കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അൻവറിന് വിലക്ക്... തോമസ് ചാണ്ടിക്ക് സ്വീകരണം, ജനജാഗ്രത ജാഥയോടെ എൽഡിഎഫിൽ ഭിന്നത രൂക്ഷം?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എൽഡിഎഫിലെ എംഎൽഎ പിവി അൻവറിന്ന ജനജാഗ്ത യാത്യിൽ വിലക്ക്. എന്നാൽ ഭൂമി കയ്യേറ്റ വിവാദത്തിൽ കുടുങ്ങി നിൽക്കുന്ന തോമസ് ചാണ്ടിക്ക് സ്വീകരണസ്ഥലങ്ങളിൽ പ്രവർത്തകർ വക വമ്പൻ സ്വീകരണവും. 188 ഏക്കർ ഭൂമി കൈവശം വച്ച രേഖകൾ പുറത്ത് വന്നതിനാലാണ് പിവി അനവറിനെ ജാഥയിൽ വിലക്ക് ഏർപ്പെടുത്തിയത്.

എന്നാൽ അതേ സ്വഭാവമുള്ള ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്ക് ജാഥയിൽ വൻ സ്വീകരണമാണ് നൽകുന്നത്. ഇത് എൽഡിഎഫിനകത്ത് ചെറിയതോതിൽ ഭിന്നതയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനജാഗ്രത ജാഥയ്ക്ക് കുട്ടനാട്ടിൽ നൽകിയ സ്വീകരണത്തിൽ തോമസ് ചാണ്ടിയായിരുന്നു അധ്യക്ഷം വഹിച്ചത്. സിപിഐയെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

എല്ലാം തോമസ് ചാണ്ടി വക

എല്ലാം തോമസ് ചാണ്ടി വക

കുട്ടനാട്ടിലെ സ്വീകരണ പരിപാടി ഒരുക്കിയത് തോമസ് ചാണ്ടിയുടെ ചിലവാണെന്നും കുറേ വർഷങ്ങലായി കുട്ടനാട്ടിലെ എൽഡിഎഫിന്റെ പരിപാടികൾക്ക് പണം മുടക്കുന്നത് മന്ത്രിയാണന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

അനൗദ്യോഗിക തീരുമാനം

അനൗദ്യോഗിക തീരുമാനം

കൊടുവള്ളിയിലെ സ്വീകരണയോഗത്തിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തിൽ വടക്കൻ മേഖല ജാഥ ക്യാപ്റ്റൻ കോടിയേരി ബാലകൃഷ്ണൻ കയറിയത് വിവാദമായ സാഹചര്യത്തിലാണ് ആരോപണ വിധേയരെ ജനജാഗ്രത ജാഥയിൽ നിന്നും മാറ്റി നിർത്താൻ മുന്നണി തലത്തിൽ ഓനൗദ്യോഗിക തീരുമാനമുണ്ടായത്.

കാനവും വേദിയിൽ

കാനവും വേദിയിൽ

തോമസ് ചാണ്ടിയെ എതിർക്കുന്ന സിപിഐ നേതാവ് കാനം രാജേന്ദ്രനെ വേദിയിലിരുത്തി വെല്ലുവിളികൾ നടത്തിയിരുന്നു. ഓത് ഉദ്യോഗസ്ഥനും എന്റെ ഒരു ചെറു വിരലിനെ പോലും അനക്കാൻ കഴിയില്ലെന്നായിരുന്നു വെല്ലുവിളി.

സിപിഎം തീരുമാനിക്കും

സിപിഎം തീരുമാനിക്കും

അൻവറിനെ മാറ്റി നിർത്തിയ മാനദണ്ഡം തോമസ് ചാണ്ടിക്ക് ബാധകമല്ലേ എന്ന ചോദ്യത്തിന് അൻവർ സിപിഎമ്മിന്റെ സ്വതന്ത്ര എംഎൽഎ ആണെന്നും മാറ്റി നിർത്ത ണോ വേണ്ടയെ എന്ന് തീരുമാനിക്കേണ്ടത് സിപിഎമ്മാണെന്നും പറഞ്ഞിരുന്നു. അതേമയം തോമസ് ചാണ്ടിയെ മാറ്റി നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് എൻസിപി ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പിണറായി അതൃപ്തി അറിയിച്ചു

പിണറായി അതൃപ്തി അറിയിച്ചു

അതേസമയം ജനജാഗ്രത യാത്രക്കിടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയെന്നും റിപ്പോർട്ടുകളുണ്ട്. മന്ത്രിയെ മുറിയിലേക്ക് നേരിട്ട് വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വെല്ലുവിളി ചർച്ചയാകും

വെല്ലുവിളി ചർച്ചയാകും

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തോമസ് ചാണ്ടിയ വിളിച്ച് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. അതിനിടെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയെ സിപിഎം നേതൃത്വവും ശക്തമായി അപലപിച്ചു. തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും.

മറുപടിയുമായി കാനം

മറുപടിയുമായി കാനം

വെല്ലുവിളി ആര്‍ക്കും നടത്താമെന്നും അതേക്കുറിച്ച് മറുപടി നല്‍കേണ്ടത് തോമസ് ചാണ്ടിയാണെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മന്ത്രിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.

English summary
Thomas Chandy's challenging statement in Janajagratha Jada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X