'രാഷ്ട്രീയ കുബുദ്ധി ഇല്ലെന്നതാണ് തരൂരിന്റെ അയോഗ്യത: ബിജെപി തരൂരിനെ പിടിക്കാന്‍ ശ്രമിച്ചിട്ടെന്തായി'
തിരുവനന്തപുരം: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഐ എ സി സി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ പി സി സി ആസ്ഥാനത്തുമായി പുരോഗമിക്കുകയാണ്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയും 40 അംഗങ്ങളും ബെല്ലാരിയില്‍ കേന്ദ്രീകരിച്ച കേന്ദ്രത്തിലാണ് വോട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് വോട്ടെടുപ്പ് ദിനത്തിലും ശരി തരൂരിനെ പിന്തുണച്ചുകൊണ്ട് മുന്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കൂടിയായ എന്‍സ് നുസൂർ രംഗത്ത് എത്തിയിരിക്കുന്നത്.
രാഷ്ട്രീയ കുബുദ്ധി ഇല്ല എന്നതും എല്ലാം തുറന്ന് പറയും എന്നതുമാണ് തരൂരിന്റ അയോഗ്യത. പക്ഷെ ഇന്നിന്റെ രാഷ്ട്രീയത്തിൽ വർഗ്ഗീയ ശക്തികളുടെ മുഖത്തുനോക്കി ശക്തമായ മറുപടി പറയാൻ അദ്ദേഹത്തിനാകും എന്നത് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നാണ് നുസൂർ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കുറച്ചു പഴക്കം ചെന്ന ഫോട്ടോ ആണ്. സുനന്ദ പുഷ്‌കറുമായി കേരളത്തിൽ തരൂർ ഉള്ളപ്പോഴുള്ളത്. അവരുടെ മരണശേഷം ഒട്ടനവധി മാനസിക സംഘർഷവും രാഷ്ട്രീയ ആരോപണങ്ങളും നിലനിൽക്കുമ്പോഴും തിരുവനന്തപുരം ജനത അദ്ദേഹത്തെ കൈവിട്ടിട്ടില്ല. കാരണം അദ്ദേഹത്തിലുള്ള വിശ്വാസവും അഭിമാനവും.

അന്ന് ഒട്ടേറെ തവണ ദേശീയ തലത്തിൽ ബി ജെ പി അദ്ദേഹത്തെ അവരുടെ പാളയത്തിൽ എത്തിക്കാൻ ഭീഷണിയും കേസുകളും ഒക്കെയായി പിന്തുടർന്നു. അന്നും പലരും പറയുന്നത് കേട്ടു. തരൂർ ബിജെപി യിൽ പോയാലോ എന്ന്. പക്ഷെ ഇന്നും അദ്ദേഹം കോൺഗ്രസ്സ് കുടുംബത്തിലുണ്ട്. ഇപ്പോൾ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു. രാഷ്ട്രീയ പാരമ്പര്യം കുറവാണ്. സംഘടന വൈഭവം കുറവാണ്.

രാഷ്ട്രീയ കുബുദ്ധി ഇല്ല എന്നത് അയോഗ്യതയാണ്. എല്ലാം തുറന്ന് പറയും എന്നതും അയോഗ്യതയാണ്. പക്ഷെ ഇന്നിന്റെ രാഷ്ട്രീയത്തിൽ വർഗ്ഗീയ ശക്തികളുടെ മുഖത്തുനോക്കി ശക്തമായ മറുപടി പറയാൻ അദ്ദേഹത്തിനാകും എന്നത് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നു(കെപിസിസി പ്രസിഡന്റ് സിപിഎമ്മിന് നൽകുന്ന മറുപടികൾ പോലെ ). മോദി പോകുന്ന രാജ്യങ്ങളിൽ തരൂരിന്റെ പേര് മോദിയെത്തന്നെ ആസ്വസ്ഥതപ്പെടുത്തും എന്നതും ഞങ്ങൾക്ക് ആശ്വാസമാണ്.

വിമർശനങ്ങൾ ഉൾക്കൊള്ളാനും തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാനും ഉള്ള കഴിവ് ഭരണാധികാരികളുടെ ലക്ഷണമാണ്. അത് അദ്ദേഹത്തിനുണ്ട്. മത്സരിക്കുന്ന കൂട്ടത്തിൽ ഒരു മലയാളി എന്ന നിലയിലും എന്റെ എം പി എന്ന നിലയിലും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി വളരെയധികം ആഗ്രഹിക്കുന്നു.

കോൺഗ്രസ് എന്ന പ്രസ്ഥാനത്തിലെ ചെറുതും വലുതുമായ നേതാക്കളെയും പ്രവർത്തകരെയും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നും അകലം പാലിക്കുന്ന യുവാക്കളെയും ദാരിദ്രനെയും കുത്തകകളെയും ഒരുപോലെ മുന്നോട്ടു നയിക്കാനും ഈ രാജ്യത്തിനുവേണ്ടി പിടഞ്ഞുമരിച്ച ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കുടുംബത്തോടുള്ള നീതി പുലർത്താനും അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന വിശ്വാസം രാജ്യത്തെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ഇതിനോടകം പതിഞ്ഞു കഴിഞ്ഞു.












Click it and Unblock the Notifications