• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം രാജ്യത്തെ തൊഴിലാളികൾക്ക് ഏറ്റവും കൂടിയ ദിവസ വേതനം നൽക്കുന്ന സംസ്ഥാനമെന്ന റിസർവ്ബാങ്ക് റിപ്പോർട്ടിന് പിന്നാലെ കേരളത്തേയും ഗുജറാത്തിനേയും താരതമ്യം ചെയ്ത് കുറിപ്പുമായി തോമസ് ഐസക്. സാമ്പത്തിക വളർച്ചയിൽ കേരളം ഗുജറാത്തിനൊപ്പമാണ്.കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണെന്ന് ഐസക് പറയുന്നു.നാട്ടിലുണ്ടാകുന്ന വരുമാനത്തിൽ സാധാരണക്കാർക്ക് കൂടുതൽ ഉയർന്ന വിഹിതം കേരളത്തിൽ ലഭിക്കുന്നത്. അതേസമയം വ്യവസായവൽക്കരണത്തിൽ നമ്മളേക്കാൾ വളരെ മുന്നിലാണ് ഗുജറാത്ത്. തൊഴിലില്ലായ്മ നമ്മളേക്കാൾ കുറവാണ്. ഇത് രണ്ടും മറികടക്കാനാണ് നവകേരള പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും ഐസക് പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1

കേരളവും ഗുജറാത്തും തന്നെയാണ് വിഷയം. റിസർവ് ബാങ്കിന്റെ സംസ്ഥാനങ്ങൾ സംബന്ധിച്ച സ്ഥിതിവിവര കണക്കുകളുടെ 2021-22-ലെ ഹാൻഡ് ബുക്ക് പ്രസിദ്ധീകരിച്ചു. അതുപ്രകാരം കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2020-21-ൽ 2,05,067 രൂപയാണ്. ഗുജറാത്തിന്റേത് കേരളത്തിന്റേതിനേക്കാൾ കുറച്ച് ഉയർന്നതാണ്. 2,12,821 രൂപ. 2021-22-ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2,30,601 രൂപയായി 12.5 ശതമാനം ഉയർന്നു. ഗുജറാത്തിന്റെ കണക്ക് ആയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ് കേരളത്തിന്റെ ഈ വളർച്ചാ നിരക്ക് എന്നതിനാൽ കേരളത്തിന്റെയും ഗുജറാത്തിന്റെയും പ്രതിശീർഷ വരുമാനം ഏതാണ്ട് സമാസമം ആണെന്നു പറയാം. സാമ്പത്തിക വളർച്ചയിൽ കേരളം ഗുജറാത്തിനൊപ്പമാണ്.കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണ്. ഇതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്.

2

നിർമ്മാണ തൊഴിലാളിക്ക് കേരളത്തിൽ 838 രൂപ ലഭിക്കുമ്പോൾ ഗുജറാത്തിലെ തൊഴിലാളിക്ക് 296 രൂപയാണ് കൂലി. കർഷകത്തൊഴിലാളികൾക്ക് കേരളത്തിൽ 727 രൂപ കൂലി ലഭിക്കുമ്പോൾ ഗുജറാത്തിൽ 220 രൂപയാണ് കൂലി. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ 681 രൂപ കൂലി ലഭിക്കുമ്പോൾ ഗുജറാത്തിൽ അത് 253 രൂപയാണ്. നാട്ടിലുണ്ടാകുന്ന വരുമാനത്തിൽ സാധാരണക്കാർക്ക് കൂടുതൽ ഉയർന്ന വിഹിതം കേരളത്തിൽ ലഭിക്കുന്നു. 2021-22-ൽ ഗുജറാത്തിലെ ചില്ലറ വിലക്കയറ്റം 4.9 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിലേത് 4 ശതമാനം മാത്രമാണ്.

1

വരുമാനം കഴിഞ്ഞാൽ ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുന്നത് സർക്കാരിൽ നിന്നു ലഭിക്കുന്ന സേവനങ്ങളും സഹായങ്ങളുമാണ്. ഇവയുടെയും മറ്റു ഘടകങ്ങളുടെയും ആകെ തുക വിവിധ വികസനക്ഷേമ സൂചികകളിൽ കാണാം. 30 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങങ്ങളിൽ ഗുജറാത്തിന്റെ റാങ്ക് നോക്കൂ.
സ്കൂളിൽ പോയിട്ടുള്ള സ്ത്രീകൾ (19-ാം റാങ്ക്), 18 വയസിനു മുമ്പ് വിവാഹം ചെയ്യുന്ന സ്ത്രീകൾ (20-ാം റാങ്ക്), ശിശുമരണ നിരക്ക് (19-ാം റാങ്ക്), വളർച്ച മുരടിച്ച അതായത് പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികൾ (26-ാം റാങ്ക്), ഉയരത്തിന് അനുസരിച്ചുള്ള തൂക്കമില്ലാത്ത കുട്ടികൾ (29-ാം റാങ്ക്), പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്ത കുട്ടികൾ (29-ാം റാങ്ക്), ശുചിത്വ സൗകര്യമുള്ള വീടുകൾ (18-ാം റാങ്ക്), മാനവവികസന സൂചിക (16-ാം റാങ്ക്), സ്കൂളിൽ ചേരുന്ന കുട്ടികൾ (21-ാം റാങ്ക്), സ്കൂളിലെ കൊഴിഞ്ഞുപോക്ക് (24-ാം റാങ്ക്), ഹയർ സെക്കണ്ടറി പ്രവേശനം (24-ാം റാങ്ക്)
ഇങ്ങനെ പോകുന്നു ഗുജറാത്തിന്റെ റാങ്ക്. ഇവ ഓരോന്നിലും കേരളത്തിന് 1-ാം റാങ്കാണ്.

'രാഹുൽ ഗാന്ധിയെ കാണാന്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്'; പരിഹസിച്ച് അസം മുഖ്യമന്ത്രി'രാഹുൽ ഗാന്ധിയെ കാണാന്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്'; പരിഹസിച്ച് അസം മുഖ്യമന്ത്രി

4


ആരും സംശയിക്കേണ്ട മുഴുവൻ കണക്കുകളും നീതി ആയോഗിന്റേതാണ്. ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം.
എന്നാൽ ഗുജറാത്തിനൊരു മികവുണ്ട്. വ്യവസായവൽക്കരണത്തിൽ നമ്മളേക്കാൾ വളരെ മുന്നിലാണ്. തൊഴിലില്ലായ്മ നമ്മളേക്കാൾ കുറവാണ്. ഇത് രണ്ടും മറികടക്കാനാണ് നവകേരള പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല താനെന്ന് തരൂർ; 2024 ൽ മത്സരിക്കുമോ? മറുപടി ഇങ്ങനെഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല താനെന്ന് തരൂർ; 2024 ൽ മത്സരിക്കുമോ? മറുപടി ഇങ്ങനെ

സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി, രക്തത്തിലും മാരക രാസവസ്തുക്കൾസരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി, രക്തത്തിലും മാരക രാസവസ്തുക്കൾ

English summary
'This is the difference between the Kerala development model and the Gujarat model'; Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X