കേരളത്തിന്റെ കാഴ്ചകളില്‍ ആഹ്ലാദിച്ച്‌ താരേ സമീര്‍ പര്‍ ഫെയിം ദര്‍ശീല്‍ സഫാരി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തിന്റെ കാഴ്ചകളില്‍ മനം മയങ്ങി താരേ സമീര്‍ പര്‍ ഫെയിം ദര്‍ശീല്‍ സഫാരി. ഇത്രമേല്‍ പച്ചപ്പു സംരക്ഷിക്കുന്ന നാട് മറ്റവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അടുത്തവര്‍ഷത്തെ അവധികാലം ചിലവഴിക്കാന്‍ കുടുബത്തോടപ്പം കേരളത്തിലെത്തുമെന്നും ദര്‍ശീല്‍ പറഞ്ഞു. നിലമ്പൂര്‍ പീവിസ് പബ്ലിക്ക് സ്‌ക്കൂളിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദര്‍ശീല്‍.

ഉത്തരകൊറിയയ്ക്ക് യുഎന്‍ ഉപരോധം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് അന്ത്യം!!

ഇപ്പോള്‍ പഠനത്തിന്റെ തിരക്കാണ്. പഠനവും പരീക്ഷയും കഴിഞ്ഞാല്‍ പിന്നെ സിനിമയില്‍ സജീവമാകും. താരേ സമീര്‍ പര്‍ സിനിമയിലെ അഭിനയത്തിലൂടെ ഹോളിവുഡില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ദര്‍ശീല്‍ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. 2007 ല്‍ ആമിര്‍ ഖാനൊപ്പം താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത് ഏറ്റവും നല്ല അനുഭവമായിരുന്നു. 2010 ല്‍ ബും ബും ബോലെയിലും 2012ല്‍ മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന ചിത്രത്തിലും ബാലതാരമായി വേഷമിട്ടു. പിന്നീട് ഡാന്‍സ് റിയലാറ്റി ഷോകളും ഷോര്‍ട്ട് ഫിലിം സംവിധാനവും അഭിനയവുമായി മേഖലയില്‍ തന്നെ ഉണ്ടായിരുന്നു.

teresam

പഠനത്തിനു വേണ്ടി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ മലയാള സിനിമയില്‍ മോഹന്‍ ലാലിനെ ഏറെ ഇഷ്ടമാണ്. ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് കണ്ടിട്ടുണ്ടെന്നും ദര്‍ശീല്‍ കോഴിക്കോട് പറഞ്ഞു. തിയറ്റര്‍ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കാറുണ്ട്. പത്തു വര്‍ഷത്തിനു ശേഷം വീണ്ടും അഭിനയ രംഗത്ത് എത്തുമ്പോള്‍ നല്ല വേഷങ്ങള്‍ പ്രതീക്ഷിക്കുന്നതായും ദര്‍ശീല്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Tare Sameer Par Fame Darshal Safari is delighted with the views of Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്