കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ഒഴിവാക്കിയതില്‍ വ്യക്തമായ കാരണം; പൊളിച്ചത് ബിജെപി തന്ത്രവും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ 30 കേരളത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് 2 സീറ്റും യുഡിഎഫിന് ഒരു സീറ്റിലും വിജയിക്കാന്‍ കഴിയും. വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫിന്‍റെ ഏക സീറ്റില്‍ ലീഗിലെ അബ്ദുള്‍ വഹാബ് വീണ്ടും മത്സരിക്കുന്നു. അതേസമയം ഇടതുമുന്നണിയില്‍ ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ലഭിക്കാതിരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ കൃത്യമായ ഒരു കാരണം സിപിഎമ്മിന് മുന്നില്‍ ഉണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

രാജ്യസഭയിലേക്ക്

രാജ്യസഭയിലേക്ക്


നേരത്തേയും പലതവണ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരാണ് ചെറിയാന്‍ ഫിലിപ്പിന്‍റേത്. ഇത്തവണയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ അദ്ദേഹത്തിന്‍റെ പേര് ചര്‍ച്ചയില്‍ വന്നു. രണ്ടില്‍ ഒരു സീറ്റ് ചെറിയാന്‍ ഫിലിപ്പിന്. ശേഷിക്കുന്ന ഒരു സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയെ തേടുന്നു എന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍.

പരിഗണിക്കപ്പെട്ടില്ല

പരിഗണിക്കപ്പെട്ടില്ല


കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന് സിപിഎമ്മുമായി സഹകരിക്കുന്ന ചെറിയാന്‍ ഫിലിപ്പിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന ആക്ഷേപം മുന്നണിക്ക് അകത്തും പുറത്തും ഉള്ളവര്‍ ഉന്നയിക്കുന്ന സാഹചര്യം കൂടിയായതിനാല്‍ അദ്ദേഹത്തെ ഇത്തവണ പരിഗണിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

സിപിഎം തീരുമാനിച്ചത്

സിപിഎം തീരുമാനിച്ചത്

എന്നാല്‍ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസിനേയും വി ശിവദാസനേയുമാണ് സിപിഎം രാജ്യസഭ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. ഇതോടെ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരികെ വിളിച്ചുകൊണ്ട് ചില നേതാക്കളും രംഗത്ത് എത്തുകയും ചെയ്തു. വ്യക്തി ജീവിതത്തില്‍ നാളെ എന്ത് സംഭവിക്കും എന്നറിയില്ല എന്ന ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രതികരണവും ചര്‍ച്ചകള്‍ സജീവമാക്കുന്നുണ്ട്.

വ്യക്തമായ കാരണം

വ്യക്തമായ കാരണം

എന്നാല്‍ ചെറിയാന്‍ ഫിലിപ്പിന് ഇത്തവണ സീറ്റ് ലഭിക്കാതെ പോയതിന് പിന്നില്‍ കൃത്യമായ ഒരു രാഷ്ട്രീയ കാരണം കൂടിയുണ്ട്. സിപിഎമ്മിന്‍റെ രാജ്യസഭയിലെ ഗ്രൂപ്പിന്‍റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അത്. എളമരം കരീം, കെ.സോമപ്രസാദ്, കെ.കെ.രാഗേഷ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(ബംഗാള്‍), ജര്‍ണാ ദാസ് വൈദ്യ (ത്രിപുര) എന്നിവര്‍ അടങ്ങുന്ന രാജ്യസഭയിലെ സിപിഎം ഗ്രൂപ്പിന്‍റെ ലീഡര്‍ എളമരം കരീമാണ്.

