• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തന്റെ തോൽവിക്ക് കാരണം ഗ്രൂപ്പിസമല്ല, ഇതാണ്.. തുറന്നടിച്ച് ബിന്ദു കൃഷ്ണ.. ഇനി പുതിയ പദവി?

Google Oneindia Malayalam News

കൊല്ലം; ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു കൊല്ലം. സിറ്റിംഗ് എംഎൽഎയായ മുകേഷ് രണ്ടാം അങ്കത്തിന് ഇറങ്ങിയപ്പോൾ കോൺഗ്രസ് ഇറക്കിയതാവട്ടെ പാർട്ടി ജില്ലാ അധ്യക്ഷ ബിന്ദു കൃഷ്ണയേയും. ബിന്ദുവിലൂടെ മണ്ഡലം തിരിച്ച് പിടിക്കാമെന്ന കണക്ക് കൂട്ടൽ കോൺഗ്രസ് ക്യാമ്പിൽ ശക്തമായിരുന്നുവെങ്കിലും അവസാന നിമിഷം മുകേഷ് അട്ടിമറി വിജയം നേടുകയായിരുന്നു.
എന്നാൽ വിജയ പ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലത്തിലെ പരാജയത്തിന് പിന്നിൽ പാരവയ്ക്കലും കാലുവാരലും ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ബിന്ദു കൃഷ്ണ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ബിന്ദു കൃഷ്ണയുടെ തുറന്ന് പറച്ചിൽ.

1

എം മുകേഷിന് സിപിഎമ്മുകാർക്ക് പോലും താത്പര്യം ഇല്ലാഞ്ഞിട്ടും അദ്ദേഹം ജയിച്ചത് കോൺഗ്രസിൽ ചിലർക്ക് താത്പര്യമുണ്ടായിരുന്നതിലാണെന്ന് നേരത്തെ വടകര എംപി കൂടിയായ കെ മുരളീധരൻ ആരോപിച്ചിരുന്നു. ഇത് ആവർത്തിക്കുകയാണ് ബിന്ദു കൃഷ്ണയും. താൻ വിജയിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. ഗ്രൂപ്പിസമല്ല യഥാർത്ഥത്തിൽ തന്നെ തോൽപ്പിച്ചത്. തനിക്ക് ചിലർ പാര വെച്ചു. പാർട്ടി പ്രവർത്തകരിൽ നിന്നും മനസിലാക്കാൻ സാധിച്ചത് അതാണ്, ബിന്ദു പറഞ്ഞു.

2

തന്റെ രണ്ടാമത്തെ പരാജയമാണിത്. 2011 ൽ താൻ കൊല്ലം ചാത്തന്നൂരിൽ നിന്ന് മത്സരിച്ചു. അന്ന് പക്ഷേ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. വെറും 18 ദിവസമാണ് പ്രചരണത്തിന് ലഭിച്ചത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പോയി എല്ലാ വിഷയങ്ങളിലും ഇടപെട്ടെങ്കിലും സിപിഎമ്മിന്റെ സമ്പത്തിനും അധികാരത്തിനും മുന്നിൽ തനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചിരുന്നില്ല, ബിന്ദു കൃഷ്ണ പറഞ്ഞു.

3

ഇത്തവണത്തെ കൊല്ലത്തെ പരാജയം അപ്രതീക്ഷിതമാണെന്നായിരുന്നു കെപിസിസി അന്വേഷണ കമ്മീഷന്റേയും കണ്ടെത്തൽ. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി നിന്നപ്പോൾ ചിലർ തനിക്കെതിരെ പ്രവർത്തിച്ചു. താൻ പക്ഷേ യാതൊരു പരാതിക്കും പോയില്ല. നേരത്തെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം ഞാനാണെന്നു സ്ഥാനാർഥിയായിരുന്ന ചെറുപ്പക്കാരനായ നേതാവിനെ തെറ്റിധരിപ്പിച്ച് കരുനീക്കം നടത്തിയവരെ തനിക്ക് അറിയാം. എന്നാൽ അദ്ദേഹം പിന്നീട് സത്യം തിരിച്ചറിഞ്ഞ് തനിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു, അവർ പറഞ്ഞു.

4

സരസ്വതി കുഞ്ഞുകൃഷ്ണനു ശേഷം കേരളത്തിൽ കോൺഗ്രസ് ഡിസിസി അധ്യക്ഷ പദനം വഹിച്ച രണ്ടാമത്തെ വനിതയായിരുന്നു ബിന്ദു കൃഷ്ണ. 14 ഡിസിസി അധ്യക്ഷൻമാരേയും മാറ്റാനുള്ള തിരുമാനത്തോടെ അവരുടെ പദവിയിൽ നിന്ന് ബിന്ദു കൃഷ്ണ പുറത്താവുകയായിരുന്നു. അതേസമയം അധ്യക്ഷ പട്ടികയെ ചൊല്ലി പാർട്ടിയിൽ ഉയർന്ന പ്രതിഷേധങ്ങൾ കോൺഗ്രസിനെ ക്ഷീണിപ്പിക്കുമെന്ന് ബിന്ദു പറഞ്ഞു. ചർച്ചയിലൂടെയാണ് കാര്യങ്ങൾ പരിഹരിക്കേണ്ടത്. കോൺഗ്രസ് പാർട്ടി എല്ലാവരും ചേരുന്നതാണ്. പരസ്യമായ പ്രതികരണങ്ങൾ ഒഴിവാക്കാൻ നേതാക്കൾ തയ്യാറാകണം. തുറന്ന മനസോടെ മാധ്യമങ്ങൾക്ക് മുൻപിൽ അല്ല പാർട്ടിക്കുള്ളിലാണ് ചർച്ച നടത്തേണ്ടത്, ബിന്ദു വ്യക്തമാക്കി.

5

അതേസമയം ബിന്ദു കൃഷ്മയെ പോലൊരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ അവർക്ക് അർഹമായ പദവി നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡിസിസി അധ്യക്ഷ എന്ന നിലയിലുള്ള ബിന്ദുവിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന വികാരം പ്രവർത്തകർക്കുണ്ട്. ഇത്തവണ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കൊല്ലത്ത് മികച്ച പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്.

cmsvideo
  How did Congress came up with a masterplan to select V D Satheeshan as the Opposition leader
  6

  കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം ബിന്ദുവിന് നൽകയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമാണ്. എന്നാൽ തന്റെ പുതിയ ഉത്തരവാദിത്വത്തെ കുറിച്ചെല്ലാം തിരുമാനിക്കുക തന്റെ പാർട്ടിയും നേതൃത്വവുമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. അതേസമയം താൻ മുഴുവൻ സമയവും പാർട്ടിക്ക് വേണ്ടി തന്നെ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

  വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

  English summary
  This is the reason why i lost Kollam says Bindu Krishna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X