തിൽ നിന്ന് ഡിവൈഎസ്പി, സിഐമാർ എന്നിവരെ ഒഴിവാക്കി. സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ഒരു സ്റ്റേഷൻ്റെ ചുമതലയുള്ള എസ്എച്ച്ഒ മാർ മുതൽ പൊലീസ് മേധാവി വരെ പങ്കെടുക്കണമെന്നായിരുന്നു നിർദ്ദേശം. അരമണിക്കൂർ മുൻപ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വയർലെസ് സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കി അറിയിപ്പ് വന്നിരിക്കുന്നത്.

വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ മുഖേന ചേരുന്ന യോഗത്തിൽ സ്റ്റേഷൻ്റെ ചുമതലയുള്ള എസ്എച്ച്ഒ മുതൽ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) വരെ പങ്കെടുക്കണമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ അരമണിക്കൂർ മുൻപ് പുറത്തുവന്ന വയർലെസ് സന്ദേശത്തിലാണ് എസ്എച്ച്ഒ (സിഐ) മാർ, ഡിവൈഎസ്പിമാർ തുടങ്ങിയവർ പങ്കെടുക്കേണ്ടതില്ലെന്ന അറിയിപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

ഓൺലൈൻ മുഖേന നടക്കുന്ന യോഗമായതിനാൽ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ള 90 ശതമാനത്തോളം ഉദ്യോഗസ്ഥർ പങ്കെടുത്താൽ നെറ്റ് വർക്ക് തകരാർ നേരിടാനുള്ള സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിൽ സാങ്കേതിക കാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതായി അറിയിപ്പ് വന്നിരിക്കുന്നത്. നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശം അനുസരിച്ച് എസ്പി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്താൽ മതിയാകും. അതേസമയം സിഐ, ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് പരാതികളുയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിലാണെന്ന ആക്ഷേപവുമുണ്ട്.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ഹണിട്രാപ്പ് വിവാദത്തിലും പൊലീസിനെ കുടുക്കി ഇരകളായവർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സേനയ്ക്കാകെ നാണക്കേടുണ്ടാകുന്ന തരത്തിൽ പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടണമെന്ന നിർദ്ദേശം മുഖ്യമന്ത്രി യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയേക്കും.

പൊലീസിൻ്റെ പ്രതിച്ഛായ വർധിപ്പിക്കുവാനുള്ള കർശന നിർദ്ദേശങ്ങളും ഉപദേശങ്ങളുമായിരിക്കും ഈ യോഗത്തിലും ഉണ്ടാകാൻ സാധ്യതയുള്ളത്. കൊവിഡ് കാലത്ത് സ്ത്യുതർഹമായ സേവനമാണ് പൊലീസ് ഉദ്യോഗസ്ഥർ കാഴ്ചവച്ചെങ്കിലും പിന്നീടങ്ങോട്ട് പൊലീസിന് പഴി കേൾക്കേണ്ട നിരവധി സാഹചര്യങ്ങളും പശ്ചാത്തലങ്ങളും ഉണ്ടായിരുന്നു. പൊലീസിൻ്റെ പിഴയീടാക്കലും, ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നവരെ മർദിക്കുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ ഉടലെടുത്തിരുന്നു. പൊലീസിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും മുഖ്യമന്ത്രി നിർദ്ദേശിക്കും.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ അവലോകന യോഗമാണ് ഇന്നത്തേത് എന്നുള്ള പ്രത്യേകത കൂടിയുണ്ട്. പുതിയ ഡിജിപി അനിൽകാന്ത് ചുമതലയേറ്റടുത്തിന് ശേഷം സ്വീകരിച്ചിട്ടുള്ള പുതിയ നടപടികൾ, പദ്ധതികൾ തുടങ്ങിയവയും യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ പൊലീസിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡിജിപിയോ അതല്ലെങ്കിൽ, ഏതെങ്കിലും എഡിജിപിമാരോ റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ വിവാദ വിഷയങ്ങൾ പരാമർശിക്കുമോ എന്നുള്ളതാണ് ശ്രദ്ധേയം. അങ്ങനെയാണെങ്കിൽ അതിന്മേൽ ചർച്ചകളും നിർദ്ദേശങ്ങളും ഉണ്ടായേക്കും.