സിപിഎം ഗ്രൂപ്പ്

സിപിഎം ഗ്രൂപ്പ്

ഒരു പാര്‍ട്ടിയില്‍ നിന്നും അഞ്ച് അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യസഭയില്‍ ഗ്രൂപ്പായി അംഗീകരിക്കുകയുള്ളു. ഇല്ലെങ്കില്‍ മറ്റുള്ളവര്‍ എന്ന കൂട്ടത്തില്‍ മാത്രമായിരിക്കും ഇവരെ പരിഗണിക്കുക. പാര്‍ലമെന്‍റില്‍ ഏറ്റവും സജീവവും കാര്യക്ഷമവുമായ ഇടപെടലിന് ഗ്രൂപ്പ് വേണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ബംഗാളും ത്രിപുരയും

ബംഗാളും ത്രിപുരയും

ഗ്രൂപ്പ് ഉണ്ടായാല്‍ അതിന് ഒരു ലീഡര്‍ ഉണ്ടാവും. ഇദ്ദേഹം ബിസിനസ് അഡ്വൈസറി കമ്മിറ്റിയില്‍ അംഗമാകു. ബംഗാളിലേയും ത്രിപുരയിലേയും തിരിച്ചടിയാണ് രാജ്യസഭയിലും സിപിഎമ്മിന് തിരിച്ചടിയായത്. ഗ്രൂപ്പ് ലീഡറായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ടി.കെ.രംഗരാജന്‍റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചു.

ഗ്രൂപ്പ് നിലനിര്‍ത്തിയത്

ഗ്രൂപ്പ് നിലനിര്‍ത്തിയത്

രംഗരാജന്‍ ഒഴിഞ്ഞതിന് പിന്നാലെ ബംഗാളില്‍ നിന്നും ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് സിപിഎമ്മിന് ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിച്ചത്. എന്നാല്‍ നിലവില്‍ കാലാവധി ഒഴിയുന്ന കെ കെ രാഗേഷിന് പുറമെ ത്രിപുരയില്‍ നിന്നുള്ള ജര്‍ണാ ദാസ് വൈദ്യയുടെ കാലാവധിയും മാസങ്ങള്‍ക്കകം അവസാനിക്കും.

തുടര്‍ഭരണം ലഭിച്ചാല്‍ മാത്രം

തുടര്‍ഭരണം ലഭിച്ചാല്‍ മാത്രം

നിലവിലെ അംഗബലം അനുസരിച്ച് ത്രിപുരയില്‍ നിന്നും ഒരാളെ സഭയില്‍ എത്തിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ മാത്രമേ ഒഴിവ് വരുന്ന സീറ്റിലേക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളു. തുടര്‍ഭരണം ഇല്ലെങ്കില്‍ രാജ്യസഭയിലെ സിപിഎം ഗ്രൂപ്പ് ഇല്ലാതാകും എന്നതായിരുന്നു അവസ്ഥ.

ബിജെപി കളിച്ചോ

ബിജെപി കളിച്ചോ

ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സിപിഎം തന്നെ എടുക്കാന്‍ തീരുമാനിച്ചത്. രാജ്യസഭയിലെ സിപിഎം ഗ്രൂപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി ബിജെപി ഇടപെട്ടാണ് രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന സംശയവും ഇടതുനേതാക്കള്‍ക്കുണ്ട്.

നിയമപോരാട്ടം

നിയമപോരാട്ടം

നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം നിയമപോരാട്ടം നടത്തിയതും അതുകൊണ്ടാണ്. ഇക്കാര്യം സിപിഎം ആദ്യം ബോധ്യപ്പെടുത്തിയത് സിപിഐയെ ആണ്. സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭയിലേക്ക് അയക്കുന്നതിനുള്ള വഴി അടഞ്ഞതും ഇവിടെയാണ്.

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam
സ്വതന്ത്ര ചിഹ്നം

സ്വതന്ത്ര ചിഹ്നം


രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും സ്വതന്ത്ര ചിഹ്നമായിരുന്നു ചെറിയാന്‍ ഫിലിപ്പിന് ലഭിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ചെറിയാന്‍ ഫിലപ്പോ മത്സരിപ്പിക്കാന്‍ സിപിഎമ്മോ ആവശ്യപ്പെട്ടിരുന്നില്ല. രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നിലെ ഈ കാരണം സിപിഎം ചെറിയാന്‍ ഫിലിപ്പിനെ ധരിപ്പിച്ചെന്നാണ് സൂചന.

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
This is the reason behind not considering Cherian Philip as a Rajya Sabha candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X