Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ 'മരക്കാർ' വരുന്നു... തീയേറ്ററുകൾ 25 ന് തുറക്കും; ആവേശം വിതറാൻ 'ആറാട്ടും'

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഒക്ടോബർ 25 ന് തന്നെ തുറക്കാൻ തീരുമാനം. തീയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത് . മൾട്ടിപ്ലക്‌സുകൾ അടക്കമുള്ള എല്ലാ തീയേറ്ററുകളും 25 ന് തന്നെ തുറക്കും. തീയേറ്ററുകൾ തുറക്കുന്നതിന് മുമ്പായി സർക്കാരുമായി ഒക്ടോബർ 22 ന് ചർച്ചയും നടത്തുന്നുണ്ട് .

ബിഗ് ബജറ്റ് ചിത്രങ്ങളാണ് തീയേറ്ററുകൾ തുറക്കാൻ കാത്തിരിക്കുന്നത് . കൊവിഡ് വ്യാപനത്തെ തുടർന്ന് തീയേറ്ററുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നപ്പോൾ ഒടിടിയിൽ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളും ഉണ്ട്. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും എന്നതും ഇപ്പോൾ ഉറപ്പായിരിക്കുകയാണ്.

1

കൊവിഡ് ഒന്നാം തരംഗം മുതൽ തീയേറ്റർ വ്യവസായം കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. അതിന് ശേഷം സ്ഥിതിഗതികൾ ഏറെക്കുറേ സാധാരണ നിലയിലേക്ക് എത്തിയപ്പോൾ തീയേറ്ററുകൾ തുറന്നിരുന്നു. എന്നാൽ, കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ വീണ്ടും തീയേറ്ററുകൾ അടച്ചു. കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്തെ തീയേറ്ററുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതോടെ തീയേറ്റ‍‍‍ർ ഉടമകളും അനുബന്ധ ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു. തീയേറ്ററുകൾ തുറക്കാത്തത് വിതരണ കമ്പനികളേയും ബാധിച്ചിട്ടുണ്ട്.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

2

വാക്‌സിനേഷൻ ധ്രുതഗതിയിൽ നടക്കുന്ന സാഹചര്യത്തിൽ ആയിരുന്നു തീയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് സർക്കാർ വ്യക്തമാക്കിയത്. ഒക്ടോബർ 25 ന് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ തീയേറ്റർ ഉടമകൾ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയിരുന്നില്ല. വിനോദ നികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്തായാലും മൾട്ടി പ്ലക്‌സുകൾ അടക്കം എല്ലാ തീയേറ്ററുകളും തുറക്കാമെന്ന് ഇപ്പോൾ തീയേറ്റർ ഉടമകളുടെ സംഘടനയും തീരുമാനിച്ചിരിക്കുകയാണ്.

3

അടഞ്ഞുകിടക്കുന്ന തീയേറ്ററുകൾ ഉടമകൾക്ക് വലിയ ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. ഇതേ തുടർന്നാണ് വിനോദ നികുതിയിൽ ഇളവ് വേണം എന്ന ആവശ്യം അവർ മുന്നോട്ട് വച്ചത്. അതുപോലെ തന്നെ തീയേറ്ററുകൾ അടച്ചിട്ട കാലത്തെ കെഎസ്എഫ്ഇയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കി നൽകണം എന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കെട്ടിട നികുതിയിലെ ഇളവ് എന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഇക്കാര്യങ്ങളിൽ ഒന്നും തന്നെ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

4

തീയേറ്ററുകൾ തുറന്നാലും, പഴയ ആരവം തിരിച്ചുവരുമോ എന്നതിൽ ഇപ്പോഴും ഉറപ്പ് പറയാൻ ആവില്ല. അമ്പത് ശതമാനം സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന കർശന നിർദ്ദേശത്തിലാണ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെ, സിനിമ കാണാൻ എത്തുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരും ആകണം. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ജീവനക്കാരെ മാത്രമേ ജോലിയ്ക്ക് വയ്ക്കാവൂ എന്നും നിബന്ധനയുണ്ട്. കുട്ടികൾക്കൊപ്പം സകുടുംബം തീയേറ്ററിലേക്കെത്തുന്ന പ്രേക്ഷകരെ ഈ സാഹചര്യത്തിൽ പ്രതീക്ഷിക്കാൻ ആവില്ല.

