കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി; അനിവാര്യമെന്ന് സര്‍ക്കാര്‍, കറുത്ത ദിനമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയാണ് ബില്ല് പാസാക്കിയത്. അനിവാര്യമായ ഭേദഗതിയാണ് ലോകായുക്ത നിയമത്തില്‍ വരുത്തിയിരിക്കുന്നത് എന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് നിയമമന്ത്രി മന്ത്രി പി.രാജീവ് പറഞ്ഞു.

എന്നാല്‍ ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഇതിന് കൂട്ടുനില്‍ക്കാനാകില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ'; സജീഷ്- പ്രതിഭ വിവാഹത്തിന് നിര്‍മല്‍ പാലാഴിയുടെ കമന്റ്'ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ'; സജീഷ്- പ്രതിഭ വിവാഹത്തിന് നിര്‍മല്‍ പാലാഴിയുടെ കമന്റ്

1

അതേസമയം ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തി എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

2

ബില്‍ അവതരിപ്പിക്കുന്നത് ചട്ടംവിരുദ്ധമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നിയമസഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ക്രമ പ്രശ്നം തള്ളി സ്പീക്കര്‍ റൂളിംഗ് നല്‍കുകയും ചെയ്തു. ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂലനിയമത്തിലെ വകുപ്പുകള്‍ക്ക് സബ്ജക്ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദ്ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകം ഉള്ളതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു.

3

നേരത്തെയും പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ല എന്നായിരുന്നു സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിംഗ്. അതേസമയം കോടതിയുടെ അധികാരത്തെ പോലും ചോദ്യം ചെയ്യുന്നതാണ് നിയമ ഭേദഗതി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

4

ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്ത വിധിയില്‍ എങ്ങനെയാണ് നിയമസഭക്ക് തീരുമാനം എടുക്കാന്‍ ആകുന്നത് എന്നും മുഖ്യമന്ത്രിക്ക് എതിരായ ലോകായുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും വി ഡി സതീശന്‍ ചോദിച്ചു. അഴിമതി കേസില്‍ ലോകയുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളഞ്ഞത്.

5

പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കുന്നതാണ്. മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം എന്നും ഭേദഗതിയില്‍ പറയുന്നു. സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമോ എന്നാണ് ഇനി അറിയേണ്ടത്.

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്; കണ്ണൂര്‍ അസോസിയേഷനില്‍ മിന്നും ജയംബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്; കണ്ണൂര്‍ അസോസിയേഷനില്‍ മിന്നും ജയം

English summary
The Lokayukta Amendment Bill was passed in the Kerala Assembly, opposition walk out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X