കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയ്ക്ക് യുഎന്‍ ഉപരോധം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് അന്ത്യം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് കൂച്ചൂവിലങ്ങുമായി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും നല്‍കിയ മുന്നറിയിപ്പ് നിലനില്‍ക്കെ നവംബര്‍ 19ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷിച്ചതാണ് പുതിയ ഉപരോധത്തിലേയ്ക്ക് നയിച്ചിട്ടുള്ളത്.

ഇതോടെ ഉത്തരകൊറിയയിലേയ്ക്കുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവിന് കര്‍ശന നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ യോഗം ചേര്‍ന്നിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ധാരണയിലെത്തുന്നത്.

 90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!

90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!

ഊര്‍ജ്ജം, ഇറക്കുമതി- കയറ്റുമതി മേഖലകള്‍, ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുള്ള തൊഴില്‍, ഉത്തരകൊറിയന്‍ കള്ളക്കടത്ത് എന്നീ രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക സമര്‍പ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങള്‍ ഒപ്പുവച്ച പ്രമേയം ഉത്തരകൊറിയയിലേയ്ക്കുള്ള 90 ശതമാനത്തോളം വരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഉപരോധം.

 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

 ആയുധ വിന്യാസം നിയന്ത്രിക്കും

ആയുധ വിന്യാസം നിയന്ത്രിക്കും



ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഉത്തരകൊറിയ അനധികൃത ആയുധ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയും ബ്രിട്ടീഷ് അംബാസഡര്‍ മാത്യൂ റെയ്ക്കോഫ്റ്റും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ വിതരണം നിയന്ത്രിക്കുന്നതോടെ ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളും ആയുധവിന്യാസങ്ങളും നിയന്ത്രിക്കാനാവുമെന്നും യുഎന്‍ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ നിര്‍ദേശിക്കുന്നു.

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കും വിലക്ക്

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കും വിലക്ക്


ഉത്തരകൊറിയയില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും മെഷീനുകള്‍, വ്യാവസായിക- ഇലക്ട്രിക്കല്‍ ഉപകരങ്ങളുടെ കയറ്റുമതിയും ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ നിരോധിക്കും. കൊറിയന്‍ ഭരണകൂടത്തിന് നേട്ടമുണ്ടാക്കുന്നതിന് ഉത്തരകൊറിയന്‍ ഭരണകൂടം പൗരന്മാരെ വിദേശത്തേയ്ക്ക് അയച്ച് ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും ഉപരോധം സഹായിക്കും.

English summary
The United Nations Security Council today unanimously placed new sanctions on North Korea for its November 19 intercontinental ballistic missile test, limiting its access to refined petroleum products.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X