Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടക്കൊലപാതകം; കസ്റ്റഡിയിലുള്ള ലീഗ് നേതാവ് നിരവധി കേസിലെ പ്രതി, രണ്ടാമന്‍ സജീവ ബിജെപി പ്രവർത്തകന്‍

ഇടുക്കി: തൊടുപുഴ വണ്ണപ്പുറം കമ്പക്കാനം കൂട്ടക്കൊലപാതകകേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട കൃഷ്ണനുമായിബന്ധപ്പെട്ടിരുന്ന 15 പേരുടെ പട്ടിക പോലീസ് ആദ്യഘട്ടത്തില്‍ തന്നെ തയ്യാറാക്കയിരുന്നു. ഇവരില്‍ 5പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കൃഷ്ണനേയും ഭാര്യയേയും രണ്ട്മക്കളേയും കൊന്നു കൂഴിച്ചുമൂടിയതിന് പിന്നില്‍ ആഭിചാരക്രിയകളെ സംബന്ധിച്ചുള്ള തര്‍ക്കമാണെന്ന സൂചനക്ക് ബലമേകുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത ഷിബു പ്രാദേശിക ലീഗ് നേതാവാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

5 പേര്‍ കസ്റ്റഡയില്‍

5 പേര്‍ കസ്റ്റഡയില്‍

നാല്‍പ്പതിലധികം പേരുടെ മൊഴിയെടുത്തതിന് ശേഷമാണ് പോലീസ് കൃഷ്ണനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു 15 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇതിലുള്‍പ്പെടുന്ന രണ്ട്‌പേരെ നെടുക്കണ്ടത്ത് നിന്നും തൊടുപുഴയിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പോലീസ് ഇന്നലെ ഉച്ചയോടെയാമ് ലീഗ് നേതാവ് ഉള്‍പ്പടേയുള്ളവരെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.

ലീഗ് പ്രാദേശിക നേതാവ്

ലീഗ് പ്രാദേശിക നേതാവ്

ലീഗ് പ്രാദേശിക നേതാവായ ഷിബുവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റൊരാള്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ക്ക് കേസിലുള്ള ബന്ധം എന്താണ് എന്നതിനേക്കുറിച്ചുള്ള അന്വേഷണം ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ആഭിചാരക്രിയകള്‍ക്കായി

ആഭിചാരക്രിയകള്‍ക്കായി

ഷിബുവും കൊല്ലപ്പെട്ട കൃഷ്ണനും തമ്മില്‍ ആഭിചാരക്രിയകള്‍ക്കായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് സൂചന. കൃഷ്ണന്റെ വീട്ടില്‍ ഷിബുതാമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭാര്യയുടെ ബന്ധു എന്ന പേരിലായിരുന്നു താമസമെന്നും സൂചനയുണ്ട്.

നിധിശേഖരം

നിധിശേഖരം

തമിഴ്നാട്ടില്‍ നിന്ന് നിധിശേഖരം കണ്ടെത്തി നല്‍കാമെന്ന് കൃഷ്ണന്‍ ചിലരോട് പറഞ്ഞതായി പോലീസിന് .ആദ്യമേ വിവരം ലഭിച്ചിരുന്നു. നിധികണ്ടെത്താനുള്ള ആഭിചാര ക്രിയകള്‍ക്കായി കൃഷ്ണന്‍ വലിയ തോതിലുള്ള പണം ഇടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃഷ്ണന്‍ നിരവധി തവണ തമിഴ്‌നാട്ടില്‍ പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിവിധികള്‍ തേടി

പ്രതിവിധികള്‍ തേടി

എന്നാല്‍ പണം ചിലവഴിച്ചിട്ടും നിധികണ്ടെത്താവാത്തതിനേതുടര്‍ന്നുള്ള സാമ്പത്തിക തര്‍ക്കം കൊലാപതകത്തില്‍ എത്തുകയായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. ആഭിചാരക്രിയകള്‍ ഫലിക്കാതെ പോയതിന്റെ പ്രതിവിധികള്‍ തേടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൃഷ്ണന്‍ മൂന്നു ജ്യോല്‍ത്സ്യന്‍മാരെ കണ്ടിരുന്നതായും അന്വേഷ സഘം കണ്ടെത്തി.

