Get Updates
Get notified of breaking news, exclusive insights, and must-see stories!

മരയ്ക്കാര്‍ റിലീസില്‍ വീണ്ടും ട്വിസ്റ്റ്; ഒടിടിയിലേക്ക് ഇല്ല, ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍

കൊച്ചി : നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം സംസ്ഥാനത്തെ തീയേറ്ററുകള്‍ 25ന് തുറക്കുകയാണ്. സര്‍ക്കാരും തീയേറ്റര്‍ ഉടമകളും നടത്തിയ അന്തിമ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനിച്ചത്. തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും വന്‍ റിലീസുകള്‍ വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കൂടാതെ മോഹന്‍ലാലിന്റെ പല ചിത്രങ്ങളും ഒടിടിയിലേക്ക് പോകുമെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ഇപ്പോഴിതാ മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രചരണങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് തീയേറ്റര്‍ ഉടമകള്‍. . . വിശദാംശങ്ങളിലേക്ക്. . .

1

മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ ഉടനുണ്ടാവില്ലെന്ന് നേരത്തെ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചതാണ്. ഇതിന് പിന്നാലെയാണ് മരയ്ക്കാര്‍ അടക്കമുള്ള മോഹന്‍ലാല്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക് പോയേക്കുമെന്നാണ് സൂചന ശക്തമായത്.. 80 സിനിമകളാണ് 2020 മുതലുള്ള സ്ലോട്ടുകളിലായി റിലീസാവാനുള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് 25 മുതല്‍ സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

2

എന്നാല്‍ മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ പറയുന്നത് ഇങ്ങനെയാണ്, ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ചിത്രം തീയേറ്ററില്‍ റീലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് തീയേറ്റര്‍ ഉടമകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

3

2020 ഏപ്രില്‍ മാസത്തിലാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് റിലീസ് ചെയ്യുന്നതിലെ ആശങ്ക നിര്‍മ്മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തീയേറ്റര്‍ ഉടമകള്‍ പറയുന്നു. മരയ്ക്കാര്‍ ഒഴികെ അടുത്ത കാലത്തായി നിര്‍മ്മിച്ച മിക്ക സിനിമകളും ഒടിടിയ്ക്ക് വേണ്ടി് നിര്‍മ്മിച്ചതാണ്.

4

ഒടിടി ഒരു താല്‍ക്കാലിക പ്രതിഭാസമാണ്, അതിലേക്ക് ഇനി കൂടുതല്‍ സിനിമകള്‍ പോകില്ല. ബിഗ് സ്‌ക്രീനിനെ ധിക്കരിച്ച് സിനിമയ്ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല. താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ മാത്രമാണ് സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍- പൃഥിരാജ് ചിത്രം ബ്രോഡാഡിയും മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം 12ത് മാനും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. അഞ്ച് പത്തോ ദിവസങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങള്‍ക്ക് തീയേറ്ററില്‍ ഭാവിയില്ലെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.

5

ബോക്സോഫീസിന് വളരെ നിര്‍ണായകമാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസാവേണ്ടത്. മലയാളത്തിലെ രണ്ട് നൂറുകോടി പടങ്ങളും മോഹന്‍ലാലിന്റെ പേരിലാണ്. അതുകൊണ്ട് സര്‍ക്കാര്‍ സിനിമാ മേഖലയെ തളര്‍ത്താന്‍ ശ്രമിക്കില്ലെന്ന് ഉറപ്പാണ്. അതേസമയം, എല്ലാ തീയേറ്ററുകളിലും അമ്പത് ശതമാനം സീറ്റുകള്‍ മാത്രമേ ലഭ്യമാവുകയുള്ളു. പ്രവേശനം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ മാത്രമേ തീയേറ്ററുകളില്‍ ജോലിക്കാരായി നിയോഗിക്കാനും പാടുള്ളൂ.

6

മിഷന്‍ സി, സ്റ്റാര്‍ എന്നീ സിനിമകളാവും ആദ്യം തീയേറ്ററില്‍ എത്താന്‍ സാധ്യത. ഇവയുടെ റിലീസ് ഈ മാസം 29ന് ഉണ്ടാകും. അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരാണ് മിഷന്‍ സിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ്, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സ്റ്റാര്‍' ഡൊമിന്‍ ഡിസില്‍വയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജും ഈ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+