ചെന്നിത്തല- ഉമ്മന്‍ ചാണ്ടി ഐക്യമില്ല! ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തിയത് ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുത്തി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായിരുന്നു എന്നാണ് വാര്‍ത്തകള്‍. എന്തായാലും രണ്ട് പേരുടേയും ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടില്ല. അതിന് ശേഷം, സംസ്ഥാനത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ഏഴിമല നാവിക അകാദമിയില് നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം
പക്ഷേ, അത്തരം ഒരു സാഹചര്യം ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ് ഇപ്പോള്‍. സോണിയ ഗാന്ധിയ്ക്ക്, രമേശ് ചെന്നിത്തല അയച്ച കത്തിലെ കാര്യങ്ങള്‍ അത് തന്നെയാണ് സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

ഉമ്മന്‍ ചാണ്ടി വന്നത്
തിരഞ്ഞെടുപ്പ് നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തിയതാണ് പരാജയത്തിന് ഒരു കാരണം എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഉമ്മന്‍ ചാണ്ടി പോലും ആഗ്രഹിക്കാത്ത പദവിയിലേക്കായിരുന്നു ഹൈക്കമാന്‍ഡ് പ്രതിഷ്ഠിച്ചത്. ഇത് വലിയ തിരിച്ചടിയ്ക്ക് കാരണമായി എന്നാണ് ചെന്നിത്തലയുടെ പക്ഷം.

ഹിന്ദു വോട്ടുകള്‍
ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനാക്കിയതോടെയാണ് ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് എന്നാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത്തരം ഒരു നടപടി സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ചെന്നിത്തല വിലയിരുത്തുന്നത്.

അഞ്ച് വര്‍ഷത്തെ പ്രകടനം
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അഞ്ച് വര്‍ഷത്തെ തന്റെ പ്രകടനം മികച്ചതായിരുന്നു എന്നും ചെന്നിത്തല സ്വയം വിലയിരുത്തുന്നുണ്ട്. കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തില്‍ അതിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.

അപമാനിതനായി
അവസാന നിമിഷം വരെ തീരുമാനം അറിയിക്കാതിരിക്കുകയും താന്‍ തന്നെ തുടരും എന്ന സൂചന തരികയും ചെയ്തതിന് ശേഷം മാറ്റി നിര്‍ത്തിയത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയാണ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയത്. താന്‍ അപമാനിതനായി എന്നും തന്നെ ഇരുട്ട് നിര്‍ത്തേണ്ടിയിരുന്നില്ല എന്നുമൊക്കെ സോണിയ ഗാന്ധിയ്ക്കെഴുതിയ കത്തില്‍ അദ്ദേഹം സൂചിപ്പിച്ചുണ്ട് എന്നാണ് വാര്‍ത്തകള്‍.

കഴിഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്
കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ കാത്തുനില്ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞ ദിവസം എഴുതിയ ഫേസ്ബുക്കു പോസ്റ്റിലും ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട് ചെന്നിത്തല. മുല്ലപ്പള്ളിയെ കൂടെ നിര്‍ത്തി ഗ്രൂപ്പ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ചെന്നിത്തലയ്ക്ക് ഉണ്ട് എന്നാണ് വിലയിരുത്തല്‍.

പഴയ കഥ ഓര്‍മിപ്പിച്ച്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ കാലത്ത് ഇന്ദിര ഗാന്ധിയ്ക്കൊപ്പം ഉറച്ച് നിന്ന ആളായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് എന്ന് ഓര്‍മിപ്പിക്കുന്നുണ്ട് രമേശ് ചെന്നിത്തല. നിലവില്‍ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലാത്ത മുല്ലപ്പള്ളിയെ, പഴയ ഐ ഗ്രൂപ്പ് ചരിത്രം ഓര്‍മിപ്പിക്കുന്നതാണ് ആ വാചകങ്ങള്‍ എന്നത് സ്പഷ്ടവും ആണ്. എന്നാല്‍ മുല്ലപ്പള്ളി അത്തരം ഒരു നീക്കത്തിന് പച്ചക്കൊടി വീശുമോ എന്നാണ് അറിയേണ്ടത്.

ഗ്രൂപ്പുകളില്‍ വിള്ളല്‍
എന്തായാലും പ്രതിപക്ഷ നേതാവിനെ നിയമിച്ച സംഭവത്തില്‍ കേരളത്തിലെ എ, ഐ ഗ്രൂപ്പുകളില്‍ വിള്ളല്‍ വീണിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഐ ഗ്രൂപ്പ് വക്താവായ വിഡി സതീശന് പ്രതിപക്ഷ നേതാവായത് ചെന്നിത്തലയ്ക്ക് തന്നെയാണ് കുടുതല്‍ ക്ഷീണമുണ്ടാക്കിയത്. ഇനി, കെപിസിസി അധ്യക്ഷനെ കൂടി നിയമിക്കുന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും എന്ന് കാത്തിരുന്ന് കാണാം.
നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications