'കേന്ദ്രസര്‍ക്കാറില്‍ സംഘിന് യാതൊരു നിയന്ത്രണവുമില്ല;40000 വര്‍ഷമായി ഇന്ത്യക്കാരുടെ ഡിഎന്‍എ ഒന്നുതന്നെ;ഭാഗവത്
ദില്ലി; എല്ലാ ഇന്ത്യക്കാരുടെയും ഡി എൻ എ ഒന്നുതന്നെയാണെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭഗവത്. 40,000 വർഷങ്ങൾക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി എൻ എ ഇന്നത്തെ ആളുകളുടേതിന് സമാനമാണെന്നും ഭാഗവത് പറഞ്ഞു.ശനിയാഴ്ച ധരംശാലയില്‍ മുന്‍ സൈനികരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
'40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി എ ന്‍എ ഇന്നത്തെ ആളുകളുടേതിന് സമാനമാണ്. നമ്മുടെ എല്ലാവരുടെയും പൂർവ്വികർ ഒന്നാണ്, ആ പൂർവ്വികർ കാരണം നമ്മുടെ നാട് അഭിവൃദ്ധിപ്പെട്ടു, നമ്മുടെ സംസ്കാരം തുടർന്നുവെന്നും ഭാഗവത് പരിപാടിയിൽ പറഞ്ഞു. ബി ജെ പി നയിക്കുന്ന കേന്ദ്രസര്‍ക്കാറില്‍ സംഘിന് യാതൊരു നിയന്ത്രണവുമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു..
സർക്കാരിന്റേത് വേറെ ശൈലിയും സംവിധാനവുമാണെന്നും ഭാഗവത് പറഞ്ഞു. അവർക്ക് വ്യത്യസ്ത എക്സിക്യൂട്ടീവുകളും വ്യത്യസ്ത നയങ്ങളും വ്യത്യസ്ത പ്രവർത്തന രീതികളും ഉണ്ട്. ചിന്തകളും സംസ്കാരവും സംഘിന്റേതാണ്, അത് ഫലപ്രദമാണ്. പ്രധാന ആളുകൾ അവിടെ (സർക്കാരിൽ) ജോലി ചെയ്യുന്നു, അവർ സംഘത്തിൽ പെട്ടവർ തന്നെയാണ്, അവർ അങ്ങനെ തന്നെ തുടരുകയും ചെയ്യും. അത്തരത്തിലുള്ള ബന്ധം മാത്രമേയുള്ളൂ, മാധ്യമങ്ങൾ 'ഡയറക്ട് റിമോട്ട് കൺട്രോൾ' എന്ന് പറയുന്നതുപോലെ ഒന്നും തന്നെ ഇല്ല, അത്തരം നിയന്ത്രണമില്ല, ഭാഗവത് പറഞ്ഞു.
സർക്കാരുകൾ ഞങ്ങൾക്ക് എതിരായിരുന്നു. എപ്പോഴും എതിർപ്പുണ്ടായിരുന്നു. 96 വർഷമായി എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്താണ് സംഘം പ്രവർത്തിക്കുന്നത്.സ്വയംസേവകർ നടത്തിയ പ്രവർത്തനങ്ങൾ തെളിയിക്കുന്നത് അവർ പാർലമെന്റ് നടത്തുക മാത്രമല്ല, സമൂഹത്തിലെ ആളുകളെ ഒപ്പം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അവര്‍ സ്വതന്ത്രരും സ്വയം തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരുമാണ്. അവർക്ക് പ്രവർത്തിക്കുന്നതിന് യാതൊരു പരസ്യമോ സാമ്പത്തിക ശക്തിയോ സർക്കാർ സഹായമോ ആവശ്യമില്ല. അത് ഇല്ലാതെ സമൂഹത്തിന് വേണ്ടി സംഘം തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും ആർ എസ് എസ് മേധാവി ഭാഗവത് പറഞ്ഞു.
തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി ഡി എസ്) ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും 12 സായുധ സേനാംഗങ്ങളുടെയും വിയോഗത്തിൽ ഭാഗവത് അനുശോചനം രേഖപ്പെടുത്തി.ആയിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.