• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രൂരമായ സ്വേച്ഛാധിപത്യവാഴ്ചയിലേയ്ക്കുള്ള മുന്നോടിയാണ് ഈ നടപടി;കേന്ദ്രത്തിനെതിരെ ഐസക്

തിരുവനന്തപുരം; സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. സർക്കാരിനെതിരെയുള്ള ബഹുജനാഭിപ്രായം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തടയുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഐസക് പറഞ്ഞു. ഒന്നുകിൽ നാവു പൂട്ടി സമ്പൂർണ വിധേയരായി സർക്കാരിനെ അനുസരിക്കുക, അല്ലെങ്കിൽ ബിജെപി സംഘം സൃഷ്ടിക്കുന്ന നുണകൾ വിഴുങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്യുക. ഇതിലപ്പുറം സ്വാതന്ത്ര്യം സോഷ്യൽ മീഡിയയ്ക്കു നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

 അമിത്ഷായുടേയാണ്

അമിത്ഷായുടേയാണ്

"ഇനിയ്ക്കുന്നതോ കയ്ക്കുന്നതോ, നല്ലതോ ചീത്തയോ ആകട്ടെ, ഞങ്ങൾ ആഗ്രഹിക്കുന്ന ഏതു വാർത്തയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള ശേഷി ഞങ്ങൾക്കുണ്ട്". അഹങ്കാരം സ്ഫുരിക്കുന്ന ഈ വാക്കുകൾ അമിത്ഷായുടേയാണ്. ഇതു പറഞ്ഞവരാണ് ഇന്ന് വാട്സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്കെതിരെ ചന്ദ്രഹാസമിളക്കുന്നത്. പുരുഷുവിനിത് എന്തു പറ്റി എന്ന് ആരും സ്വാഭാവികമായി സംശയിക്കും.

 സംഘപരിവാറാണ്

സംഘപരിവാറാണ്

32 ലക്ഷം പേരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പുകളുപയോഗിച്ച് ഉത്തർപ്രദേശ് ഭരണം പിടിച്ച സോഷ്യൽ മീഡിയാകളികൾ ഓർമ്മിപ്പിച്ചാണ് 2018 സെപ്തംബറിൽ അമിത്ഷാ ബിജെപി പ്രവർത്തകരെ ആവേശം കൊള്ളിച്ചത്. രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച പാർടി യോഗമായിരുന്നു വേദി.
മുലായം സിംഗ് യാദവിനെ മകൻ അഖിലേഷ് യാദവ് കൈയേറ്റം ചെയ്തു എന്ന കള്ളക്കഥ നിമിഷം കൊണ്ട് ഉത്തർപ്രദേശിൽ വൈറലാക്കിയ തങ്ങളുടെ സോഷ്യൽ മീഡിയാ സംഘത്തിന്റെ വൈഭവത്തെക്കുറിച്ചാണ് ഷാ വാചാലനായത്. സംശയമുള്ളവർക്കു സാക്ഷാൽ അമിട്ടാഷായുടെ വചനങ്ങൾ തന്നെ വീഡിയോയിൽ കേൾക്കാം. നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് സംഘപരിവാറിന്റെ വാട്സാപ്പ് ഗ്രൂപ്പുകളാണ്.

 ഹാലിളക്കത്തിന് പിന്നിൽ

ഹാലിളക്കത്തിന് പിന്നിൽ

പ്രചാരവേലയ്ക്കും പ്രതിച്ഛായ തകർക്കാനുമൊക്കെ നുണക്കഥകൾ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട് ബിജെപി. സോഷ്യൽ മീഡിയാ സൈറ്റുകൾ തന്നെയായിരുന്നു പ്ലാറ്റ്ഫോം.അവർക്കിപ്പോഴെന്താണ് സംഭവിച്ചത്? പൊടുന്നനെ സോഷ്യൽ മീഡിയാ സൈറ്റുകൾ ഇവർക്ക് അലർജിയാകാൻ എന്താണ് കാരണം?ലക്ഷക്കണക്കിന് ആളുകൾ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകളുടെ പിൻബലത്തിൽ ഊറ്റംകൊണ്ട അമിത്ഷായ്ക്ക് ഇപ്പോൾ അവ ഭാരമായിരിക്കുന്നു. നുണ പ്രചരിപ്പിക്കാൻ ഉപയോഗിച്ച സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾക്കു നുണകളുടെ അന്തകരാവാനും കഴിയും. നുണ മാത്രമല്ല, സത്യവും വസ്തുതയും പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിയും. തങ്ങളുടെ തനിനിറം ജനങ്ങളിലെത്തിക്കാനും സോഷ്യൽ മീഡിയയ്ക്കു കഴിയും എന്ന തിരിച്ചറിവു തന്നെയാണ് ഇപ്പോഴുള്ള ഹാലിളക്കത്തിനു കാരണം.

 ബിജെപി ലക്ഷ്യം

ബിജെപി ലക്ഷ്യം

സർക്കാരിനെതിരെയുള്ള ബഹുജനാഭിപ്രായം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തടയുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒന്നുകിൽ നാവു പൂട്ടി സമ്പൂർണ വിധേയരായി സർക്കാരിനെ അനുസരിക്കുക, അല്ലെങ്കിൽ ബിജെപി സംഘം സൃഷ്ടിക്കുന്ന നുണകൾ വിഴുങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്യുക. ഇതിലപ്പുറം സ്വാതന്ത്ര്യം സോഷ്യൽ മീഡിയയ്ക്കു നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ല.

cmsvideo
  The tourism center will also be shifted from Kerala | Oneindia Malayalam
   പിൻവലിച്ചേ മതിയാകൂ

  പിൻവലിച്ചേ മതിയാകൂ

  അഭിപ്രായപ്രകടനത്തിനുള്ള ജനങ്ങളുടെ മൗലികാവകാശം തടയുന്നതിനൊപ്പം, സ്വകാര്യതയിലേയ്ക്കുള്ള നഗ്നമായ കടന്നുകയറ്റം കൂടി കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു. ആ ഉദ്ദേശത്തോടെയാണ് ഐടി നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിർഭയരായി അഭിപ്രായം പറയാനുള്ള ജനതയുടെ അവകാശമാണ് ജനാധിപത്യത്തിന്റെ ജീവൻ നിലനിർത്തുന്നത്.
  ജനങ്ങളെ ഭയപ്പെടുത്തി വരുതിയ്ക്കു നിർത്താനുള്ള എല്ലാ ശ്രമങ്ങളും ചെറുത്തു തോൽപ്പിക്കപ്പെടണം. ക്രൂരമായ സ്വേച്ഛാധിപത്യവാഴ്ചയിലേയ്ക്കുള്ള മുന്നോടിയാണ് സാമൂഹ്യമാധ്യമങ്ങൾക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ കടന്നു കയറ്റം. ജനാധിപത്യവിരുദ്ധമായ ഇത്തരം നിയമഭേദഗതികൾ പിൻവലിച്ചേ മതിയാകൂ.

  മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ

  English summary
  thomas isaac slams central govt regarding the new social media regulations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X