സംസ്ഥാന പൊലീസിനെ പിടിച്ചുകുലുക്കിയ മോൻസൺ വിഷയമാണ് ഏറ്റവും വലിയ പ്രതിസന്ധിയായി സേനയുടെ മുന്നിലുള്ളത്. മുൻ ഡിജിപിക്കും മറ്റൊരു എഡിജിപിക്കുമെതിരേ വലിയതോതിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പോലും ഉയർന്നത്. ഇത് പ്രതിരോധിക്കുന്നതിൽ പൊലീസിൻ്റെ ഇടപെടൽ എത്രത്തോളമുണ്ടായി എന്നതും മുഖ്യമന്ത്രി പരിശോധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിലവിലത്തെ സ്ഥിതിയും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടാൻ സാധ്യതയുണ്ട്.

മോൻസൺ മാവുങ്കലും മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് സർക്കാരിനെ കുടുക്കിയിരുന്നു. ഇതിന് പിന്നാലെ കൊച്ചി മെട്രോ എം ഡി കൂടിയായ ബഹ്റ അവധിയിൽ പ്രവേശിച്ചതും വൻ വിവാദമായിരുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മോൺസൻ്റെ വീടുകൾക്ക് സംരക്ഷണമൊരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതടക്കം വിവാദങ്ങളായി കത്തിപടർന്നു. സർവീസിൽ നിന്ന് വിരമിച്ച മുൻ ഡിഐജി സുരേന്ദ്രൻ, ഐ ജി ഗോകുലത്ത് ലക്ഷ്മൺ എന്നിവരുടെ വഴിവിട്ട ഇടപെടലും പങ്കുമൊക്കെ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. ലക്ഷ്മൺ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു.

മോൻസൺനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണം പുറത്തുവന്നതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായി കേരള പൊലീസിൻ്റെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തുമ്പോൾ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി പുറത്തുവന്ന ആരോപണങ്ങളും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകമൊക്കെ വലിയ പ്രതിസന്ധിയാണ് സേനയ്ക്കുള്ളിൽ സൃഷ്ടിച്ചിട്ടുള്ളത്.

പൊലീസിൻ്റെ ഇടപ്പെടൽ സർക്കാരിൻ്റെ പ്രവർത്തനം അളക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണെന്ന് നേരത്തെ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇത് വീണ്ടും മുഖ്യമന്ത്രി ഓർമ്മിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, സർക്കാർ അധികാരമേറ്റതിനുശേഷമുള്ള വാർഷിക അവലോകന യോഗം മാത്രമാണ് ഇന്ന് ചേരുന്നതെന്നാണ് പൊലീസ് വിശദീകരണം. സംസ്ഥാനത്ത് പൊലീസിൻ്റെ 90 ശതമാനത്തോളം ഉദ്യോഗസ്ഥരെയും യോഗത്തിൽ ഉൾപ്പെടുത്താനായിരുന്നു മുഖ്യമന്ത്രി നേരത്തെ നൽകിയിരുന്ന നിർദ്ദേശം.

എന്നാൽ, അരമണിക്കൂർ മുൻപ് പുറത്തുവന്ന വയർലെസ് സന്ദേശത്തിലാണ് എസ്എച്ച്ഒ (സിഐ) മാർ, ഡിവൈഎസ്പിമാർ തുടങ്ങിയവർ പങ്കെടുക്കേണ്ടതില്ലെന്ന അറിയിപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. പുതിയ അറിയിപ്പ് പ്രകാരം എസ്പി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ സംബന്ധിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ദാസ്യപ്പണി വിവാദമായപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. അന്നത്തെ യോഗത്തിൽ പുതിയ നിർദ്ദേശങ്ങളും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. പൊലീസിന് നാണക്കേടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ താക്കീത് നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ദാസ്യവേലയിൽ മുൻ എഡിജിപിയായ ഒരു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രവർത്തനങ്ങൾ സർക്കാരിനു പോലും കളങ്കം വരുത്തിയിരുന്നു.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications