Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ച ഈ നായ ചില്ലറക്കാരനല്ല!

തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ പൊലീസിൻ്റെ ട്രാക്കർ ഡോഗ് ജെറിയെ കുറിച്ചാണ് ഇനി പറയുന്നത്. കേരള പൊലീസിൻ്റെ സ്നേഹവാത്സല്യത്താൽ വളരുന്ന 'ജെറി' ഒരു ഒരൊന്നാന്നര പൊലീസ് നായയാണ്.വർക്കല കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിൽ ജെറിക്ക് കോടതിയുടെ അഭിനന്ദനവും ലഭിച്ചിരുന്നു. 2017 മുതൽ 2021 വരെ മൂന്ന് കൊലപാതക കേസുകളാണ് ജെറിയുടെ സാന്നിധ്യത്തിൽ തെളിഞ്ഞത്. പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയ പൊലീസ് നായക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കമൻ്റേഷൻ മെഡൽ നൽകി ആദരിച്ചു.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

1

'ജെറി'യെന്ന പൊലീസ് നായ സംസ്ഥാന പൊലീസിൻ്റെ ഭാഗമാകുന്നത് 2016 ലാണ്. സേനയ്ക്കൊപ്പം ചേർന്നത് മുതൽ തിരുവനന്തപുരം റൂറൽ പൊലീസിൻ്റെ കണ്ണിലുണ്ണിയാണ് ഈ പൊലീസ് നായ. തൃശ്ശൂർ രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലെ പരിശീലനകാലത്ത് മികച്ച ട്രാക്കര്‍ ഡോഗിനുള്ള മെഡലും ജെറിക്ക് ലഭിച്ചിരുന്നു.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

2

അക്കാലത്ത് മികച്ച 'ഇന്‍ഡോര്‍' ആയി ജെറിയുടെ ഹാന്‍ഡ്‌ലര്‍ സിവിൽ പൊലീസ് ഓഫീസർ പി.എസ്.വിഷ്ണു ശങ്കറും തിരഞ്ഞെടുക്കപ്പെട്ടിരുന്നത് വാർത്ത പ്രാധാന്യം ലഭിച്ചിരുന്നു. ആറ്റിങ്ങല്‍ പൊലീസ് സബ്ഡിവിഷനിലെ വെഞ്ഞാറമൂട് ക്വാര്‍ട്ടേഴ്‌സിലാണ് ജെറിയുടെ താമസം.സേനയുടെ ഭാഗമായത് മുതൽ വിഷ്ണുശങ്കറിനാണ് ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ ജെറിയുടെ മേല്‍നോട്ടം നൽകിയിട്ടുള്ളത്.

3

പീഡനശ്രമം തടഞ്ഞ കടയ്ക്കാവൂര്‍ സ്വദേശിയായ വീട്ടമ്മയെ 2016 ഡിസംബറില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴാറ്റിങ്ങല്‍ പനയില്‍കോണം ചരുവിള പുത്തന്‍ വീട്ടില്‍ മണികണ്ഠനെ പിടികൂടാൻ പൊലീസിനെ സഹായിച്ചതിനാണ് ജെറിക്ക് കോടതിയുടെ അനുമോദനം ലഭിച്ചിരിക്കുന്നത്.പൊലീസ് ഡോഗ് സ്‌ക്വാഡിലെ ഒരു നായയെ കോടതി പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ്.

4

തിരുവനന്തപുരം അഡീഷണൽ സെഷന്‍സ് കോടതി ജഡ്ജിയാണ് അന്വേഷണ സംഘത്തെ സഹായിച്ച ജെറിയുടെ സേവനത്തെ അഭിനന്ദിക്കുന്നതായി രേഖപ്പെടുത്തിയത്. കോടതി നടത്തിയ പരാമർശം ഡോഗ് സ്ക്വാഡിനു ലഭിക്കുന്ന വിലമതിക്കുന്ന അംഗീകാരവുമാണ്.

