കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര ചലച്ചിത്രമേള; പ്രതിഭകൾക്ക് ആദരം; മികച്ച ചിത്രങ്ങൾ പ്രദർശനത്തിന്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ചലച്ചിത്ര പ്രതിഭകൾക്ക് ആദരം ഒരുക്കും. എട്ടു ചലച്ചിത്ര പ്രവർത്തകർക്കാണ് മേളയിൽ ആദരം ഒരുക്കുന്നത്. കെ പി എസി ലളിത , നടൻ ദിലീപ് കുമാർ, ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, മലയാളത്തിന്റെ അഭിമാനം കെ എസ് സേതുമാധവൻ, ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്കാണ് മേളയിൽ ആദരമൊരുക്കുന്നത്. മാടമ്പ് കുഞ്ഞുകുട്ടൻ, പി ബാലചന്ദ്രൻ , ഡെന്നിസ് ജോസഫ് എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

കെ എസ് സേതുമാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം, പി ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

iffk

അതേസമയം, കെ പി എസി ലളിത, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രവും പ്രദർശനത്തിന് എത്തും. ദിലീപ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ലതാ മങ്കേഷ്‌കർ പിന്നണി പാടിയതുമായ മുഗൾ-ഇ-ആസം, ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നീം അന്നപൂർണ്ണ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തും എന്നാണ് വിവരം.

ലോകത്തിന്റെ സൗന്ദര്യവും സംഘർഷവുമായി 86 സിനിമകൾ രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത്. അഫ്‌ഗാൻ , ഇറാഖ് തുടങ്ങിയ സംഘർഷ ഭൂമികൾ ഉൾപ്പടെ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഓസ്കാർ നോമിനേഷൻ നേടിയ ഡ്രൈവ് മൈ കാർ, കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച റിപ്പിൾസ് ഓഫ് ലൈഫ്, പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ, അഹെഡ്‌സ് നീ, വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സൺ ചിൽഡ്രൻ, ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത് തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും.

 'ദൈവം അനുവദിച്ച സൗന്ദര്യം ആളുകൾ കാണട്ടെ... മുസ്ലിം സ്ത്രീകൾ പറഞ്ഞിട്ടുണ്ട്'.; വിധിയിൽ പ്രതികരിച്ച് ഗവർണർ 'ദൈവം അനുവദിച്ച സൗന്ദര്യം ആളുകൾ കാണട്ടെ... മുസ്ലിം സ്ത്രീകൾ പറഞ്ഞിട്ടുണ്ട്'.; വിധിയിൽ പ്രതികരിച്ച് ഗവർണർ

ഈ മാസം 18 മുതൽ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം തിരുവനന്തപുരത്ത് പൂർത്തിയാകുകയാണ്. പ്രധാന വേദിയായ ടഗോർ തിയറ്ററിന് പുറമേ നവീകരിച്ച കൈരളി, ശ്രീ, നിള തിയറ്ററുകളിലാണ് ഇക്കുറി മേള അരങ്ങറുന്ന പ്രധാന വേദികൾ. മേളയിലെ ഡെലിഗേറ്റുകൾക്കുള്ള പാസ് വിതരണം ബുധനാഴ്ച ആരംഭിക്കും.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
thiruvananthapuram: 26th international film festival updates in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X