സമകാലീന ഇന്ത്യൻ സമര ചരിത്രത്തിൽ ഇത്രയും നീണ്ട മറ്റൊരു സമരം ഉണ്ടായിട്ടില്ല: എംവി ജയരാജന്‍
ദില്ലി: സമകാലീന ഇന്ത്യൻ സമര ചരിത്രത്തിൽ കര്‍ഷക സമരത്തിന്‍റെ അത്രയും നീണ്ട മറ്റൊരു സമരം ഉണ്ടായിട്ടില്ലെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. നിരവധി പേർ ജയിലിലായി.ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായി.പലർക്കും കോവിഡ് രോഗം പിടികൂടി. എന്നിട്ടും സമരം കരുത്തോടെ മുന്നോട്ട് പോകുകയാണ്. വിളകൾക്ക് മിനിമം വിലയിൽ തൊഴിലാളികൾക്ക് മിനിമം കൂലിയിൽ തൊഴിൽ സുരക്ഷയും നൽകാതെ കോർപ്പറേറ്റുകൾക്ക് ജനങ്ങളെ കൊള്ള ചെയ്യാൻ മോഡി കൊണ്ടുവന്നതാണ് മൂന്ന് കർഷക നിയമങ്ങളും 4 തൊഴിൽ നിയമവും. കോവിഡ് ദുരിതകാലത്ത് അവശ്യവസ്തുക്കളുടെ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും വ്യാപകമായി നടക്കുമ്പോൾ കേന്ദ്ര സർക്കാരിന് യാതൊന്നും ചെയ്യാൻ ആവുന്നില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍രെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് രണ്ട് നൂറ്റാണ്ട് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .അതുപോലെ മോഡി സർക്കാരിന്റെ കർഷകത്തൊഴിലാളി ദ്രോഹ കരിനിയമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് 6 മാസം പൂർത്തിയാവുന്ന മെയ് 26 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത സമരത്തിന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയിൽ 12 പ്രധാന രാഷ്ട്രീയ പാർട്ടികളും മഹിളാ യുവജന വിദ്യാർത്ഥി സംഘടനകളും പിന്തുണക്കുന്നുണ്ട്.
3 കർഷക ദ്രോഹ നിയമങ്ങളും വൈദ്യുതി ബില്ലും തൊഴിൽ കോഡും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, പൊതുമേഖല ഓഹരി വില്പന അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 600 രൂപയും 200 ദിവസം ജോലിയും അനുവദിക്കുക, എല്ലാ കുടുംബങ്ങൾക്കും 7500 രൂപ മാസംതോറും നൽകുക, സൗജന്യ ഭക്ഷ്യധാന്യങ്ങൾ റേഷൻ കിറ്റായി അനുവദിക്കുക, സൗജന്യ കോവിഡ് ചികിത്സയും വാക്സിനും നൽകുക എന്നീ ആവശ്യങ്ങളാണ് കരിനിയമത്തിൽ ഉന്നയിക്കുന്നത്.

സമകാലീന ഇന്ത്യൻ സമര ചരിത്രത്തിൽ ഇത്രയും നീണ്ട മറ്റൊരു സമരം ഉണ്ടായിട്ടില്ല. നിരവധി പേർ ജയിലിലായി.ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായി.പലർക്കും കോവിഡ് രോഗം പിടികൂടി. എന്നിട്ടും സമരം കരുത്തോടെ മുന്നോട്ട് പോകുന്നു.ഇതിനിടയിൽ മൂന്ന് ഭാരത് ബന്ദ് നടന്നു.
വിളകൾക്ക് മിനിമം വിലയിൽ തൊഴിലാളികൾക്ക് മിനിമം കൂലിയിൽ തൊഴിൽ സുരക്ഷയും നൽകാതെ കോർപ്പറേറ്റുകൾക്ക് ജനങ്ങളെ കൊള്ള ചെയ്യാൻ മോഡി കൊണ്ടുവന്നതാണ് മൂന്ന് കർഷക നിയമങ്ങളും 4 തൊഴിൽ നിയമവും.കോവിഡ് ദുരിതകാലത്ത് അവശ്യവസ്തുക്കളുടെ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും വ്യാപകമായി നടക്കുമ്പോൾ കേന്ദ്ര സർക്കാരിന് യാതൊന്നും ചെയ്യാൻ ആവുന്നില്ല.
അടിമത്തത്തിലേക്കും പഴയ കമ്പനി ഭരണത്തിലേക്കും രാജ്യത്തെ നയിക്കുന്ന മോഡിക്ക് എതിരായ പൊതുവികാരം ഇക്കഴിഞ്ഞ 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 3 സംസ്ഥാനങ്ങളിലും നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ബിജെപിക്കുണ്ടായ തിരിച്ചടിയിൽ നിന്നും വ്യക്തമാണ്. ലോകമാകെ ആഗോളവൽക്കരണ നയം ഗുരുതരമായ വ്യവസ്ഥാ പ്രതിസന്ധി സൃഷ്ടിച്ചു.മുതലാളിത്ത രാജ്യങ്ങളിൽ പലതും ബദൽ തേടിയുള്ള അന്വേഷണത്തിലാണ്.
Recommended Video
എന്നാൽ കേരളം ഇടതുപക്ഷ ബദൽ കാട്ടിത്തന്നു.കർഷകസമരത്തിലെ പ്രധാന മുദ്രാവാക്യം മിനിമം താങ്ങുവിലയാണല്ലോ.കേന്ദ്ര സർക്കാർ ഒരു കിന്റൽ നെല്ലിന് 1900 രൂപ നൽകുമ്പോൾ കേരളം 2900 രൂപ നൽകുന്നു.55 വിഭാഗം തൊഴിലാളികൾക്ക് മിനിമം കൂലി കേരളത്തിൽ പുതുക്കി നിശ്ചയിച്ചപ്പോൾ കേന്ദ്രം കൂലി നിശ്ചയിക്കാനുള്ള അധികാരം മുതലാളിക്ക് നൽകുന്ന നിയമം കൊണ്ടുവന്നു.യഥാർത്ഥ ജനകീയ ബദൽ ആണ് കേരളത്തിലെ ഇടതുപക്ഷം.ഇടതുപക്ഷത്തെ രാജ്യത്താകെ ശക്തിപ്പെടുത്തുകയാണ് ഇന്ത്യയിലെ ജനങ്ങൾക്കുള്ള ഏക രക്ഷ.












Click it and Unblock the Notifications