കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മയുടെ ബൈലോയിലെ വൈരുധ്യം അന്നേ സുകുമാരന്‍ പറഞ്ഞു, ആരും അത് കേട്ടില്ല, പിന്നീട് തിരുത്തേണ്ടി വന്നു': മല്ലിക

Google Oneindia Malayalam News

കൊച്ചി: സിനിമയിലായാലും പുറത്തായാലും തന്റേതായ അഭിപ്രായം പറയുന്നതില്‍ ഒട്ടും മടി കാണിക്കാത്ത ആളായിരുന്നു സുകുമാരന്‍ എന്ന് ജീവിത പങ്കാളി മല്ലിക സുകുമാരന്‍. സുകുമാരന്റെ 25-ാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് മനോരമ ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പിലാണ് മല്ലിക സുകുമാരനെ കുറിച്ച് പറയുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയും സുകുമാരന്‍ കാണിച്ചിരുന്നില്ല എന്ന് മല്ലിക പറയുന്നു.

ആരായാലും പറയാനുള്ളതു ചങ്കൂറ്റത്തോടെ മുഖത്തു നോക്കി പറയുന്നതായിരുന്നു ശൈലിയെന്ന് മല്ലിക കൂട്ടിച്ചേര്‍ത്തു. അതിന്റെ പേരില്‍ 'സിനിമയിലെ വിപ്ലവകാരി', 'അഹങ്കാരി' എന്നൊക്കെ വിശേഷിപ്പിച്ച് പലരും കുറ്റപ്പെടുത്തിയിരുന്നു എന്നും മല്ലിക ഓര്‍മിച്ചു. എന്നാല്‍ അങ്ങനെ വിളിച്ചവരാരും സുകുമാരനെ വേണ്ട വിധത്തില്‍ മനസ്സിലാക്കിയില്ല എന്നേ താന്‍ പറയൂ എന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്ന്; പുതിയ വാദവുമായി ടിജി മോഹന്‍ദാസ്ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്ന്; പുതിയ വാദവുമായി ടിജി മോഹന്‍ദാസ്

1

ആരെയെങ്കിലും ഒന്ന് സന്തോഷിപ്പിച്ചുകളയാം എന്നു കരുതി അദ്ദേഹം ഒരു കള്ളവും പറഞ്ഞില്ല എന്നും സത്യമെന്ന് തോന്നുന്നത് പറഞ്ഞ് ശീലിച്ചുവെന്നും മല്ലിക പറയുന്നു. ഇക്കാര്യം മക്കളെയും പഠിപ്പിച്ചെന്നും മല്ലിക പറഞ്ഞു. സിനിമ അഭിനേതാക്കളായ 'അമ്മ'യുടെ തുടക്കത്തില്‍ ബൈലോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ ബൈലോയിലെ വൈരുധ്യങ്ങള്‍ സുകുമാരന്‍ അന്ന് തന്നെ ചൂണ്ടിക്കാട്ടി ഇത് സംഘടനയ്ക്കു ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2

അന്ന് അതാരും സമ്മതിച്ചില്ല എന്നും എന്നാല്‍ പിന്നീട് ആ ബൈലോ തിരുത്തേണ്ടി വന്നു എന്നും മല്ലിക സുകുമാരന്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്ര വികസന കോര്‍പറേഷന്‍ നന്നാക്കണം എന്ന് ആഗ്രഹിച്ചു പല സ്വപ്നങ്ങളും സുകുമാരന്‍ കാത്ത് സൂക്ഷിച്ചിരുന്നു. ഒരു ഫിലിം ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു പ്രധാന ലക്ഷ്യം എന്ന് മല്ലിക പറയുന്നു. പക്ഷേ അത് നടന്നില്ല. സിനിമാ വ്യവസായത്തിന് അകത്ത് രാഷ്ട്രീയം കയറി നശിക്കരുത് എന്ന് ലീഡര്‍ കെ കരുണാകരന്‍ ഓര്‍മിപ്പിച്ചിരുന്നു എന്നും മല്ലിക ഓര്‍ത്തെടുക്കുന്നു.

3

സുകുമാരന്‍ ചെയര്‍മാനായ കാലത്താണ് ആദ്യത്തെ ഐ എഫ് എഫ് കെ നടത്തുന്നത്. അന്ന് ജയാ ബച്ചനായിരുന്നു ഉദ്ഘാടക. ജയയ്‌ക്കൊപ്പം അമിതാഭ് ബച്ചനും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നു. ഉദ്ഘാടനത്തിന് വിളക്ക് കൊളുത്താന്‍ നേരം കൈവിളക്കില്ലായിരുന്നു. ആ സമയത്ത് സുകുവേട്ടന്‍ പോക്കറ്റില്‍ നിന്ന് ലൈറ്റര്‍ എടുത്ത് ആരോ കൊണ്ടുവന്ന മെഴുകുതിരിയില്‍ കൊളുത്തി എന്നും സമയത്ത് വിളക്ക് കൊളുത്തേണ്ടേ എന്നായിരുന്നു ഇതിന് സുകുമാരന്‍ ചോദിച്ചത് എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

4

സോമന്‍, ജയന്‍, സുരാസു എന്നിവരായിരുന്നു സുകുമാരന്റെ അടുത്ത കൂട്ടുകാര്‍. സോമനുമായി വലിയ കൂട്ടായിരുന്നു എന്നും ഇരുവരും സിനിമയിലേക്ക് എത്തുന്നതും മരിക്കുന്നതും ആറു മാസത്തെ ഇടവേളയിലാണ് എന്ന യാദൃശ്ചികത ചൂണ്ടിക്കാട്ടി മല്ലിക സുകുമാരന്‍ പറയുന്നു. ജയന്‍ വ്യക്തിപരമായ പല കാര്യങ്ങളും പറഞ്ഞിരുന്നത് സുകുമാരനോടായിരുന്നു എന്നും മല്ലിക പറഞ്ഞു.

5


മരിക്കുന്നതിനു തലേന്ന് ജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്നും മൂന്ന് മാസം മാത്രം പ്രായമുണ്ടായിരുന്ന ഇന്ദ്രജിത്തിനെ കാണാന്‍ തിരുവനന്തപുരത്ത് വരുമെന്നു പറഞ്ഞിരുന്നു എന്നും മല്ലിക പറയുന്നു. ജനുവരിയില്‍ തന്റെ കല്യാണമാണ് വധു കോഴിക്കോട്ടുകാരിയാണ് എന്ന് ജയന്‍ പറഞ്ഞിരുന്നതായും മല്ലിക വെളിപ്പെടുത്തി. എന്നാല്‍ ഇന്നും ആ പെണ്‍കുട്ടി ആരാണെന്ന് തനിക്കറിയില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

6

250 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുകുമാരന്‍ 1997 ജൂണ്‍ 16 നാണ് അന്തരിക്കുന്നത്. 1973 ല്‍ പുറത്തിറങ്ങിയ നിര്‍മാല്യമാണ് ആദ്യ ചിത്രം. 1997 ല്‍ പുറത്തിറങ്ങിയ വംശമായിരുന്നു അവസാന ചിത്രം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഡ്രെസ് ഏതായാലും സൗന്ദര്യത്തിന്റെ പര്യായം... അതാണ് പ്രിയാമണി

English summary
there was a contradiction in AMMA's bylaw, Sukumaran said it early days says Mallika Sukumaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X