കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ബാര്‍ പൂട്ടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങലിലെ ഒരു ക്ലബ്ബില്‍ നടത്തിയിരുന്ന അനധികൃത ബാറില്‍ എക്‌സൈസ് വകുപ്പ് റെയ്ഡ് നടത്തിയതിന്റെ പിന്നാലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെല്ലാറില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ പൂട്ടി. സ്ഥാപനത്തില്‍ റെയ്ഡ് നടന്നേക്കുമെന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ബാര്‍ പൂട്ടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക ബാറുകളും അടച്ചപ്പോഴും സങ്കേതം എന്ന് പേരിട്ടു വിളിക്കുന്ന അനധികൃത പ്രസ്‌ക്ലബ്ബ് ബാര്‍ പൂട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വാര്‍ത്ത വന്നത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പത്രപ്രവര്‍ത്തകര്‍ ആയതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിയും ഉണ്ടായില്ല.

thiruvanadhapuram-map

സംസ്ഥാനത്തെ അമ്പതോളം ക്ലബ്ബുകള്‍ക്ക് ഇപ്പോഴും ബാര്‍ ലൈസന്‍സ് ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് ബാറിന് ലൈസന്‍സ് ഇല്ല. തീര്‍ത്തും അനധികൃതമായിട്ടായിരുന്നു ബാറിന്റെ പ്രവര്‍ത്തനം. തുടക്കത്തില്‍ പത്രപ്രവര്‍ത്തകര്‍ മദ്യവുമായെത്തി ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു പതിവ്. പിന്നീടത് ബാറിന്റെ പ്രവര്‍ത്തന ശൈലിയിലേക്ക് മാറി.

മദ്യം ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് പണം നല്‍കി വിതരണം ചെയ്യുകയും ചെയ്യാന്‍ പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തി. ബാര്‍ പത്രപ്രവര്‍ത്തകരുടെ ഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കും വേദിയാകാറുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇപ്പോള്‍ ചിലയിടങ്ങളില്‍ റെയ്ഡ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സങ്കേതം തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

English summary
Thiruvananthapuram illicit Press Club bar closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X