മേയർ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും വിവാഹിതരായി, മുഖ്യമന്ത്രിയടക്കം പ്രമുഖർ സന്നിഹിതർ
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം എല്‍ എ സച്ചിന്‍ ദേവും വിവാഹിതരായി. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം എ കെ ജി സെന്ററില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹതിരായത്. നേരത്തെ മേയര്‍- എം എല്‍ എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം പുറത്തിറക്കിയക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് പുറത്തിറക്കിയത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ പുറത്തിറക്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ആര്യയോടൊപ്പം അടിച്ചുപൊളിച്ച് ഐഷു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധക
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയുമാണ് വിവാഹിതരായിരിക്കുന്നത്. ബാലസംഘം മുതലുള്ള പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തി നില്‍ക്കുന്നത്. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് പ്രണയത്തിലേക്ക് വഴമാറിയതോടെ വീടുകളില്‍ അറിയിക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.
സച്ചിനാണ് തന്റെ മാതാപിതാക്കളോട് സംസാരിച്ചത്. അതിന് ശേഷമാണ് തീരുമാനം എടുത്തത്. അപ്പോള്‍ തങ്ങള്‍ ജനപ്രതിനിധികള്‍ ആയിരുന്നില്ല. വീട്ടുകാര്‍ തങ്ങളുടെ ആഗ്രഹത്തെ പിന്തുണച്ചു. വീട്ടുകാരുടെ കൂടി സമ്മതത്തോട് കൂടിയാണ് തങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയിച്ച് തുടങ്ങിയതെന്നും ആര്യയും സച്ചിനും പറഞ്ഞിരുന്നു.
ഞങ്ങളുടെ ജീവിതം പൊതുപ്രവര്‍ത്തനത്തോടും രാഷ്ട്രീയ പ്രവര്‍ത്തനത്തോടും ചേര്‍ന്ന് നില്‍ക്കുന്നതാണ്. എന്തുകൊണ്ടും ഒരേ മേഖലയില്‍ ഒരുമിച്ച് നില്‍ക്കാന്‍ പറ്റുന്നവര്‍ ആയിരിക്കുന്നത് നല്ല കാര്യമാണ്. ഒരേ മേഖലയില്‍ നിന്ന് വരുന്നവര്‍ ആയതുകൊണ്ട് തന്നെ പരസ്പരം മനസിലാക്കാനും സാധിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. 6ാം തീയതി കോഴിക്കോട് വെച്ച് വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോര്‍ സെന്റിനറി ഹാളിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications