Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകൾ'; പ്രതികരിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: എഡിജിപി അജിത് കുമർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകളെന്നും എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയെന്നും സുരേഷ് ഗോപി ചോദിച്ചു.

നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല. ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്.രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.എല്ലാ വ്യക്തികൾക്കും സ്വാതന്ത്ര്യമുണ്ട്.ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിക്കണം.കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല.പകരം ഹൃദയം ശുദ്ധമാണെന്ന് പറയും', അദ്ദേഹം പറഞ്ഞു.

suresh2-17

ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും വിശയത്തിൽ പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ അയിത്തം കുറ്റകരമാണെന്നും ചിലരെ രണ്ടാം തരം പൗരന്മാരായാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ച.ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇങ്ങനെ ചോദിക്കുന്നവര്‍ ഇല്ലാതാക്കുന്നത്. ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കുറ്റകരമാണ്. ചിലയാളുകളെ കണ്ടു കൂടാ എന്നു പറയുന്നത് തെറ്റാണ്. ഒരു ഒരു ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍, വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവ വൈരുധ്യമല്ല, വൈവിധ്യമാണ്.

ആർ എസ് എസന് പബ്ലിസിറ്റിയുടെ ആവശ്യം ഇല്ല. അവിടെ ഹൃദയങ്ങൾ തമ്മിലാണ് ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരെയാണ് കബളിപ്പിക്കുന്നത്? ഇത്തരം കാര്യങ്ങൾ ഗവർണർമാർ പറയാൻ പാടില്ലെന്നാണ്. എന്നാൽ ഞാൻ ഇതൊക്കെ പറഞ്ഞ് പോകുകയാണ്. കക്ഷിരാഷ്ട്രീയത്തെ കുറിച്ചല്ല, ജനങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്', അദ്ദേഹം പറഞ്ഞു.

മുൻപും ആർ എസ് എസ് നേതാക്കൾ എഡിജിപിമാരെ കണ്ടിട്ടുണ്ടെന്നായിരുന്നു ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. പി പി മുകുന്ദന്‍ ഡിജിപിയെ വരെ നേരില്‍ കാണുമായിരുന്നു. അതൊന്നും രഹസ്യമായിട്ടല്ലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പിവി അൻവർ എംഎൽഎയ്ക്കെതിരെ എഡിജിപി അജിത് കുമാർ രംഗത്തെത്തി. അൻവറിന് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് അജിത് കുമാർ ആരോപിച്ചു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. ഗൂഢാലോചനയില്‍ സംശയിക്കുന്ന കാര്യങ്ങളും ഡിജിപിക്ക് മൊഴിയായി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+