മൂന്നാം വിക്കറ്റ് ഉടന്‍ തെറിക്കും? എജിയുടെ നിയമോപദേശം ലഭിച്ചു, ഇടതുമുന്നണിയുടെ അടിയന്തര യോഗം....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലാണ് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. എന്നാല്‍ എജിയുടെ നിയമോപദേശത്തില്‍ എന്താണ് പറയുന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എജി നല്‍കിയ നിയമോപദേശം മുഖ്യമന്ത്രിയും കണ്ടിട്ടില്ല.

thomaschandy

അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ വിഷയം ചര്‍ത്ത ചെയ്യാന്‍ ഇടതുമുന്നണി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. എജി നിയമോപദേശം നല്‍കിയ സാഹചര്യത്തിലാണ് നവംബര്‍ 12 ഞായറാഴ്ച ഇടതുമുന്നണിയുടെ അടിയന്തരയോഗം ചേരുന്നത്.വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സിപിഎം നേരത്തെ തന്നെ തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഇനി തോമസ് ചാണ്ടിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം.

മിഷേലിന്റെ മരണം; ബലപ്രയോഗമോ പീഡനശ്രമമോ നടന്നിട്ടില്ല! ആത്മഹത്യയെന്ന് ഹൈക്കോടതിയിലും വിശദീകരണം

എജിയുടെ നിയമോപദേശം ലഭിച്ചാല്‍ തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നതിനാല്‍ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്നാണ് സിപിഎമ്മിലെയും അഭിപ്രായം.

ഷൈന മോളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്! തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കണം...

രണ്ട് ദിവസത്തിനകം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. ഞായറാഴ്ചയിലെ ഇടതുമുന്നണി യോഗത്തില്‍ സിപിഎമ്മും, സിപിഐയും മന്ത്രി രാജിവെയ്ക്കണമെന്ന് ഒരുപോലെ ആവശ്യപ്പെട്ടേക്കും. അതേസമയം, മന്ത്രി എകെ ശശീന്ദ്രനെതിരായ കേസ് പരാതിക്കാരി പിന്‍വലിച്ചതിനാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ തിരികെയെത്തിക്കാനും എന്‍സിപിയില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

English summary
thomas chandy encroachment; ag given legal advice to government.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്