5

മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ 'മരക്കാർ, അറബിക്കടലിന്റെ സിംഹം' തീയേറ്റർ റിലീസ് ആയിരിക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. നൂറ് കോടിയിൽ പരം രൂപ ചെലവിട്ടുകൊണ്ടാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. വൻ താരനിര തന്നെയുള്ള ഈ സിനിമയുടെ ചിത്രീകരണം 2019 ൽ തന്നെ പൂർത്തിയായതായിരുന്നു. 2020 മാർച്ച് 26 ന് റിലീസ് പ്രഖ്യാപിച്ച സിനിമ കൊവിഡ് ലോക്ക് ഡൗൺ മൂലം പുറത്തിറങ്ങിയില്ല. പിന്നീട് 2021 ഓഗസ്റ്റ് 12 ന് വീണ്ടും റിലീസ് പ്രഖ്യാപനം വന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗം മൂലം അതും നടന്നില്ല. ഒടുവിൽ മരക്കാർ ഒടിടി റിലീസ് ആകുമോ എന്ന ആശങ്ക ആരാധകർക്കും തീയേറ്റർ ഉടമകൾക്കും ഒരുപോലെ ഉണ്ടായിരുന്നു.

6

സിനിമകളുടെ മുൻഗണനാ ക്രമത്തിൽ ആയിരിക്കും റിലീസുകൾ ഉണ്ടാവുക എന്നാണ് തീയേറ്റർ ഉടമകൾ വ്യക്തമാക്കിയിട്ടുള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും അവർ പറയുന്നു. എന്നായിരിക്കും റിലീസ് ഡേറ്റ് എന്നാണ് ഇനി അറിയേണ്ടത്. മോഹൻലാൽ നായകനായ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടും തീയേറ്ററുകളിൽ എത്തുമെന്നും തീയേറ്റർ ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്. 2021 മാർച്ചിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

7

മമ്മൂട്ടിയുടേയും ഏറെ സിനിമകൾ റിലീസിനായി തീയേറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയാണ്. 2019 ൽ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയായ ഒരുപാട് സിനിമകളാണ് കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിൽ ആയത്. ചില സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കായി പോലും മുൻനിര താരങ്ങൾ അണിനിരക്കുന്ന സിനിമകൾ ഒരുങ്ങിയിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.

8

തീയേറ്റർ റിലീസിന് കാത്തിരുന്ന്, ഒടുവിൽ ഒടിടി റിലീസ് നടത്തിയ സിനിമകളും ഉണ്ടായിരുന്നു. മോഹൻലാലിന്റെ 'ദൃശ്യം 2', ഫഹദ് ഫാസിലിന്റെ 'മാലിക്' എന്നിവ ആയിരുന്നു അതിൽ പ്രധാനപ്പെട്ടവ. ദൃശ്യം 2 ഒടിടി റിലീസ് ചെയ്തതിനെതിരെ തീയേറ്റർ ഉടമകളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്ന മാലിക്കിന്റെ കാര്യവും ഇങ്ങനെ ആയിരുന്നു. എന്തായാലും ഒടിടിയിലും മികച്ച പ്രേക്ഷകാഭിപ്രായം നേടിയ സിനിമകളായിരുന്നു രണ്ടും.

9

കൊവിഡ് കാലം തീയേറ്ററുകളെ മാത്രമല്ല, സിനിമ വ്യവസായത്തെ ആകെ തന്നെ രൂക്ഷമായി ബാധിച്ചിരുന്നു. വലിയ താരങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചില്ലെങ്കിലും ചെറുകിട അഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും മറ്റ് അനുബന്ധ ജോലിക്കാരുടേയും ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചെങ്കിലും, ചുരുങ്ങിയ ആളുകളെ വച്ചായിരുന്നു ഇതെല്ലാം നടത്തിപ്പോന്നിരുന്നത്. പലരും മറ്റ് തൊഴിലുകൾ തേടിപ്പോകേണ്ട സാഹചര്യവും ഉണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+