ഭരണത്തിൽ ഇടപെടണ്ടേ; അഴിമതിക്കാർക്കായി ശുപാർശ ഒഴിവാക്കണം; നിർദ്ദേശങ്ങളുമായി സിപിഎം
തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎമ്മിൻ്റെ വിവിധ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമായി. ഭരണത്തിൽ അനാവശ്യ ഇടപെടൽ വേണ്ടെന്നും അഴിമതിക്കാർക്കായി ശുപാർശ ഒഴിവാക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു. ലോക്കൽ - ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ക്കുറിപ്പിലാണ് സിപിഎം കാര്യങ്ങൾ വിശദീകരിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന സമ്മേളനങ്ങളിൽ സംസ്ഥാന നേതാക്കളടക്കം വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.

ഭരണത്തുടർച്ചയുടെ അത്യുജ്ജല വിജയത്തിലാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി. സിപിഎമ്മിന് ഇനി നിര്‍ണായകമായ രാഷ്ട്രീയ, സംഘടന തീരുമാനങ്ങളുടെ കാലമാണ്. ബ്രാഞ്ച് സമ്മേളനം മുതൽ പാർട്ടി കോൺഗ്രസ് വരെയാണ് സിപിഎമ്മിന് പൂർത്തിയാക്കാനുള്ളത്. 35,175 ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒരുമാസത്തിനകം സിപിഎം പൂര്‍ത്തിയാക്കും. ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടരുതെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിലെ ഉദ്ഘാടനപ്രസംഗത്തിനുള്ള കുറിപ്പില്‍ സിപിഎം നിര്‍ദേശിക്കുന്നുണ്ട്. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന സമ്മേളനങ്ങളിൽ സംസ്ഥാന നേതാക്കളടക്കം വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 15 പേർക്ക് മാത്രമാണ് ബ്രാഞ്ച് സമ്മേളനത്തില്‍ സിപിഎം അനുമതി നൽകിയിരിക്കുന്നത്. ലോക്കല്‍ സമ്മേളനങ്ങളിലെത്തുമ്പോള്‍ ഇത് 50 മുതല്‍ 75 വരെയാകും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാനും പാർട്ടി നിർദേശിച്ചിട്ടുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏരിയ സമ്മേളനങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. സഖാക്കളെ കൂട്ടിയുള്ള ശക്തി പ്രകടനങ്ങളും പൊതുയോഗങ്ങളും കൊവിഡ് സാഹചര്യത്തിൽ വേണ്ട എന്നുള്ളതാണ് സിപിഎം സ്വീകരിച്ചിട്ടുള്ള നിലപാട്.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

അടുത്ത മാസം ചേരുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. ഫെബ്രുവരി ആദ്യവാരം കൊച്ചിയിലാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. ഏപ്രിൽ 23 പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൃത്യം ഏഴു മാസം കൊണ്ട് 44,000 സമ്മേളനങ്ങളും സിപിഎം പൂർത്തിയാക്കും. ജില്ലാ കമ്മിറ്റികള്‍ക്ക് താഴെയുള്ളവര്‍ ദൈനംദിന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലും ഭരണപരമായ നിർവ്വഹണങ്ങളിലും ഇടപെടരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശുപാര്‍ശ വേണ്ട, മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ വരുമ്പോൾ സ്ഥാനങ്ങളില്‍ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ട, അങ്ങനെ പോകുന്നു ക്കുറിപ്പിലെ പരാമർശങ്ങൾ.

സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദനില്‍ പാര്‍ട്ടിവിരുദ്ധചേരി ആരോപിക്കപ്പെട്ട ആലപ്പുഴ സമ്മേളനത്തോടെ വിഭാഗീയതയുടെ അംശം അവസാനിച്ചിരുന്നു. സംസ്ഥാനതലത്തിലുണ്ടായിരുന്ന വിഭാഗീയത പൂര്‍ണമായും തുടച്ചുനീക്കിയെങ്കിലും പ്രാദേശികതലത്തിലെ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ക്കിടയിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ സംസ്ഥാനമൊട്ടാകെ സ്വീകരിച്ച അച്ചടക്കനടപടികളും സമ്മേളനചര്‍ച്ചകളില്‍ പ്രതിഫലിക്കും.

കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടാൻ ഇനി എന്തൊക്കെ ചെയ്യണമെന്നും, കേന്ദ്രത്തിൽ നിന്ന് ബിജെപിയെ അധികാര കസേരയിൽ നിന്ന് താഴെയിറക്കാൻ എത്തരത്തിലുള്ള തന്ത്രങ്ങൾ മെനയണം, പാർട്ടി ദേശീയതലത്തിൽ സീതാറാം യെച്ചൂരി വന്നാൽ സംസ്ഥാനതലത്തിൽ വിജയരാഘവനോ അതോ കോടിയേരി ബാലകൃഷ്ണനോ സെക്രട്ടറി സ്ഥാനത്ത് വരിക തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി കണ്ടെത്തുന്നതാകും സമ്മേളനകാലയളവുകൾ.

തുടര്‍ഭരണം ലഭിച്ചാൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമര്‍ശനം ഓര്‍മ്മിപ്പിച്ചാണ് സമ്മേളനം തുടങ്ങിയ ദിനത്തിലെ ഉദ്ഘാടന പ്രസംഗങ്ങൾ മുന്നോട്ടു പോയത്. സര്‍ക്കാരിനു പിന്നാലെ സമ്മേളനങ്ങളിലൂടെ പാര്‍ട്ടിയിലും തലമുറമാറ്റം കൊണ്ടുവരാനാണ് ശ്രമം. അതേസമയം, പ്രായപരിധി 75 ആക്കിയതോടെ പാര്‍ട്ടി കമ്മിറ്റികളില്‍ യുവജന പ്രാതിനിധ്യം കൂടുതൽ ഉണ്ടാകുമെന്നുള്ള കാര്യവും ഇക്കുറി ഉറപ്പാണ്.
Recommended Video
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത











Click it and Unblock the Notifications