Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തോ.... എപ്പോ? എങ്ങിനെ? വിഎസിന്റെ കത്ത് കിട്ടിയിട്ടുമില്ല, മണി രാജിവെക്കുകയും വേണ്ട...

കൊലക്കേസില്‍ പ്രതിയായ എംഎം മണി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നുമായിരുന്നു വിഎസ് കത്തില്‍ ആവശ്യപ്പെട്ടത്.

ദില്ലി: വിഎസ് അച്യുതാനന്ദന്റെ കത്ത് കേന്ദ്ര കമ്മറ്റിക്ക് കിട്ടിയില്ലെന്ന് സപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വിഎസ് കേന്ദ്രത്തിന് കത്തയച്ചെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തിന് കത്ത് കിട്ടിയില്ലെന്ന് യെച്ചൂരി പറഞ്ഞു. അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതോടെയാണ് രാജി ആവശ്യം ശക്തമായി ഉയരുകയായിരുന്നു.

കൊലക്കേസില്‍ പ്രതിയായ എംഎം മണി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നുമായിരുന്നു വിഎസ് കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. വിഎസിന്റെ കത്തിനോട് പ്രതികരിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ത്യാഗത്തിന്റെ പേര് പറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും എംഎം മണി പ്രതികരിക്കുകയും ചെയ്തിരുന്നു.

അഞ്ചേരി ബേബി വധം

അഞ്ചേരി ബേബി വധം

അഞ്ചേരി ബേബി വധക്കേസില്‍ തനിക്ക് പങ്കില്ലെന്നും സംഭവം നടക്കുന്ന സമയത്ത് താന്‍ മിഡ്‌നാപ്പൂരിലായിരുന്നു എന്നും മണി പ്രതികരിച്ചിരുന്നു.

 പാര്‍ട്ടി സെക്രട്ടറി

പാര്‍ട്ടി സെക്രട്ടറി

അഞ്ചേരി ബേബി വധക്കേസില്‍ വിഎസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയാണെന്നും അന്ന് വിഎസ് ആയിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നും മണി തിരിച്ചടിച്ചിരുന്നു.

 ധാര്‍മ്മികതയില്ല

ധാര്‍മ്മികതയില്ല

ധാര്‍മ്മികത പറയാന്‍ അവകാശമില്ലാത്തവരാണ് മണിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞിരുന്നു.

 സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

എംഎം മണിയുടെ രാജിക്ക് സാഹചര്യമില്ലെന്ന് പറഞ്ഞ സീതാറാം യെച്ചൂരി, വിഷയത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+