Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ നിന്നും പ്രമോഷന്‍ ലഭിച്ച വിദാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാം

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. ഇവർക്ക് പ്ലസ് വൺ അലോട്‌മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുന്ന തരത്തിലുള്ള ഉടപെടലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ ഇവര്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷ നല്‍കാന്‍ സാധിച്ചിരുന്നില്ല. നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതേ തുടര്‍ന്ന് പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ് നൽകുകയാണുണ്ടായത്. കേരളത്തിൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ വിദ്യാർത്ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാർക്ക് അടിസ്ഥാനമാക്കിയാണ്. അതിനാൽ തമിഴ്‌നാട്ടിൽ പത്താംതരം പാസായ വിദ്യാർഥികളെ ഹയർസെക്കൻഡറി പ്രവേശനത്തിന് പരിഗണിക്കാൻ സാധിച്ചില്ല.

nemom-vsivankutty

തങ്ങളെ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് നേരിട്ട് തന്നെ നിവേദനം നൽകിയിരുന്നു. ഇത തുടര്‍ന്ന് വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. 2021 മാർച്ചിൽ തമിഴ്‌നാട് സംസ്ഥാന ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതിനാൽ മിനിമം പാസ് മാർക്ക് / ഗ്രേഡ് ആയ ഡി പ്ലസ് നൽകി അപേക്ഷകൾ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തു . ശുപാർശ സർക്കാർ പരിഗണിക്കുകയും അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയും ചെയ്യുകയുമായിരുന്നു.

അതേസമയം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് പ്രവേശനത്തിന് അവസരമൊരുക്കുമെന്ന് വി ശിവന്‍കുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി അധിക ബാച്ചുകള്‍ സൃഷ്ടിക്കും.പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 85000 ത്തോളം കുട്ടികള്‍ക്ക് ആണ് പ്ലസ് വണ്‍ സീറ്റില്ലെന്ന് വ്യക്തമായിരിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയില്‍ വിദ്യഭ്യാസ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+