കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കൈകളില്‍; ഏറ്റെടുക്കല്‍ കോടതി വിധി വരുന്നതിന് മുമ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. വിമാനത്താവളത്തിന്റെ നടത്തിപ്പവകാസം അദാനി ഗ്രൂപ്പിന് ഒ!ദ്യോഗികമായി ഇന്നലെ അര്‍ധരാത്രിയോടെ കൈമാറി. അര്‍ധരാത്രി 12 മണിക്ക് രാജ്യാന്തര ടെര്‍മിനല്‍ ഡിപ്പാര്‍ട്‌മെന്റ് ഭാഗത്തുവെച്ച് നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് റീജനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും അദാനി ഗ്രൂപ്പിലെ ഉന്നതരും ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
വിമാനത്തവളത്തിന്റെ താക്കോല്‍ രൂപത്തിലൂള്ള മാതൃക എയര്‍പോര്‍ട്ട് ഡയറക്ടര്‍ അദാനി ഗ്രൂപ് അധികൃതകര്‍ക്ക് കൈമാറുകയും ചെയ്തു.

'35 സംസ്ഥാനങ്ങളെന്ന് പറഞ്ഞില്ലേ; ശിവൻകുട്ടിക്ക് ഓർമ്മ നിൽക്കുന്നില്ല,മെഡുല ഒബ്ലാംഗേറ്റയ്ക്ക് അന്ന് അടി കിട്ടി''35 സംസ്ഥാനങ്ങളെന്ന് പറഞ്ഞില്ലേ; ശിവൻകുട്ടിക്ക് ഓർമ്മ നിൽക്കുന്നില്ല,മെഡുല ഒബ്ലാംഗേറ്റയ്ക്ക് അന്ന് അടി കിട്ടി'

1

വിമാനത്താവളം എറ്റെടുത്ത അദാനി ഗ്രൂപ് വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ പ്രത്യേക പൂജകള്‍ നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. വിമാനത്താവളം അദാനിക്ക് കൈമാറിയതോടെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്ന തസ്തിക ഇല്ലാതാവുകയും ചീഫ് ഇനിമുതല്‍ എയര്‍പോര്‍ട്ടിലെ അധികാരികള്‍ക്ക് എയര്‍പോര്‍ട്ട് ഓഫിസര്‍ സ്ഥാനമാണ് ലഭിക്കുക. ഈ സ്ഥാനത്തേക്ക് ആന്ധ്രാപ്രദേശ് സ്വദേശിയായ ജി മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് നിയമിച്ചിട്ടുണ്ട്. ചടങ്ങിന് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരെ പ്രത്യേകം ക്ഷണിച്ചെങ്കിലും ജീവനക്കാര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.

മുനവറലി തങ്ങള്‍ മാറിയാല്‍ ഫിറോസ് യൂത്ത് ലീഗ് പ്രസിഡന്റാകും; നജീബും സമദും ഒഴിയും...മുനവറലി തങ്ങള്‍ മാറിയാല്‍ ഫിറോസ് യൂത്ത് ലീഗ് പ്രസിഡന്റാകും; നജീബും സമദും ഒഴിയും...

2

50 വര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നടത്തിപ്പിനായി കരാര്‍ നല്‍കിയത്.
ആദ്യഘട്ടത്തില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുക. അതേസമയം പ്രധാന സ്ഥാനങ്ങളെല്ലാം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കും പ്വര്‍ത്തിക്കുക. ഓരോ സെക്ഷനിലും ജീവനക്കാരെയും നിലവില്‍ വച്ച് കഴിഞ്ഞു. 2018 നവംബറിലാണ് തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും സംസ്ഥാന സര്‍ക്കാറും സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതെന്റെ വിധി വരാനിരിക്കെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ് എറ്റെടുത്തിരിക്കുന്നത്. അദാനി ഗ്രൂപ്പ് എറ്റെടുത്താലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ തന്നെയായിരിക്കും തുടരുക. ജനുവരി 19ന് ഒപ്പുവച്ച കരാര്‍ പ്രകാരം ആറ് മസത്തിനുള്ളില്‍ വിമാനത്താവളം ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നെങഅകിലും കോവിഡ് മൂലം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 18ന് മുന്‍പ് ഏറ്റെടുക്കല്‍ ആരംഭിക്കുന്ന രീതിയില്‍ സാവകാശം നല്‍കിയത്.

