വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പണം അയച്ച് കൊടുത്ത വീട്ടമ്മയ്ക്ക് 5 ലക്ഷം നഷ്ടമായി
തിരുവന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. കോഴിക്കോട് - കൊടുവള്ളി സ്വദേശി സെയ്ഫുൾ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ - കുറുമ്പയം സ്വദേശിയായി വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.
കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്. ആദ്യം 1000 രൂപ വീട്ടമ്മ നൽകി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തി. പിന്നലെ 3000 രൂപ നൽകി. അടുത്ത ദിവസം 3300 രൂപ ഇർക്ക് ലഭിച്ചു. പിന്നെ 50000 രൂപ അയച്ചു. 53000 ഇവർക്ക് ലഭിച്ചു. . ഇതിന് പിന്നാലെ 8000 രൂപ അയച്ചു. എന്നാൽ പണം തിരിച്ച് കിട്ടിയില്ല.

പണം തിരിച്ച് ലഭിക്കാതായതോടെ അന്വേഷിച്ചപ്പോൾ അക്കൗണ്ട് ബ്ലോക്ക് ആയെന്നും പണം അയക്കാൻ സാധിക്കുന്നില്ലെന്നും അറിയിച്ചു. പിന്നീട് ഒരു ലക്ഷം രൂപ അയച്ച് തരണമെന്ന് തട്ടിപ്പ് സംഘം അറിയിച്ചു. സമാനമായി അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നൽകി. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ പലിശ ഉൾപ്പെടെ പണം തിരികെ നൽകാമെന്നാണ് പറഞ്ഞത്.
സ്വർണം പണയം വെച്ചായിരുന്നു ഇവർ പണം അയച്ചത്. പല യു പി ഐ അക്കൗണ്ടിലേക്കാണ് വീട്ടമ്മ പണം അയച്ചത്. സംഭവത്തിന് പിന്നിൽ വൻ റാക്കെറ്റാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാർത്ഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നു വിദ്യാർത്ഥികളെ കൊണ്ട് ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് അവർ മുഖേന നടത്തുന്ന പണമിടപാടുകൾക്ക് കമ്മീഷൻ നൽകുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അവർ മുഖേന നടത്തുന്ന പണമിടപാടുകൾക്ക് കമ്മീഷൻ നൽകുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications