കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളില്ലെന്ന് പാര്‍ട്ടിയും നേതാക്കളും; വരിഞ്ഞ് മുറുക്കി സിപിഎമ്മും, മാണി സി കാപ്പന്‍ അയഞ്ഞതിങ്ങനെ

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തുന്നതോടെ പാലാ സീറ്റില്‍ ഉടക്കി മാണി സി കാപ്പാനും ഇന്ന് തന്നെ മുന്നണിയോട് വിട പറഞ്ഞേക്കുമെന്നായിരുന്നു ഒരു പക്ഷം പ്രതീക്ഷിച്ചിരുന്നത്. രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാന്‍ 11 മണിക്ക് ജോസ് കെ മാണി പത്രസമ്മേളനം വിളിച്ചതിന് ഒരു മണിക്കൂര്‍ ശേഷം മാണി സി കാപ്പനും പത്രസമ്മേളനം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടോ ആകാംക്ഷ വര്‍ധിച്ചു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ടുള്ള പ്രതികരണമായിരുന്നു മാണി സി കാപ്പന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കും

ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കും

താനും തന്‍റെ പാര്‍ട്ടിയും ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും മറിച്ചുള്ള വാര്‍ത്തകളൊന്നും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണിയുടെ ഇടതുപ്രവേശനത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണങ്ങളും അദ്ദേഹം തള്ളി.

ചര്‍ച്ച ചെയ്യും

ചര്‍ച്ച ചെയ്യും

ഇതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനം നടത്തി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അടുത്ത വെടി പൊട്ടിക്കുന്നത്. ജോസ് കെ മാണി പ്രതിപക്ഷ നേതാവുമായി ഫോണില്‍ സംസാരിച്ചെന്നും എന്‍സിപി മുന്നണിയിലേക്ക് വരാന്‍ തയ്യാറായാല്‍ ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നാല്‍ താനും കാപ്പനും തമ്മില്‍ സംസാരിച്ചില്ലെന്ന് വൈകീട്ട് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ അതും അടങ്ങി.

പാലാ ലഭിച്ചില്ലെങ്കില്‍

പാലാ ലഭിച്ചില്ലെങ്കില്‍

പാലാ ലഭിച്ചില്ലെങ്കില്‍ മുന്നണി മാറ്റം എന്ന ഭീഷണി മാണി സി കാപ്പന്‍ ഉയര്‍ത്തിയിരുന്നെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഉയര്‍ന്നു വന്ന അനുനയ ശ്രമങ്ങള്‍ കാപ്പനെ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

പാര്‍ട്ടിയുണ്ടാവില്ല

പാര്‍ട്ടിയുണ്ടാവില്ല

മുന്നണി മാറാന്‍ നോക്കുകയാണെങ്കില്‍ അതിന് പാര്‍ട്ടിയുണ്ടാവില്ലെന്ന നിലപാടായിരുന്നു ഭൂരിപക്ഷം നേതാക്കള്‍ക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളും ഒരു മുന്നണി മാറ്റം ആഗ്രഹിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ ഇടതുമുന്നണിയില്‍ സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രാദേശിക നേതൃത്വം.

ജയിപ്പിച്ചശേഷം കളംവിടുമോ

ജയിപ്പിച്ചശേഷം കളംവിടുമോ

മുന്നണിയിലെ ചെറു ഘടകകക്ഷികൾക്ക് പരിഗണന കിട്ടുന്ന ഏക സന്ദർഭവും ഇതാണ്. പാലാ സീറ്റില്‍ ഉടക്കി മുന്നണി വിടല്‍ എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ തങ്ങളുടെ അഭിപ്രായം പ്രാദേശിക നേതാക്കള്‍ മുകള്‍ത്തട്ടിലേക്ക് അറിയിച്ചു. ജയിപ്പിച്ചശേഷം കളംവിടുമോ എന്ന സംശയം ഇടതുമുന്നണിയിൽ ഉണ്ടാവുന്നത് പാർട്ടിയുടെ വിലപേശൽശേഷിതന്നെ ഇല്ലാതാക്കിയെന്നാണ് വലിയൊരു പക്ഷത്തിന്‍റേയും നിലപാട്.

 പ്രാദേശികമായി

പ്രാദേശികമായി

ഉറപ്പ് ഉണ്ടാവാത്ത സാഹചര്യത്തില്‍ പ്രാദേശികമായി സീറ്റുചർച്ചകളിൽ എൻസിപിക്ക് ഇടപെടാൻ കഴിയാത്ത അവസ്ഥയായെന്നും നേതാക്കൾ പറയുന്നു. ഇതോടെയാണ് എല്‍ഡിഎഫ് വിടാന്‍ നീക്കം നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്ന മാണി സി കാപ്പനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമായത്.

സിപിഎം നീക്കങ്ങള്‍

സിപിഎം നീക്കങ്ങള്‍

മാണി സി കാപ്പന്‍ പ്രശ്നത്തില്‍ തുടക്കം മുതല്‍ സിപിഎമ്മും സജീവമായി ഇടപെട്ടിരുന്നു. പാലാ ഒഴിച്ചുള്ള എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാണെന്ന് സിപിഎം കാപ്പനെ അറിയിക്കുകയായിരുന്നു. ഈ നീക്കവും വിജയിക്കാതെ കാപ്പന്‍ പോവുകയാണെങ്കില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പടേയുള്ള പാര്‍ട്ടി നേതൃത്വത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമവും മറുതലയ്ക്കല്‍ സിപിഎം നടത്തിയിരുന്നു.

അയഞ്ഞത്

അയഞ്ഞത്


ഇത്തരത്തില്‍ പാര്‍ട്ടി തനിക്കൊപ്പം ഉണ്ടാവില്ലെന്ന സൂചന ലഭിച്ചതോടെയാണ് മാണി സി കാപ്പന്‍ തല്‍ക്കാലം അടങ്ങിയത്. മറ്റ് ചില വാഗ്ദാനങ്ങളും കാപ്പന് മുമ്പാക്കെ വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യസഭയിലേക്ക് താല്‍പര്യമില്ലെങ്കില്‍ വിജയം ഉറപ്പുള്ള ഒരു നിയമസഭാ സീറ്റ് എന്നതാണ് ഈ വാഗ്ദാനം എന്ന സൂചനയും ഉണ്ട്.

 കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം

English summary
This is how kappan adjusted with cpm's stand on pala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X