കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന്റെ ആക്രമണം: ശോഭാസിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: വിവാദ വ്യവസായി നിസാമിന്റഎ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. ചന്ദ്രബോസ് ആണ് മരിച്ചത്.

നിസാം മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ജനുവരി 29 നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Nizam

കേസില്‍ നിസാമിനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചന്ദ്രബോസിന്റെ ചികിത്സയുടെ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതും പല സംശയങ്ങള്‍ക്കും ഇട നല്‍കിയിരുന്നു.

കിങ് ഗ്രൂപ്പിന്റെ ഉടമയായ നിസാം വേറേയും കേസുകളില്‍ പ്രതിയാണ്. നിസാമിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പേര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പിടിയിലായത്.

കാര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുക മാത്രം ആയിരുന്നില്ല നിസാം ചന്ദ്ര ബോസിനോട് ചെയ്തത്. കാര്‍പോര്‍ച്ചില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഗുരുതരമായ ആന്തരിക ക്ഷതങ്ങളാണ് ചന്ദ്രബോസിന് ഏറ്റിരുന്നത്.

കേസില്‍ വധശ്രമത്തിനാണ് പോലീസ് നിസാമിനെതിരെ കേസ് എടുത്തിരുന്നത്. ചന്ദ്രബോസ് മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കും എന്നാണ് വിവരം.

English summary
The security employee attacked by controversial businessman Nizam passes away in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X