ഫോണ്‍സംഭാഷണങ്ങള്‍

ഫോണ്‍സംഭാഷണങ്ങള്‍

നിധികണ്ടെത്താനുള്ള ശ്രമങ്ങളാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന ഷിബുവിന്റെ ഫോണ്‍സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇയാളും സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.

കോടികള്‍ കയ്യില്‍

കോടികള്‍ കയ്യില്‍

കോടികള്‍ കയ്യില്‍ വരുമെന്ന് ഈ ഫോണ്‍ സംഭാഷണത്തില്‍ ഷിബു പറയുന്നുണ്ട്. അതിനിടെ സുഹൃത്തിനോട് ഷിബു അന്‍പതിനായിരം രൂപയും ആവശ്യപ്പെടുന്നു. എന്നാല്‍ പണമില്ലെന്ന് സുഹൃത്ത് മറുപടി നല്‍കുന്നു. പണം കണ്ടെത്താനായി ക്രിട്ടിക്കല്‍ പണി എടുക്കണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്നതും ഫോണ്‍ സംഭാഷണത്തില്‍ ഉണ്ട്.

സുഹൃത്തിനോട്

സുഹൃത്തിനോട്

ഇത് കൂടാതെ ബിസ്സിനസ് ചീഫിന് നല്‍കാനാണ് പണമെന്നും തിരുവനന്തപുരത്തുള്ള ചീഫിന് പണം നല്‍കിയാല്‍ പ്രശസ്തനാകുമെന്നും ഷിബു ഫോണ്‍ സംഭാഷണത്തില്‍ സുഹൃത്തിനോട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ ഫോണ്‍ സംഭാഷണം തൊടുപുഴ കൂട്ടക്കൊലക്കേസില്‍ നിര്‍ണായകമാവും എന്നാണ് പോലീസ് കരുതുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

നിരവധി കേസില്‍

നിരവധി കേസില്‍

കള്ളനോട്ട് കേസടക്കം നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഷിബു പ്രതിയാണെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള കേസുകളാണ് ഇയാള്‍ക്കെതിരേ കുടുതലായും ഉള്ളത്. ഒരു മൗലവിയെ കബളിപ്പിച്ചു തുകരേഖപ്പെടുത്താത ചെക്കും പ്രോമിസറി നോട്ടും നല്‍കി അഞ്ച് ലക്ഷംരൂപ തട്ടിച്ചുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള അവസാനത്തെ കേസ്.

കേസുകള്‍ ഒത്തുതീര്‍ക്കാന്‍

കേസുകള്‍ ഒത്തുതീര്‍ക്കാന്‍

കല്ലറ സ്വദേശിയുടെ കാര്‍ എടുത്ത് ലോണ്‍വച്ചു പണം വാങ്ങിയതുള്‍പ്പടേയുള്ള 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന നിരവിധി പരാതികള്‍ ഇയാള്‍ക്കെതിരെ വേറേയുമുണ്ട്. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പോലീസ് ഉന്നതര്‍ക്കു നല്‍കാനെന്ന് പറഞ്ഞു പണം വാങ്ങിയ സംഭവത്തിലും പാങ്ങോട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേസന്വേഷണം

കേസന്വേഷണം

ഇയാള്‍ ഇടയ്ക്കിടയ്ക്ക് തൊടുപുഴയിലെത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷിബുവിനെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കേസില്‍ അറസ്സിലായ റിട്ട. അസി.കമന്‍ഡാന്റ് രാജശേഖരന്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിവി പത്മരാജന്റെ ഗണ്‍മാനായിരുന്നു.

സജീവ ബിജെപി പ്രവര്‍ത്തകന്‍

സജീവ ബിജെപി പ്രവര്‍ത്തകന്‍

പത്മരാജന്‍ ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നതായി മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വ്വീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളുമായി ബന്ധപ്പെട്ട് ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടതിനേതുടര്‍ന്നു കുറച്ചുകാലം ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. തിരുവനന്തപുരത്തുനിന്ന് അറസ്റ്റിലായവരില്‍ മൂന്നാമന്‍ തച്ചോണം സ്വദേശി ഇര്‍ഷാദാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+