ബസ്സോടിച്ച് മടുത്തു; പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി, ഇനി മുഴുവന്‍ വൈദ്യുതിയില്‍ബസ്സോടിച്ച് മടുത്തു; പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി, ഇനി മുഴുവന്‍ വൈദ്യുതിയില്‍

3

സംസ്ഥാന സര്‍ക്കാറിനുവേണ്ടി ടെന്‍ഡര്‍ നല്‍കിയത് കെഎസ്‌ഐഡിസിയായിരുന്നു. കെ.എസ്.ഐ.ഡി.സിക്ക് ബിഡില്‍ പത്ത് ശതമാനത്തിന്റെ ഓഹരി വിഹിതം നല്‍കിയെങ്കിലും അദാനി ഗ്രൂപ് നല്‍കിയ തുകയുടെ താഴെ മാത്രമേ കെ.എസ്.ഐ.ഡി.സിക്ക് എത്താന്‍ കഴിഞ്ഞുള്ളൂ. ഇതോടെ കെഎസേഐഡിസി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പിന്നീട് എയര്‍പോര്‍ട്ട് നടത്തിപ്പിന്റെ അവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു. സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായതിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍കരിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ ഇടതുപക്ഷ സംഘടനകള്‍ സമരം ചെയ്യുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതില്‍ സര്‍ക്കാരിനും എതിര്‍പ്പുള്ളതിനാല്‍ വിമാനത്താവളത്തില്‍ ഇനി വികസനം സാധ്യമാകുമോ എന്ന ആശങ്കയും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ജീവനക്കാരുടെ ഭാഗത്തും എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ക്ക് 3 വര്‍ഷം വിമാനത്താവളത്തില്‍ തുടരാം. അതിനുശേഷം അദാനിഗ്രൂപ്പില്‍ ചേരാം. അല്ലെങ്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റു വിമാനത്താവങ്ങളിലേക്കു മാറിപോകണമെന്നാണ് വ്യവസ്ഥ. സുപ്രീം കോടതിയില്‍ കേസുള്ളതിനാല്‍ കൈമാറ്റം നല്ലതല്ലെന്ന തീരുമാനമാണഅ ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം വിമാനത്താവളം അദാനി ഏറ്റുടക്കുന്നതിലൂടെ തിരുവനന്തപുരം നഗരത്തിലുള്‍പ്പെടെ വികസനമുണ്ടാകുമെന്നാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞത്.

ഇന്ധനക്കൊള്ള തുടരുന്നു: വിലയില്‍ ഇന്നും വര്‍ദ്ധന, പെട്രോള്‍ വില തിരുവനന്തപുരത്ത് 107 കടന്നുഇന്ധനക്കൊള്ള തുടരുന്നു: വിലയില്‍ ഇന്നും വര്‍ദ്ധന, പെട്രോള്‍ വില തിരുവനന്തപുരത്ത് 107 കടന്നു

