Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൽക്കരി ക്ഷാമത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും': തോമസ് ഐസക്

കൽക്കരി ക്ഷാമം രൂക്ഷമാകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. കൽക്കരി ലഭ്യതയിൽ രണ്ടാംസ്ഥാനമുള്ള ഇന്ത്യയിൽ കൽക്കരി ക്ഷാമം ഉണ്ടാകാനുളള കാരണം കെടുകാര്യസ്ഥതയും അഴിമതിയും ആണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.

തോമസ് ഐസകിന്റെ കുറിപ്പ്: '' കേന്ദ്രസർക്കാരിന്റെ വീഴ്ചയാണ് ലോകത്ത് കൽക്കരി ലഭ്യതയിൽ രണ്ടാംസ്ഥാനമുള്ള ഇന്ത്യാ രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടായിട്ടുള്ളത്. ഇതിനു പിന്നിൽ കെടുകാര്യസ്ഥത മാത്രമല്ല അഴിമതിയുമുണ്ട്. കൽക്കരി ക്ഷാമം വൈദ്യുതി ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക വീണ്ടെടുപ്പിന് മറ്റൊരു വിലങ്ങുതടിയായി മാറിയിരിക്കുകയാണ്. കോൾ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ ഖനന കമ്പനിയെ സ്വകാര്യവൽക്കരിക്കാനുള്ള ഭാഗമായി എടുത്ത നീക്കമാണ് ഇപ്പോൾ വിനയായത്.
(1) പുതിയ ഖനികൾ വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള കരുതൽ പണത്തിൽ നിന്ന് 35,000 കോടി രൂപ കേന്ദ്രസർക്കാർ എടുത്തു. എന്നു മാത്രമല്ല ബാക്കി പണംകൊണ്ട് പൊതുമേഖല വളക്കമ്പനികളുടെ ഷെയർ വാങ്ങിച്ചു.

(2) കോൾ ഇന്ത്യയുടെ നല്ല ഖനികൾ ലേലം വിളിച്ചു സ്വകാര്യ സംരംഭകർക്കു നൽകി.
(3) നാലു വർഷമായി സിഎംഡി ഇല്ലാതായിട്ട്. മറ്റു പ്രധാന ഉദ്യോഗസ്ഥരും സ്ഥലംമാറ്റപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി കഴിഞ്ഞ മൂന്നു വർഷമായി കമ്പനിയുടെ ഉൽപ്പാദനം വർദ്ധനയില്ലാതെ 60 കോടി മെട്രിക് ടണ്ണിൽ മരവിച്ചു കിടക്കുകയാണ്. പുതിയ മുതലാളിമാർ കൽക്കരി ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴും. അതുകൊണ്ട് അവർ കൽക്കരി ഇറക്കുമതി ചെയ്തു. ഇറക്കുമതി ചെയ്യുന്ന കൽക്കരി പൊതുമേഖലാ വൈദ്യുതി കമ്പനികളെക്കൊണ്ട് കേന്ദ്രസർക്കാർ വാങ്ങിപ്പിച്ചു. ഇപ്പോൾ ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പറയുന്നത് ഇറക്കുമതിക്കാർ 30000 കോടി രൂപ അധികവില ഇവർ വാങ്ങിയെന്നാണ്.

isaac

അദാനി മുംബൈ ഹൈക്കോടതിയിൽ പോയി നോട്ടീസുകൾക്കു സ്റ്റേ വാങ്ങി. ഇപ്പോൾ സുപ്രിംകോടതി ആ വിധി റദ്ദാക്കിയിരിക്കുകയാണ്. മെയ് 19-ലെ ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം കൽക്കരി വില വർദ്ധനവുമൂലം അദാനിയുടെ മൂന്നു മാസക്കാലത്തെ വരുമാനത്തിൽ 30 ശതമാനം വർദ്ധനവ് ഉണ്ടായിയെന്നാണ്. കേന്ദ്രസർക്കാരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നിട്ട് ഇപ്പോൾ കൈ കഴുകുകയാണ്. സംസ്ഥാനങ്ങൾ നേരിട്ട് കൽക്കരി ഇറക്കുമതി ചെയ്യാൻ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇറക്കുമതി ചെയ്യാത്ത വൈദ്യുതിനിലയങ്ങളുടെമേൽ പിഴയും അടിച്ചേൽപ്പിച്ചു. അങ്ങനെ സംസ്ഥാനങ്ങൾ മുൻപരിചയമില്ലാത്ത ഇറക്കുമതിക്ക് മത്സരിച്ചു ടെണ്ടർ വിളിച്ചു. ഇത് അവസരമാക്കി വിദേശികൾ കൽക്കരി വില കുത്തനെ ഉയർത്തി.

അതുപോലെ തന്നെ ഓരോ വൈദ്യുതിനിലയത്തിനും സാധാരണ ഉപയോഗിച്ചുവരുന്ന കൽക്കരിയിൽ നിന്നു വ്യത്യസ്തമായ കൽക്കരിയാണ് ഇറക്കുമതിയിലൂടെ ലഭിച്ചത്. ഇത് ഉൽപ്പാദനത്തെ ബാധിച്ചു. ഇതിന്റെ ഫലമായി പഞ്ചാബിന് 800 കോടി രൂപയുടെയും ഹരിയാനയ്ക്ക് 1200 കോടി രൂപയുടെയും അധികച്ചെലവ് ഉണ്ടായി. ഈ വർഷം ഈയിനത്തിൽ 24000 കോടി രൂപയെങ്കിലും നഷ്ടം വരുമെന്നാണു കണക്ക്.

ഹെലികോപ്റ്ററിനു മുന്നില്‍ നിന്നും ഒരു വൈറൈറ്റി പോസ് ആയാലോ? നീല സാരിയില്‍ അതീവസുന്ദരിയായി രഞ്ജിനി ഹരിദാസ്

കൽക്കരി ഇറക്കുമതി ചെയ്യാനുള്ള ചുമതല പൂർണ്ണമായും കേന്ദ്രസർക്കാർ ഏറ്റെടുക്കണം. അതിനു ദീർഘനാൾ പരിചയമുള്ള ഒരു പൊതുമേഖലാ സ്ഥാപനം തന്നെയുണ്ട്. സ്വകാര്യവൽക്കരണത്തിനു വേണ്ടിയുള്ള ഭ്രാന്തൻ നടപടികൾ എങ്ങനെ നാടിനു വിനാശമായിത്തീരുന്നുവെന്നതിന് നല്ല ഉദാഹരണമാണ് ഇന്ന് കൽക്കരി മേഖലയിലെ പ്രതിസന്ധി. പൊതുമേഖലയ്ക്കും പൊതുമേഖലാ സേവനങ്ങൾക്കുമുള്ള ജനകീയ കമ്മീഷൻ ഇതിനു പിന്നിലെ കെടുകാര്യസ്ഥതയും അഴിമതിയും സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+