ബസില്‍നിന്ന് മാലയും ആശുപത്രിയില്‍നിന്ന് കൊലുസും മോഷ്ടിച്ചു; ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കൊയിലാണ്ടിയില്‍ ബസില്‍നിന്ന് മാലകവര്‍ന്ന രണ്ട് ആന്ധ്ര സ്വദേശിനികളെയും പയ്യോളിയില്‍ ആശുപത്രി വരിയില്‍നിന്ന്കൊലുസ് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനിയെയും നാട്ടുകാര്‍ പിടികൂടി. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍നിന്ന് മുചുകുന്നിലേക്കുള്ള ബസില്‍നിന്നാണ് യുവതിയുടെ നാലര പവന്റെ മാല കവര്‍ന്നത്. കുഞ്ഞിനെ തോളിലേറ്റി യുവതി ബസില്‍ കയറുമ്പോഴായിരുന്നു സംഭവം. കഴുത്തില്‍നിന്നു മാല ഊരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി ബഹളംവെച്ചു. ഇതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇടപെട്ട് ആന്ധ്ര സ്വദേശികളായ മഞ്ജു (53), ലീലാവതി (30) എന്നിവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മെലിഞ്ഞ യുവതിയെ തേടി പോലീസ്; ലക്ഷങ്ങള്‍ കവര്‍ന്ന ദമ്പതികളെ പൊക്കിയത് നാല് മണിക്കൂറിനകം

പയ്യോളി മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ടോക്കന്‍ എടുക്കാനുള്ള വരിനില്‍ക്കുമ്പോഴാണ് കുഞ്ഞിന്റെ കാലില്‍നിന്ന് കൊലുസ് കവര്‍ന്നത്. കുഞ്ഞിനെ ഡോക്റ്ററെ കാണിക്കാന്‍ വരിനില്‍ക്കുകയായിരുന്നു പള്ളിക്കര മാതവന്‍ചേരി ജമാലും ഭാര്യ സൗജയും. ഇവരുടെ അഞ്ചു വയസുള്ള മകളുടെ കാലില്‍നിന്ന് പാദസരം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതോടെ തൊട്ടുപിന്നില്‍ നില്‍ക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിനി രാജേശ്വരിയോട് (20) സംഭവം പറയുകയായിരുന്നു.

theives

മഞ്ജു, ലീലാവതി, രാജേശ്വരി

തമിഴ് കലര്‍ന്ന മലയാളത്തില്‍ ഇവര്‍ നല്‍കിയ മറുപടി ഇവരില്‍ സംശയമുണ്ടാക്കി.തുടര്‍ന്ന് സൗജ രാജേശ്വരിയെ പരിശോധിച്ചപ്പോള്‍ കൊലുസ് താഴെ വീഴുകയായിരുന്നു. മറ്റൊരു കേസിലെ പ്രതിയെ പരിശോധനയ്ക്ക് കൊണ്ടുവന്നതിനാല്‍ പൊലീസ് സമീപത്തുണ്ടായിരുന്നു. പൊലീസ് ഉടന്‍തന്നെ യുവതിയെ കസ്റ്റഡിയില്‍ എടുത്തു. 

English summary
Theft in bus, chain snatched.People caught them and police arrested them.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്