സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവം: കണ്ണൂർ രണ്ടാം ജില്ലയ്ക്ക് സ്ഥാനം

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂർ: സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ കണ്ണൂർ ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാട് ജെ ഡി റ്റി സ്‌കൂളിൽ  സംഘടിപ്പിച്ച സംസ്ഥാന ബഡ്‌സ് കലോത്സവത്തിലാണ് കണ്ണൂർ ജില്ല രണ്ടാം സ്ഥാനം നേടിയത്.

പൈതൽമല ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു

19 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല രണ്ടാമതെത്തിയത്. ജില്ലയിലെ ഏഴ് സ്‌കൂളുകളിൽ നിന്നായി 13 കുട്ടികൾ 9 ഇനങ്ങളിലാണ് മത്സരിച്ചത്. ഏകാംഗ നൃത്തത്തിൽ രാമന്തളി ബഡ്‌സ് സ്‌കൂളിലെ ആതിര സി ഒന്നാം സ്ഥാനം നേടി.

kalolsavam

ലളിതഗാനത്തിലും പദ്യപാരായണത്തിലും മയ്യിൽ ബി ആർ സിയിലെ വർഷ വിജയൻ രണ്ടാം സ്ഥാനം നേടി. പ്രച്ഛന്നവേഷ മത്സരത്തിൽ പള്ളിക്കുന്ന് ബി ആർ സിയിലെ സി എച്ച് റിജാസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംഘനൃത്തത്തിൽ മാടായി ബഡ്‌സ് സ്‌കൂൾ രണ്ടാം സ്ഥാനം നേടി.

English summary
The State Buds School Kalolsavam-second place for kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്