കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവില്‍ മോഷണം; ആറു കടകളുടെ പൂട്ട് തകര്‍ത്തു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവില്‍ മൊയ്തീന്‍ പള്ളിറോഡിലെ ബേബിമാര്‍ക്കറ്റില്‍ മോഷണം. ഒരു കടയില്‍ നിന്നും 25,730 രൂപ നഷ്ടപ്പെട്ടു. ആറു കടകളിലും മോഷണശ്രമവുമുണ്ടായി. കടയുടെ പൂട്ടുകള്‍ തകര്‍ത്താണ് മോഷണം നടന്നത്. രാവിലെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.

പുതിയതായി തുറന്ന മിഠായികള്‍ വില്‍ക്കുന്ന കടയായ ഷഫീര്‍ ട്രെയ്‌ഡേഴ്‌സില്‍ നിന്ന് 25,730 രൂപയാണ് നഷ്ടപ്പെട്ടത്. കടയുടെ ഷട്ടര്‍ പൂര്‍ണമായും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലായിരുന്നു. ഈ കടയുടെ ഭാഗത്തേക്കുള്ള സിസിടിവി കാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള ന്യൂ സ്‌റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍ പ്രൈസസ്, ഐഡിയ പ്ലാസ്റ്റിക്‌സ്, ബി.കെ.ടൈംസ്, ജിയോ ടൈലേഴ്‌സ്, കെവിന്‍ ആര്‍ക്കേഡ് എന്നിവിടങ്ങളില്‍ മോഷണം ശ്രമം നടിന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും സാധനങ്ങള്‍ നഷ്ടമായിട്ടില്ല.

SM Street

വെള്ളിയാഴ്ച രാത്രിയാണ് മോഷണ ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവികള്‍ തകരാറിലാക്കിയ ശേഷമായിരുന്നു മോഷണശ്രമം. പൂട്ട് കമ്പിപ്പാരകൊണ്ട് തകര്‍ത്തു. ടൗണ്‍ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച നായ കല്ലായി റോഡിലെ കേരളഭവന്‍ ലോഡ്ജിനു സമീപം വരെ എത്തി നിന്നു. ബേബി മാര്‍ക്കറ്റിന് അഞ്ച് ഗേറ്റുകളാണുള്ളത്. ഇതില്‍ നാലെണ്ണം പൂട്ടിയതിന് ശേഷം അഞ്ചാമത്തേത് പോര്‍ട്ടര്‍മാര്‍ക്ക് സാധനങ്ങളിറക്കാനുള്ള സൗകര്യത്തിന് തുറന്നുവെക്കാറായിരുന്നു പതിവ്. രാത്രി പത്തരയ്ക്കാണ് കട പൂട്ടി അവസാനത്തെ വ്യാപാരിയും പോയത്. അതിന് ശേഷമായിരിക്കും മോഷണം നടന്നതെന്നാണ് കരുതുതെന്ന് വ്യാപാരികള്‍ പറഞ്ഞു.

അതേസമയം ഉല്‍സവ സിസണില്‍ കവര്‍ച്ച, പിടിച്ചുപറി, ഭവനഭേദനം എന്നിവ ലക്ഷ്യമിട്ട് മധുരയില്‍നിന്ന് നാടോടി സംഘങ്ങളെത്തിയതായി പോലീസിന് സൂചനലഭിച്ചിട്ടുണ്ട്. നൂറ് പേരടങ്ങുന്ന സംഘമാണ് ഇത്തരത്തില്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായി പോലീസിന് സൂചന ലഭിച്ചത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നതെന്നും പോലീസ് പറയുന്നു.

<strong>ദൗമയില്‍ രാസായുധം പ്രയോഗിച്ചതായി സംശയം; നൂറോളം പേര്‍ ശ്വാസം മുട്ടി മരിച്ചു</strong>ദൗമയില്‍ രാസായുധം പ്രയോഗിച്ചതായി സംശയം; നൂറോളം പേര്‍ ശ്വാസം മുട്ടി മരിച്ചു

English summary
Theft in SM street at Kozhikod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X