4

തിരുവനന്തപുരം എയര്‍പോര്‍ട്ടിന് ഒരുപാട് വാണിജ്യ സാധ്യതകളുണ്ടെങ്കിലും അതിതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. രാജ്യത്ത് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന മറ്റ് വിമാനത്താവളങ്ങളുമായി കോര്‍ത്തിണക്കി പ്രത്യേക സര്‍വീസുകള്‍ നടത്താനും അദാനി പദ്ധതിയിടുന്നുണ്ട്. നിലവില്‍ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏറെ നാളായി ഡ്യൂട്ടി ഫ്രീ ഷോപ്പ് അടഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ ഇവിടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിക്കുന്നില്ല. പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളെമിങ്ങോ ഗ്രൂപ്പിന് ഇതിന്റെ നടത്തിപ്പവകാശം കൈമാറിയിട്ടുണ്ട്. വികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടായിരിക്കും അദാനിയുടെ ഓരോ ചുവടുവെപ്പും. ആഭ്യന്തര ടെര്‍മിനലിള്‍പ്പെടെ മദ്യം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ഷോപ്പിങ് കേന്ദ്രങ്ങളും രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോപ്പുകളും തുറക്കും. സേവന കേന്ദ്രങ്ങളും ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കണ്ണൂരും, കോഴിക്കോടും, മധ്യ കേരളത്തില്‍ നെടുമ്പാശ്ശേരി, തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം എന്നിങ്ങനെ നാല് വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ പത്തനം ത രാജ്യാന്തര സര്‍വീസുകള്‍ കോവിഡ് കാലത്തിനുശേഷം സജീവമായിട്ടുണ്ട്. 24 മണിക്കൂറിനിടെ ശരാശരി 20 രാജ്യാന്തര വിമാന കമ്പനികളും 10 ആഭ്യന്തര വിമാന കമ്പനികളും സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികളുടെ എണ്ണം ഇവിടെ കാര്യമായി വര്‍ധിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ അസൗകര്യത്തെ തുടര്‍ന്ന് പല കമ്പിനികളും പിന്നോട്ട് വലിഞ്ഞിരുന്നു. നിലവില്‍ 635ഏക്കറിലാണ് വിമാനത്താവളം. റണ്‍വേ വികസനത്തിനായി 18 ഏക്കര്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.

ജസ്നയെ പോലെ അമ്പരപ്പിച്ച് സൂര്യയും, ഫോണും എടിഎം കാർഡും എടുക്കാതെ വീട് വിട്ടിറങ്ങി, അപ്രത്യക്ഷം!ജസ്നയെ പോലെ അമ്പരപ്പിച്ച് സൂര്യയും, ഫോണും എടിഎം കാർഡും എടുക്കാതെ വീട് വിട്ടിറങ്ങി, അപ്രത്യക്ഷം!

5

വിമാന കമ്പിനികള്‍ പിന്നോട്ട് വലിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിമാനക്കമ്പനികളുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും യോഗം വിളിച്ചിരുന്നുവെ സര്‍വീസുകള്‍ വര്‍ധിച്ചിരുന്നില്ല. കോവിഡ് കാലം കൂടിയെത്തിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലാവുകയും ചെയ്യുകയായിരുന്നു. പിന്നോട്ട് വലിഞ്ഞ കമ്പിനികളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമമാണ് അദാനി ഗ്രൂപ്പ് പ്രധാനമായും നടത്തുക. പൂര്‍ണമായ അധികാരം ലഭിക്കുന്നതോടെ എയര്‍ലൈന്‍ കമ്പനികളുമായി നേരിട്ട് വിലപേശല്‍ നടത്താനും ഓഫറുകള്‍ നല്‍കാനും അദാനി ഗ്രൂപ്പിനു കഴിയും. ഇതോടെ വിമാന കമ്പിനികള്‍ തിരുനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര സര്‍വീസുകള്‍ കുറവാണെന്നതു ചൂണ്ടിക്കാട്ടി ചില കമ്പനികള്‍ വികസനത്തിന്റെ വിവിധ പദ്ധതികളില്‍നിന്ന് പിന്‍മാറിയിരുന്നു. ഐടി, ലൈഫ് സയന്‍സ് പാര്‍ക്കുകളില്‍ നിക്ഷേപകരെത്തുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് രാജ്യാന്തര സര്‍വീസുകള്‍ വര്‍ധിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സര്‍വീസ് രംഗത്ത് മത്സരം ഉണ്ടാകുമ്പോള്‍ നിരക്കു കുറയുമെന്നും സൗകര്യങ്ങള്‍ കൂടുമെന്നുമുള്ള പ്രതീക്ഷയിലാണ് യാത്രക്കാരും.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Shashi Tharoor thanked Nirmala Sitaraman

English summary
Thiruvananthapuram airport now in Adani's hands;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X