കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന്റെ പുതിയ വകഭേദം ഇനിയും ഉണ്ടാകും, ആശങ്കപ്പെടേണ്ടതില്ല: വീണ ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദം ഇനിയും ഉണ്ടാകും എന്നും അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീണ ജോര്‍ജ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഏതാനും മാസം മുമ്പ് വൈറോളജിസ്റ്റുകളെ പങ്കെടുപ്പിച്ച് നടത്തിയ രാജ്യാന്തര സെമിനാറില്‍ ഉയര്‍ന്ന പൊതു അഭിപ്രായം കൊവിഡിന്റെ പുതിയ വകഭേദം ഇനിയും വന്ന് കൊണ്ടിരിക്കും എന്നാണ് എന്നും മന്ത്രി വ്യക്തമാക്കി.

sS

ഏറ്റവും ഒടുവില്‍ വന്നത് മൂന്നാം തരംഗത്തിലെ ഒമിക്രോണ്‍ വകഭേദം ആണ് എന്നും വീണ ജോര്‍ജ് പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ഉണ്ടായ കൊവിഡ് കേസുകളിലെ വര്‍ധന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

പുതിയ വകഭേദവും വൈറസുകളും ആശങ്കയുണ്ടാക്കുന്നവയല്ല എന്നും ജീവിതശൈലി രോഗങ്ങളെ കുറച്ച് കൊണ്ട് വരിക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നും വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് കാലത്ത് വില്ലനായി നിന്നതും ജീവിതശൈലീ രോഗങ്ങളാണ് എന്നും മന്ത്രി ഓര്‍മപ്പെടുത്തി.

സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍

അതിനാല്‍ 30 വയസിന് മുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്താന്‍ ജനകീയ കാമ്പയിന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് അറിയിച്ചു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ പുതിയ വകഭേദങ്ങളില്ല എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണ്‍ വകഭേദമാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്. നിലവില്‍ അടിസ്ഥാനപരമായ പ്രതിരോധം പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം എന്നും മുന്‍കരുതല്‍ വാക്സിനായ മൂന്നാം ഡോസ് എല്ലാവരും സ്വീകരിക്കണം എന്നും വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

'ബാബ്‌റി തകര്‍ത്ത സമയം, അച്ഛന്‍ പറഞ്ഞു കരീം പൂജാമുറിയില്‍ നമസ്‌ക്കരിക്കട്ടെ..' ഫാദേഴ്‌സ് ഡേ കുറിപ്പുമായി ഐജി'ബാബ്‌റി തകര്‍ത്ത സമയം, അച്ഛന്‍ പറഞ്ഞു കരീം പൂജാമുറിയില്‍ നമസ്‌ക്കരിക്കട്ടെ..' ഫാദേഴ്‌സ് ഡേ കുറിപ്പുമായി ഐജി

കേരളത്തില്‍ ഞായറാഴ്ച 2,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള കേസുകളുടെ എണ്ണം 66,01,884 ആണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 22,278 ആയി ഉയര്‍ന്നു. ഇന്ന് 5 മരണങ്ങളുണ്ടായി. ഇതോടെ മരണസംഖ്യ 69,889 ആയി ഉയര്‍ന്നു ഇന്ന് 2,072 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി.

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
There will still be a new variant of covid, no need of worries says Veena George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X