'പരേതന്‍' ജോസഫിന്റെ ജീവിതകഥ സിനിമയെ വെല്ലും, മുങ്ങാനുള്ള യഥാര്‍ഥ കാരണം പുറത്ത്...

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: സ്വന്തം ചരമാവര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത് നാടുവിട്ട കണ്ണൂര്‍ തളിപ്പറമ്പ് മേലുക്കുന്നേല്‍ സ്വദേശി ജോസഫിന്റെ (75) യഥാര്‍ഥ ജീവിതകഥ സിനിമയെ വെല്ലും. കണ്ണൂരില്‍ നിന്നും കാണാതായ ജോസഫിനെ കോട്ടയത്തു വച്ചാണ് പോലീസ് കണ്ടെത്തിയത്. ഇവിടെയുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ വച്ച് പരേതനെ പോലീസ് കൈയോടെ പൊക്കുകയായിരുന്നു.

പത്രത്തില്‍ പരസ്യം നല്‍കിയ ശേഷം ജോസഫിനെ കാണാതായതോടെ ബന്ധുക്കളാണ് അദ്ദേഹം മരിച്ചിട്ടില്ലെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷത്തിലാണ് അയാളെ കോട്ടയത്തു നിന്നു കണ്ടെത്തിയത്.

വീട് വിടാനുള്ള തീരുമാനത്തിനു കാരണം

വീട് വിടാനുള്ള തീരുമാനത്തിനു കാരണം

വീട് വിട്ട് സ്വന്തം ചരമം പത്രത്തില്‍ പരസ്യവും നല്‍കി ജോസഫ് മുങ്ങാനുള്ള കാരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീട് വിടാനുള്ള തീരുമാനം ജോസഫ് പെട്ടെന്നു എടുത്തതല്ല. അര്‍ബുദത്തിന്റെ പിടിയിലായിരുന്നു ജോസഫ്.
ഇതു രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ താന്‍ മാനസികമായി പതറിയതായി ജോസഫ് പറയുന്നു. ഇതാണ് ഇത്തരമൊരു സാഹസത്തിനു തന്നെ പ്രേരിപ്പിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി.

നാലു മക്കള്‍

നാലു മക്കള്‍

നാലു മക്കളാണ് ജോസഫിനുണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേരും വിദേശത്താണ്. ഒരാള്‍ അഭിഭാഷകനുമാണ്. കഴിഞ്ഞ 15 വര്‍ഷമായി ഭാര്യക്കൊപ്പമാണ് ജോസഫിന്റെ താമസം. ഇതിനിടെയാണ് ജോസഫിനെ മാരകമായ അസുഖം പിടികൂടുന്നത്.

രോഗം മൂര്‍ച്ഛിച്ചതോടെആത്മഹത്യയെക്കുറിച്ചു താന്‍ ചിന്തിച്ചതായി ജോസഫ് പറഞ്ഞു. താന്‍ വീട്ടില്‍ നിന്നും മാറിനിന്നാല്‍ ഭാര്യയെ മക്കള്‍ നന്നായി നോക്കുമെന്ന് തോന്നുകയും ചെയ്തതോടെയാണ് ചരമ പരസ്യം നല്‍കി വീട് വിടാനുള്ള കാരണമെന്ന് ജോസഫ് പോലീസിനോട് വെളിപ്പെടുത്തി.

