Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റില്‍ വന്‍ പ്രതീക്ഷകള്‍; നികുതി സമ്പ്രദായം മാറിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കില്ല

പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് കിഫ്ബിയെ കൂടുതല്‍ ആശ്രയിക്കും. കേന്ദ്രബജറ്റിന്റെ ദിശയില്‍ നിന്ന് വിരുദ്ധമായിരിക്കും സംസ്ഥാന ബജറ്റ് എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: പുതിയ ബജറ്റില്‍ നികുതി കൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മാന്ദ്യം മറികടന്ന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ചെലവ് പരമാവധി ഉയര്‍ത്തുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നും തോമസ് ഐസക്ക് പറഞ്ഞു. ബജറ്റ് തയ്യാറാക്കുന്നതിന് ധനമന്ത്രി തുറമുഖ വകുപ്പിന്റെ വിഴിഞ്ഞത്തുള്ള ഇന്‍പെക്ഷന്‍ ബംഗ്ലാവിലേക്ക് താമസം മാറിയിരിക്കുകയാണ്.

പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് കിഫ്ബിയെ കൂടുതല്‍ ആശ്രയിക്കും. കേന്ദ്രബജറ്റിന്റെ ദിശയില്‍ നിന്ന് വിരുദ്ധമായിരിക്കും സംസ്ഥാന ബജറ്റ് എന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് പുറത്തുളള മാര്‍ഗങ്ങളെ ഇത്തവണയും ആശ്രയിക്കാതെ തരമില്ല. ബജറ്റിന്റെ വലിയ പ്രത്യേകത കിഫ്ബി വഴിയുളള പദ്ധതികളാണ്. ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് അവതരണം.

Thomas Issac

കേന്ദ്രബജറ്റില്‍ പദ്ധതി, പദ്ധതിയേതര വേര്‍തിരിവൊന്നുമില്ലെങ്കിലും സംസ്ഥാനബജറ്റില്‍ ഉണ്ടാകും. നോട്ടുപിന്‍വലിക്കല്‍ രാജ്യത്താകെ സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തെക്കാള്‍ ഗുരുതരമാണ് കേരളത്തിന്റെ സാമ്പത്തിക മുരടിപ്പ്. ഇത് മറികടക്കാന്‍ ചെലവ് ഗണ്യമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തേക്ക് താമസം മാറിയ ആദ്യ ദിനം തന്നെ ധനമന്ത്രി ബജറ്റ് എഴുതി തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+