5

കടയ്ക്കാവൂരിൽ കൊലപാതകം നടന്ന അടുത്തദിവസം വീട്ടമ്മയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ജെറി കിണറ്റിന്‍കരയ്ക്ക് സമീപം കണ്ട വെട്ടുകത്തിയില്‍ നിന്ന് മണം പിടിച്ച് നേരെ കുതിച്ച് ഓടിയെത്തിയത് മണികണ്ഠനെ വീട്ടിലേക്കായിരുന്നു.കേസിൽ മണികണ്ഠനെക്കുറിച്ച് സൂചന ലഭിച്ചിരുന്ന അന്വേഷണ സംഘം ഒടുവിൽ സംഭവത്തിൽ ഉൾപ്പെട്ടത് മണികണ്ഠനാണെന്ന് നായയുടെ സഹായത്താൽ കണ്ടെത്തുകയും ചെയ്തു. ഇയാളെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ പ്രതി മണികണ്ഠന് കോടതി ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

6

കടയ്ക്കാവൂർ കേസിൽ മാത്രമല്ല ജെറിയുടെ നിർണായക ഇടപെടലുണ്ടായിട്ടുള്ളത്. തെളിയിക്കാൻ കഴിയാതെ പോയ നിരവധി കേസുകളിൽ ജെറി തുമ്പുണ്ടാക്കിയിരുന്നു. നെടുമങ്ങാട് പാലോട്ടെ കൃഷ്ണനാശാരി കൊലപാതകക്കേസില്‍, സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തോര്‍ത്തില്‍ മണം പിടിച്ച് പ്രദേശത്ത് 600 മീറ്റര്‍ ഓടിയെത്തിയാണ് പ്രതി പോത്ത് ഷാജിയുടെ വീട്ടില്‍ ജെറിയെത്തുന്നത്. ഷാജി കൃഷ്ണനാശാരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച പൈപ്പും അന്ന് ഈ പൊലീസ് നായ കണ്ടെടുത്തിരുന്നു.

7

തിരുവനന്തപുരത്തെ കിളിമാനൂരില്‍ കച്ചവടസ്ഥാപനത്തിന് തീയിട്ട കേസിലും,വര്‍ക്കലയില്‍ ഗുരുമന്ദിരം തകര്‍ത്ത കേസിലും പ്രതികളുടെ വീട്ടിലേക്ക് പൊലീസിനെ എത്തിച്ചത് ജെറിയുടെ കൃത്യമായ സഞ്ചാരപഥത്തിനൊടുവിലായിരുന്നു. കിളിമാനൂരിലെ ഒരു കൊലക്കേസിന് തുമ്പുണ്ടാക്കിയത് ചെരിപ്പില്‍ മണം പിടിച്ച് പ്രതിയുടെ വീട്ടിലെത്തിയതോടെയാണ്. അങ്ങനെ, തിരുവനന്തപുരം റൂറൽ പൊലീസിന് ജെറി കാട്ടികൊടുത്തത് ചുരുളഴിയാതെ കിടന്ന നിരവധി കേസുകളായിരുന്നു. ജെറിയുടെ സാന്നിധ്യം ചില കേസുകളുടെ ഗതിപോലും മാറ്റിമറിക്കുകയും ചെയ്തു.

8

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി കമൻ്റേഷൻ സർട്ടിഫിക്കറ്റ് നൽകി ജെറിയെ ആദരിച്ചു. ഡിജിപിയുടെ കമന്റേഷന്‍ മെഡല്‍ ജെറിക്ക് അനിൽകാന്ത് അണിയിച്ചു. നായയുടെ ഹാന്‍ഡ്ലര്‍മാരായ വി.എസ്.വിഷ്ണു ശങ്കര്‍, എം.വി.അനൂപ് എന്നിവര്‍ക്ക് പൊലീസ് ആസ്ഥാനത്തെ എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് ഏബ്രഹാം ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി പി.പ്രകാശ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+