കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രമേളയ്ക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പ്രവേശനം:തിരുവഞ്ചൂര്‍

  • By Sruthi K M
Google Oneindia Malayalam News

രാജ്യാന്തര ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പത്തൊമ്പതാമത് ചലച്ചിത്രമേളയില്‍ 9812 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പാസ് ലഭിക്കുമെന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.

ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം മേളയില്‍ ചിത്രം കണ്ടാല്‍ മതിയെന്നും ചൂടന്‍ രംഗങ്ങള്‍ കാണാന്‍ വേണ്ടിയാണ് കാണികള്‍ മേളയ്ക്ക് ഇടിച്ചു കയറുന്നതെന്നുമുള്ള പരാമര്‍ശം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും പ്രകടനവുമാണ് നടന്നത്. വെള്ളിയാഴ്ച അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം നേരിയ സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

iffk

പാസ് വിതരണത്തിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഇത്തവണയും പ്രവേശന പാസില്‍ കണ്‍സെക്ഷന്‍ തുടരും. മേളയില്‍ നിലവിലെ അഞ്ച് തിയറ്ററുകള്‍ക്ക് പുറമെ രണ്ട് തിയറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തും. ഇതുവരെയുണ്ടായ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തി മുഴുവന്‍ തുകയും അടച്ച് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് കണ്‍സെക്ഷന്‍ കഴിഞ്ഞുള്ള ബാക്കി തുകയും തിരിച്ചു നല്‍കുന്നതായിരിക്കും. ഇതിനിടെ അടൂര്‍ ഗോപാലകൃഷ്ണനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ദുഃഖമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംവിധായകന്റെ വീട്ടിലേയ്ക്ക് പ്രകടനം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്തു വന്നിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി അപലപനീയമെന്നും സുധീരന്‍ പറഞ്ഞു.

English summary
Minister for Film Thiruvanchoor Ramakrishnan said that applied for passes online for the IFFK will be provided the same
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X