കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ മുഖ്യമന്ത്രിയെ നിങ്ങള്‍ വീണ്ടെടുക്കണം'; പിണറായിയോട് ടെലഗ്രാഫ് എഡിറ്റര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് 'ദ ടെലഗ്രാഫ്' എഡിറ്റര്‍ ആര്‍ രാജഗോപാല്‍. ആട്ടിയോടിക്കപ്പെടുന്ന നാള്‍ സംരക്ഷണത്തിന് കേരളമുണ്ടാകും എന്ന തന്നെ പോലുള്ളവരുടെ വിശ്വാസം തകര്‍ക്കരുത് എന്ന് പിണറായി വിജയനോട് ആര്‍ രാജഗോപാല്‍ പറഞ്ഞു.

മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ആര്‍ രാജഗോപാലിന്റെ വിമര്‍ശനം. വടകര എം എല്‍ എയും ആര്‍ എം പി ഐ നേതാവുമായ കെ കെ രമയ്ക്കെതിരായ എം എം മണിയുടെ നിയമസഭയിലെ പരാമര്‍ശവും, അതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും ചൂണ്ടിക്കാട്ടിയായിരുന്നു രാജഗോപാലിന്റെ വിമര്‍ശനം.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

1

കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിന്റേയും കൊവിഡ് മഹാമാരിയുടെയും സമയങ്ങളില്‍ കണ്ട മുഖ്യമന്ത്രിയെ പിണറായി വിജയന്‍ വീണ്ടെടുക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും രാജഗോപാല്‍ ലേഖനത്തില്‍ പറയുന്നു.

2

പിണറായിയെ പോലൊരാളെ രണ്ട് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സംസ്ഥാനത്താണ് തന്റെ നാട് എന്നതില്‍ അഭിമാനിച്ചിരുന്നയാളാണ് താന്‍ എന്ന് ആര്‍ രാജഗോപാല്‍ പറയുന്നു. എന്നാല്‍ ഈയിടെ നിയമസഭയില്‍ സംസാരിക്കവെ ആദ്ദേഹം ഒരു വാര്‍ത്താ ചാനലിനെതിരെ പേരെടുത്ത് ആരോപണം ഉന്നയിക്കുന്നത് കേട്ട് ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

പിറ്റേ ദിവസം എം എം മണി, കെ കെ രമയ്ക്കെതിരെ സഭയില്‍ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ആ നടുക്കം മരവിപ്പായി. എം എം മണിക്ക് ഒരു തനത് വാമൊഴി വഴക്കമുണ്ടാവാം, അത് ആധികാരികമായും മിനുസപ്പെടുത്താത്ത വര്‍ത്തമാനമായും ചിലര്‍ക്ക് തോന്നുന്നുമുണ്ടാവാം. എന്നാല്‍, എത്രത്തോളം അധഃപതിക്കാനാവും എന്നതിന്റെ സൂചനയായിരുന്നു ആ വാക്കുകള്‍, എന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

4

മണിയെപ്പോലെ ചിരപരിചിതനായ ഒരു നേതാവിന് പറഞ്ഞ് മനസിലാക്കേണ്ട കാര്യമല്ല ഇതൊന്നും എന്നും രാജഗോപാല്‍ പറയുന്നു. അതിനെല്ലാം ഉപരിയായി രമ തന്റെ മാന്യമായ പ്രതികരണവുമായി സഭയില്‍ മറ്റാരേക്കാളും ഔന്നത്യം പുലര്‍ത്തുകയും ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി.

5

എം എം മണി നടത്തിയത് പോലുള്ള അഭിപ്രായപ്രകടനം മോശമായി എന്ന് പറയാന്‍ മുഖ്യമന്ത്രി മുന്നോട്ടുവരുമെന്ന് താന്‍ പ്രതീക്ഷിച്ചു എന്നും ഒരു പക്ഷേ, ഈ കുറിപ്പ് അച്ചടിച്ചു വരുമ്പോഴേക്കും അദ്ദേഹം അത് ചെയ്തേക്കോം എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍

6

അത് വൈകിക്കുന്ന ഓരോ നിമിഷവും കനത്ത പ്രഹരങ്ങളായാണ് അനുഭവപ്പെടുന്നത് എന്നും രാജഗോപാല്‍ പറഞ്ഞു. ഏത് വിഷയത്തില്‍ പ്രതികരിക്കണം എങ്ങനെ പ്രതികരിക്കണം എന്നതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ് എന്നും കവികളും എഴുത്തുകാരും സൂര്യന് കീഴിലെ സകലകാര്യങ്ങളിലും ഇടപെട്ടേ തീരൂ എന്ന് പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല എന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

7

പുരോഗമന ശക്തികളെ ദുര്‍ബലപ്പെടുത്തുക വഴി നാമറിയാതെ ബി ജെ പിക്ക് ശക്തി നല്‍കിയേക്കാവുന്ന ഒരു കാര്യവും ചെയ്തു കൂടാ എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ താനിതിനെ കുറിച്ച് സംസാരിച്ചില്ലെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ പ്രതികരിക്കാന്‍ തനിക്ക് എന്താണ് അവകാശം എന്നും അദ്ദേഹം ചോദിക്കുന്നു.

8

പ്രളയകാല വാര്‍ത്തസമ്മേളനങ്ങളെ മുഖ്യമന്ത്രി സംബോധന ചെയ്യുമ്പോഴും പിന്നീട് കൊവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ നയിക്കുമ്പോഴും കരുതലുള്ള ഒരു ഹൃദയത്തിന്റെ സാന്നിധ്യം അനുഭവവേദ്യമായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആ മുഖ്യമന്ത്രിയെ വീണ്ടെടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നുമാണ് ലേഖനത്തില്‍ ആര്‍ രാജഗോപാല്‍ പറയുന്നത്.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

English summary
The Telegraph editor R Rajagopal criticizes Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X