വ്യാജ പരസ്യം നല്‍കാന്‍ തീരുമാനിച്ചു

വ്യാജ പരസ്യം നല്‍കാന്‍ തീരുമാനിച്ചു

വീട് വിടാനുള്ള തീരുമാനമെടുത്ത ശേഷമാണ് താന്‍ മരിച്ചെന്ന് ഒരു വ്യാജ പരസ്യം പത്രങ്ങളില്‍ നല്‍കാനുള്ള തീരുമാനമെടുത്തതെന്ന് ജോസഫ് പറഞ്ഞു. തുടര്‍ന്നു നവംബര്‍ 29ന് പയ്യന്നൂരിലെ വിവിധ പത്ര ഓഫീസുകളിലെത്തി പരസ്യം നല്‍കിയത്. പഴയ ഫോട്ടോയാണ് വാര്‍ത്തയോടൊപ്പം നല്‍കിയത്. തന്റെ ജ്യേഷ്ഠനാണ് മരിച്ചതെന്നും സംസ്‌കാരം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുമെന്നുമായിരുന്നു പരസ്യത്തിലുള്ളത്.
താന്‍ കൊടുത്ത ചരമ വാര്‍ത്ത പത്രങ്ങൡ വരുമെന്ന് ഉറപ്പായ ശേഷമാണ് വീട്ടില്‍ നിന്ന് ആരെയും അറിയിക്കാതെ മുങ്ങിയതെന്ന് ഇയാള്‍ വ്യക്തമാക്കി. ഒരാഴ്ചയോളം പോലീസിന്റെ കണ്ണില്‍ പെടാതെ ഒളിച്ചു താമസിക്കാന്‍ ജോസഫിനു സാധിച്ചു.

മുങ്ങിയ ശേഷം സംഭവിച്ചത്

മുങ്ങിയ ശേഷം സംഭവിച്ചത്

നാടു വിട്ട ശേഷം കടുത്തുരുത്തിയിലുള്ള കുടുംബ വീടിനു സമീപത്തുള്ള ലോഡ്ജില്‍ ജോസഫ് മുറിയെടുത്ത് താമസിക്കുകയായിരുന്നു. എന്നാല്‍ തന്റെ ചമരവാര്‍ത്ത വലിയ ചര്‍ച്ചാ വിഷയമായതോടെ മംഗളൂരുവിലേക്ക് വണ്ടി കയറിയതായി ജോസഫ് വ്യക്തമാക്കി.
മംഗളൂരുവിലെത്തിയ ശേഷം ക്ലിന്‍ ഷേവ് ചെയ്ത് നല്ല വൃത്തിയുള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് കുറച്ചു ദിവസം അവിടെ കഴിഞ്ഞു. തുടര്‍ന്ന് കോട്ടയത്തേക്കു തിരിച്ചു. ഇവിടെയുള്ള ഒരു വലിയ ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുന്നതിനിടെയാണ് ജോസഫിനെ പോലീസ് കണ്ടെത്തുന്നത്.

 ജോസഫിനെ കുടുക്കിയത് ബാങ്കിലേക്കുള്ള വരവ്

ജോസഫിനെ കുടുക്കിയത് ബാങ്കിലേക്കുള്ള വരവ്

തളിപ്പറമ്പില്‍ താമസിക്കുന്ന ഭാര്യക്കു പണവും സ്വര്‍ണമാലയും അയച്ചു കൊടുക്കണമെന്ന ആവശ്യവുമായി ജോസഫ് കോട്ടയത്തെ കാര്‍ഷിക വികസന ബാങ്കില്‍ പോയിരുന്നു. ബാങ്ക് സെക്രട്ടറിയെ കണ്ട് ജോസഫ് തന്റെ ആവശ്യം അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് സ്വദേശിയായ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മേലുക്കുന്നേല്‍ ജോസഫ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായും അവരെ സഹായിക്കാനാണ് പണം അയക്കുന്നതെന്നുമാണ് ജോസഫ് സെക്രട്ടറിയെ അറിയിച്ചത്. ബാങ്കില്‍ ഈ സൗകര്യമില്ലെന്ന് അറിയിച്ച് ജോസഫിനെ തിരിച്ചയക്കാന്‍ സെക്രട്ടറി ശ്രമിച്ചു.
എന്നാല്‍ ഇയാള്‍ പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്കിലെ സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജോസഫ് ഒളിവില്‍ പോയ കാര്യം വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ജോസഫ് ഇവിടെ നിന്നും മുങ്ങി. ഒടുവിലാണ് ഹോട്ടലില്‍ നിന്ന് പോലീസ് ഇയാളെ കണ്ടെത്തിയത്.

English summary
Old man gives own orbitury in newspaper, this is truth
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്